ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43084
യൂണിറ്റ് നമ്പർLK/2018/43084
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർമാധവ്. എം. പിള്ളൈ
ഡെപ്യൂട്ടി ലീഡർഇവാ൯ ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷെറി൯ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുമാരി എ എസ് സുലജ
അവസാനം തിരുത്തിയത്
14-11-2025Modelschool

ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ന്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 22 കുട്ടികൾ പങ്കെടുത്തു.22പേരുംപ്രവേശന പരീക്ഷ വിജയിച്ചു ലിറ്റിൽകൈറ്റ് അംഗങ്ങളായി.എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 25നു നടന്നു. മാസ്റ്റർ ട്രെയ്നെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെയിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ടീച്ചർ വളരെ രസകരമായി അവതരിപ്പിച്ചു.കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്തൃ മീറ്റിംഗിൽ 9 രക്ഷകർത്താക്കൾ പങ്കെടുത്തു. മീറ്റിങ്ങിൽ മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ആഗസ്റ്റ് മാസത്തിലാണ് ഈ ബാച്ചിന്റെ ആദ്യ ക്ലാസ് നൽകിയത്.8സി യിലെ മാധവ്. എം.പിള്ളൈയെ ഈ ബാച്ചിന്റെ ലീഡറായും 8ഡിയിലെ ഇവാ൯ ബി എസിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

സ്കൂൾതല ക്യാമ്പ് 2024-27ബാച്ച്

ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 29വെള്ളിയാഴ്ച നടത്തുകയുണ്ടായി. ഈ ക്യാമ്പിലേക്ക് എല്ലാവരെയും കൂമാരി എ എസ് സുലജ ടീച്ചർ സ്വാഗതം ചെയ്യുകയും എച്ച് എം ഫ്രീഡ മേരി ടീച്ചർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർപിയായ ബിന്ദു ടീച്ചർ ക്ലാസ് നയിക്കുകയും ഉണ്ടായി.

School Camp
MEDIA TRAINING
camp1
school camp

മിഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും വളരെയധികം ആത്മവിശ്വാസത്തോടുകൂടി റീൽസികളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു .

രണ്ടാംഘട്ടസ്‌കൂൾ ക്യാമ്പ്

2024-2027 ബാച്ചിൻ്റെ രണ്ടാംഘട്ട സ്‌കൂൾ ക്യാമ്പ് 25/10/2025-നായിരുന്നു. പ്രസ്തുത ക്യാമ്പ് ഉദ്ഘാടനം ചെയ്തത് ഹെഡ്മിസ്ട്രായ

ശ്രീമതി.ഫ്രീഡാമേരി.ജെ.എമ് ആയിരുന്നു . ക്ലാസിനായിച്ചത് കൈറ്റ് മെൻ്ററായിരുന്നു ശ്രീമതി ഷെറിൻ ആയിരുന്നു .കൈറ്റ് മെൻ്ററായ അലക്സ് സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ആനിമേഷൻ ,സ്ക്രാച്ച് ,പ്രോഗ്രാമിങ്ങ് എന്നിവയിൽ. കുട്ടികൾക്ക് പരിശീലനം നൽക്കി കുട്ടികൾ വളരെ ഉത്സാഹത്തോടെ ഓരോ പ്രവർത്തനങ്ങളും ചെയ്തു.