കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ
വിലാസം
ചെറിയവെളിനല്ലൂർ

ചെറിയവെളിനല്ലൂർ
,
ചെറിയവെളിനല്ലൂർ പി.ഒ.
,
691516
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0474 2466069
ഇമെയിൽkpmhss1956@gmail.com
കോഡുകൾ
സ്കൂൾ കോഡ്39006 (സമേതം)
എച്ച് എസ് എസ് കോഡ്02073
യുഡൈസ് കോഡ്32131200101
വിക്കിഡാറ്റQ105813135
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംവെളിനല്ലൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ495
പെൺകുട്ടികൾ468
ആകെ വിദ്യാർത്ഥികൾ1362
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ151
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ. സന്തോഷ്
പ്രധാന അദ്ധ്യാപകൻബിപിൻഭാസ്ക്കർ
പി.ടി.എ. പ്രസിഡണ്ട്എ.നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത്. എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ വെളിനല്ലുർ പഞ്ചായത്തിലെ എക ഹയർസെക്കന്ററിവിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറിസ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെപ്രകാശമായ ഈ സരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതിയുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി2500-ലധികം പഠിക്കുന്ന ഈവിദ്യാലയംആരംഭിച്ചത് ശ്രീമാൻകെ.കുട്ടൻ പിള്ളയാണ്.അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.മണിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപകനായി ശ്രീ ബിപിൻ ഭാസ്‌ഭാസ്കറും ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാളായി ശ്രീ. എ .സന്തോഷും പ്രവർത്തിച്ചു വരുന്നു.

മാനേജ്‍മെന്റ്

.ചെറിയവെളിനല്ലൂർകാവടിയിൽശ്രീമാൻകെ.കുട്ടൻപിള്ളയാണ്ഈ സ്കൂളിന്റെ സ്ഥാപക മാനേജർ .അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ സ്കൂൾ കുട്ടൻപിള്ള മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.അദ്ദേഹത്തിന്റെ മകനായ ശ്രീ കെ . മണിയാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഹൈസ്കൂളിൽആറു കെട്ടിടങ്ങളിലായി നാല്പത്തരണ്ട് ക്ലാസ് മുറികളും ഹയർസെക്കന്ററിക്കായി മൂന്ന് നിലകളും കെട്ടിടങ്ങളും ഉണ്ട്.ഇതോടൊപ്പം ഒരു ബി.എഡ്സെന്ററും പ്രവർത്തിക്കുന്നു.അതി വിശാലമായ കളിസ്ഥലം വിദ്യലയത്തിലുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകൾ സുസജ്ജമായ ലൈബ്രറി,റീഡിംഗ് റും, ലാബ് എന്നിവയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

