ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43084 |
| യൂണിറ്റ് നമ്പർ | LK/2018/43084 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഋതിക് കെ |
| ഡെപ്യൂട്ടി ലീഡർ | ദുതിത് എസ് ജിജോ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറി൯ എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുമാരി എ എസ് സുലജ |
| അവസാനം തിരുത്തിയത് | |
| 18-03-2025 | Modelschool |


ജൂൺ ആദ്യ ആഴ്ച പുതിയ ബാച്ചിനായി അഭിരുചി പരീക്ഷക്കു വേണ്ട വീഡിയോ ക്ലാസ് ഗ്രൂപ്പിൽ നൽകി . എൽ കെ മിസ്ട്രെസ്സ്‌മാർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി . സമ്മതപത്രം നൽകിയ കുട്ടികളുടെ പേര് എൽ. കെ. എം. എസിൽ എന്റർ ചെയ്തു . ജൂൺ 10 നു മാസ്റ്റർ മിസ്ട്രസ് മാരുടെ ഓൺലൈൻ മീറ്റിഗിൽ പങ്കെടുത്തു .ജൂൺ 12 ലാബ് പരീക്ഷക്കായി തയാറാക്കി .ജൂൺ 13 നു അഭിരുചിപരീക്ഷ നടത്തി . അഭിരുചിപരീക്ഷ വിജയിച്ച കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു. വിജയിച്ചവരിൽ നിന്നും ലീഡറായി ഋതിക് കെ യും ഡെപ്യൂട്ടി ലീഡറായി ദുതിത് എസ് ജിജോ യും തിരഞ്ഞെടുത്തു .
റോബോട്ടിക് ഫെസ്റ്റ്, 2025
ഈ വിദ്യാലയത്തിലെ റോബോട്ടിക് ഫെസ്റ്റ്, 2025 ഫെബ്രുവരി 21ന് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഫ്രീഡ മേരി ടീച്ചറാണ് ഉദ്ഘാടനം നിർവഹിച്ചത്. കൈറ്റ് മിസ്ട്രസ്മാരായ ഷെറിൻ ടീച്ചർ, സുലജടീച്ചർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാമിങ് ,ഗ്രാഫിക്സ് ത്രീഡി മോഡലിങ് റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ അവരുടെ മികവ് പ്രകടമാക്കി.എൽകെ അംഗങ്ങളായ റോഷൻ ദേവ്, ദധിവൻ, ദ്യുതിത് എസ് ജിജോ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ചു.