എസ് ആർ ജി

2018 ജൂൺ 1 നു തന്നെ സ്റ്റാഫ് മീറ്റിംഗ് കൂടി സബ്ജക്ട് കൗൺസിൽ കൺവീനർമാരെ തെരഞ്ഞെടുത്തു. ഇതിൽ നിന്നും എസ് ആർ ജി കൺവീനർ ആയി എസ് പ്രേമയെ തെരഞ്ഞടുത്തു. എസ് ആർ ജിയുടെ നേതൃത്വത്തിൽ വാർഷിക കലണ്ടറും മാസകലണ്ടറും തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പത്താം ക്ലാസിലെ കുട്ടികൾക്ക് ജൂൺ മാസം മുതൽ തന്നെ വൈകുന്നേരം ഒരു മണിക്കൂർ ക്ലാസ് നടത്തി വരുന്നു. പത്താം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടു പിടിച്ച് അവർക്ക് ഉച്ചയ്ക്ക് ഒരു മണിക്കൂർ പ്രത്യേക ക്ലാസ് എടുക്കുന്നതിനു തീരുമാനിക്കുകയും അതിന്റെ ചുമതല പ്രീത ടീച്ചറിനു നൽകുകയും ചെയ്തു.ഒൻപതാം ക്ലാസിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള നവപ്രഭ ,അ‍ഞ്ച്, എട്ട് ക്ലാസുകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ എന്നിവയുടെ ചാർജുകൾ യഥാക്രമം അധ്യാപകരായ ജി മഞ്ജു നായർ,, എം ഷീബ, ബി കെ ബിന്ദു എന്നിവർക്കു നൽകി .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.എൻചന്ദ്രസേനൻ
ശ്രീ.കെ.രാഘവകുറുപ്പ്
ശ്രീ.എൻ.ചന്ദ്രശേഖരപിള്ള
ജി.ഭാസ്കര കുറുപ്പ് 1987
ശ്രീ.പി.എൻകുഞ്ഞുകൃഷ്ണൻനായർ
ശ്രീമതി .എൻഓമന
ശ്രീമതി.കെ.അംബികാദേവി
ശ്രീമതി.കെ.തങ്കമ്മ
ശ്രീമതി .ജി.ശ്രീകുമാരി
ശ്രീ വൈ .തോമസ് 2000 2002
ശ്രീമതി.കെ.തങ്കമണിയമ്മ 2002 2003
ശ്രീ ജി.രവീന്ദ്രൻനായർ 2003 2004
ശ്രീമതി.എൻതങ്കമ്മ 2004 2006
ശ്രീമതി .ജി.രാജലക്ഷ്മി
ശ്രീ . ജി. ഗോപകുമാർ
  1. ശ്രീമതി.കെ.തങ്കമണിയമ്മ
  2. ശ്രീ ജി.രവീന്ദ്രൻനായർ
  3. ശ്രീമതി.എൻതങ്കമ്മ
  4. ശ്രീമതി .ജി.രാജലക്ഷ്മി
  5. ശ്രീ . ജി. ഗോപകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.തര്യൻ‍(എസ്.എസ്.എൽസി റാങ്ക് ജേതാവ്)
  2. ഡോ.ഗോപാലകൃഷ്ണൻ(പരിയാരം മെഡി.കോളേജ്)
  3. ഡോ.കെ.കെ.യൂനസ് കുട്ടി(എം.ജി.യൂണിവേഴ്സിറ്റി)
  4. കലാമണ്ഡലം രാജശേഖരൻ(കലാമണ്ഡലം പ്രിൻസിപ്പാൾ)
  5. കെ.സുബൈർ ഖാന്(ലാൻ‍ഡ് ഡെവലപ്പ്മെൻഡ്)
  6. ബി.രവീന്ദ്രൻ (ഡി.ഡി വിദ്യാഭ്യാസ വകുപ്പ്)
  7. ഡോ.നിഖില.ജി.എസ്സ്.(എസ്സ്എസ്സ്എൽസി ആറാം റാംങ്ക് ജേതാവ്)
  8. അനീഷ് രാജൻ(I.S.R.O.)

അദ്ധ്യാപകർ

  1. ബിപിൻ ഭാസ്കർ (ഹെഡ് മാസ്റ്റർ)
  2. ബി.എസ്സ്.ഗിരിജ
  3. ഹേമ .ജി
  4. ശ്രീജ .ജെ.എസ്സ്.
  5. .രാജേഷ്.കെ.എസ്സ്
  6. വി.വിനോദ് കുമാർ
  7. സാജു ഭാസ്കർ
  8. ഡി.കൃഷ്ണകുമാരി
  9. എസ്സ്.ദിലീപ് കുമാർ
  10. പി.എസ്സ്.ഷൈനി
  11. എസ്സ്.സിന്ധു
  12. എസ്സ്.ബുഷ്റാ ബീവി
  13. ബി.ശ്രീജ
  14. ജി.മഞ്ജു നായർ‍‍‍
  15. നിഷാ രാജൻ‍‍
  16. എസ്സ്.ഷിഹാബുദീൻ
  17. വൈ.സിനി
  18. ഷൈല.കെ.കോശി
  19. താര.പി.വിജയ്
  20. എം.ഷീബ
  21. എ.അനൂപ്
  22. എസ്സ്.ശ്രീജിത്ത് കുമാ൪
  23. നിഷാ ഉണ്ണികൃ‍ഷ്ണൻ
  24. കെ.ബി.സുരേഷ് കുമാർ
  25. സി.മായ
  26. സന്ധ്യാരവി
  27. പി.പി.പ്രീത
  28. ആർ‍‍‍‍‍‍.ഷേർളി
  29. കെ.കല
  30. പി.എസ്സ്.സ്മിത
  31. എം.കെ.മിനി
  32. ആർ‍‍‍‍.സേതുലക്ഷ്മി
  33. എസ്സ്.പ്രേമ
  34. കെ.കല
  35. വി.എസ്സ് ബിന്ദു
  36. കെ.രാജീവ്
  37. എസ്സ്.അംബിക
  38. എം.സലീം
  39. വി.ശ്രീജ
  40. ആർ‍‍‍‍.അനിൽകുമാർ
  41. എൽ‍‍‍‍.ഷിബില
  42. എസ്.സ്മിത
  43. ബി.കെ.ബിന്ദു
  44. എം.സലീന ബീവി
  45. ജിജി ജോർ‍‍ജ്
  46. എം.അയൂബ്ഖാൻ
  47. പ്രീതി ഡാനിയെൽ
  48. എം.എസ്.നിസാദ്
  49. സിബീനഎഎം
  50. സ്മിതഭാസ്കർ
  51. ജി.അജിത കുമാരി
  52. ജെ . എസ്സ്.ബുഷ്റ
  53. രജ്ഞിനി.യു .ജി
  54. സജിത.എ
  55. കെ.രജനി
  56. എസ്.ഷൈല
  57. ബി.പ്രമോദ്
  58. കെ.ഗുലാബ് ഖാൻ
  59. എലിസബത്ത് പി.വർഗീസ്
  60. എസ്.ലിബീന ബീവി


2019-20 അദ്ധ്യനവർഷത്തെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട് 2019

ഈ അധ്യയനവർഷം ജൂൺ 6 ന് ആരംഭിച്ചു. എങ്കിലും മെയ് മാസത്തിൽ സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടും വിധം ഒരു പരിശീലനം സ്കൂളിന്റെ അടൽ ടിങ്കറിങ് ലാബിൽ നടന്നു.കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ ലാബിൽ നടക്കുന്നുണ്ട് .2018 -19 അധ്യയന വർഷം പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 256 കുട്ടികളിൽ 56 പേർക്ക് ഫുൾ എ+ ഉൾപ്പെടെ 99% വിജയം കരസ്ഥമാക്കുകയുണ്ടായി. പരാജയപ്പെട്ട കുട്ടികൾ say പരീക്ഷ എഴുതി വിജയിക്കുകയും അങ്ങനെ സ്കൂളിന് 100 ശതമാനം വിജയം കരസ്ഥമാക്കാൻ കഴിയുകയും ചെയ്തു.

യു എസ് എസ് റിസൾട്ട് 2019

യു എസ് എസിന് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച വിജയം കാഴ്ച വയ്ക്കാൻ കഴിഞ്ഞു യു എസ് എസ് സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി

എൻ എം എം എസ് സ്കോളർഷിപ്പ്

എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ കുട്ടികളിൽ സാന്ദ്ര രാജ് എന്ന കുട്ടി സ്കോളർഷിപ്പിന് അർഹയായി

രാജ്യ പുരസ്കാർ

സ്കൗട്ട് & ഗൈഡ് നടത്തിയ രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ 19 പേർ രാജ്യപുരസ്കാറിന് അർഹരായി.

പ്രവേശനോത്സവം

സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾക്ക് വേണ്ടി ജൂൺ ഒന്നാം തീയതി മീറ്റിങ് കൂടുകയുണ്ടായി.വിവിധ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു .വിവിധ സബ്ജക്ട് കൗൺസിൽ കൺവീനർമാരെ തെരഞ്ഞെടുക്കുകയും എസ് ആർ ജി കൺവീനർ ആയി കെ. കലയെ തെരഞ്ഞെടുക്കുകയും ചെയ്തു.

സബ്ജക്ട് കൗൺസിൽ എച്ച് എസ്

  • മലയാളം- സ്മിത പി. എസ്
  • ഇംഗ്ലീഷ് -അനൂപ് എ
  • ഹിന്ദി - കല കെ
  • സോഷ്യൽ സയൻസ് -ഷൈനി പി എസ്
  • ഫിസിക്സ് -ദിലീപ് കുമാർ എസ്
  • കെമിസ്റ്ററി - മഞ്ജു നായർ ജി
  • ബയോളജി -നിഷ രാജൻ
  • കണക്ക് - ബി എസ് ഗിരിജ
  • ഐ ടി - നിഷ രാജൻ
  • പ്രവൃത്തിപരിചയം -വി ശ്രീജ
  • ഫിസിക്കൽ എഡ്യൂക്കേഷൻ - ബി പ്രമോദ്
  • സംഗീതം- ആർ അനിൽ കുമാർ
  • അറബിക് - സലിം എം
  • സംസ്കൃതം - അംബിക എസ്

സ്റ്റാഫ് കൗൺസിൽ

  • ബിപിൻ ഭാസ്കർ (ഹെഡ്മാസ്റ്റർ )
  • കെ.എസ് രാജേഷ് (സ്റ്റാഫ് സെക്രട്ടറി )
  • എം അയൂബ്‌ ഖാൻ
  • കെ ഗുലാബ് ഖാൻ
  • എ അനൂപ്
  • ആർ സുബാഷ്
  • എസ് പ്രേമ
  • ഡി കൃഷ്ണകുമാരി
  • അജിത കുമാരി
  • നിഷാ രാജൻ
  • ശ്രീജ ജെ എസ്‌
  • കല കെ (എസ് ആർ ജി കൺവീനർ )

ജൂൺ 6 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് തന്നെ +2 വിഭാഗത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ . സന്തോഷ് സാർ സ്വാഗത പ്രസംഗം നടത്തി.വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഷീജ നൗഷാദ് ഉദ്‌ഘാടനം നടത്തി . അതിനു ശേഷം കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.2018 -2019 അധ്യയനവർഷം SSLC ക്ക്ഫുൾ എ+ നേടിയ 56 കുട്ടികൾക്ക് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി അനുമോദിച്ചു. കണക്കിന് എ+ നേടിയ കുട്ടികൾക്ക് കണക്കധ്യാപകർ ഏർപ്പെടുത്തിയ മൊമെന്റോയും ഈ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി നൽകിയ സന്ദേശം പ്രഥമാധ്യാപകൻ ശ്രീ.ബിപിൻ ഭാസ്കർ സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു . തുടർന്ന് നടത്തിയ ചടങ്ങിൽ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ സംരക്ഷണ സമിതി രക്ഷാധികാരിയായി ശ്രീ.മജീദ് സാർ സ്കൂളിന്റെ പുരോഗതി കുറിച്ചുസംസാരിക്കുകയുണ്ടായി. വാർഡ് മെമ്പർ ജെയിംസ് എൻ ചാക്കോ , മുൻ ഡിഡി രവീന്ദ്രൻ സാർ, പി ടി എ പ്രസിഡണ്ട് സജീവൻ ചെയർമാൻ കെ സി സെബാസ്റ്റ്യൻ , കൺവീനർ ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥിയായ സച്ചിദാനന്ദിന്റെ വയലിൻ കച്ചേരിയും സ്കൂളിലെ മറ്റു കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു.വിവിധ ക്ലബ്ബുകളുടെ ബാനറുകളും NCC , JRC ,സ്കൗട്ട് & ഗൈഡ് കുട്ടികളുടെ സാന്നിധ്യത്തിൽ നവാഗതരെ സ്വാഗതം ചെയ്യുകയും മധുരം നൽകുകയും ചെയ്തു.വിത്തോട് കൂടിയ പേപ്പർ പേന കുട്ടികൾക്ക് നൽകി.സ്റ്റാഫ് സെക്രട്ടറി കെ.എസ് രാജേഷ് സാർ നന്ദി പ്രകാശിപ്പിച്ചു

പരിസ്‌ഥിതി ദിനം

ജൂൺ 5 പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വന്ന വൃക്ഷത്തൈകൾ വിതരണം ചെയ്തു.ഹെൽത്ത് ക്ലബ്, ഇക്കോ ക്ളബ്, സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട് & ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷ ത്തൈകൾ നടുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. ജൂൺ 7ന് NCC യുടെ പ്രവർത്തനങ്ങൾ തുടങ്ങി. ജൂൺ 11 ന് സെലക്ഷൻ നടത്തുകയും ചെയ്തു

വായനാ വാരം

ജൂൺ 11 ന് വായനവാരത്തോടനുബന്ധിച്ച് ഭാക്ഷ ക്ലബ്ബുകളുടെ നേതൃത്തത്തിൽ വിവിധ പരിപാടികൾ നടത്തി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാ പ്രതിജ്ഞ , പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,നാടൻ പാട്ട് എന്നിവ നടത്തി.ഇംഗ്ലീഷിൽ IMPORTANCE OF READING നെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന മത്സരം പോസ്റ്റർ രചന , കവിത രചന ,ക്വിസ് മത്സരം എന്നിവ നടത്തി.അറബ് ,സംസ്കൃതം എന്നീ ഭാഷകളിൽ പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു .എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

യോഗാ ദിനം

ജൂൺ 21 ന് യോഗാ ദിനം ആചരിച്ചു.അതിനോടനുബന്ധിച്ച് NCC കേഡറ്റുകൾക്ക് പരിശീലനം നൽകി.

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. വെളിനല്ലൂർ ഹെൽത്ത് സെന്റസുപ്പർവൈസർ ബോധവൽക്കരണ ക്ലാസ് എടുക്കുകയുംവീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.ബോധവൽക്കരണ ക്ലാസും വീഡിയോ പ്രദര്ശനവും സ്കൂൾ ഹെഡ്മാസ്റ്റർ ബിപിൻ ഭാസ്കർ ഉദ്‌ഘാടനം ചെയ്തു

പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ്,എക്കോ ക്ലബ് ,പ്രവർത്തനങ്ങൾ

ജൂലൈ 8 ന് സീഡ് ക്ലബ്ബുമായി ബന്ധപ്പെട്ട് അടുക്കള തോട്ട നിർമാണവും അതിന്റെ ആദ്യപടിയായി ഇല കൃഷി തോട്ടവും ഉണ്ടാക്കി.നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറ സ്ട്രിയുടെ പഠന ക്ലാസും ഫിലിം ഷോയും ക്ലബ് ഉത്ഘാടനവും നടത്തി. പഠന ക്ലാസ് റിട്ട : റേഞ്ച് ഓഫീസർ ബാബു രാജേന്ദ്രൻ സാർ നിർവഹിച്ചു.

ജനസംഖ്യ ദിനം

ജൂലൈ 11 ന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ , പോസ്റ്റർ രചന മത്സരം പ്രബന്ധാവതരണം, ക്വിസ് മത്സരം എന്നിവ നടത്തി

ചാന്ദ്ര ദിനം

'ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി .

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി.ഹിരോഷിമദിന ഓർമ്മക്കുറിപ്പ് ,യുദ്ധവിരുദ്ധ നാടകം സഡാക്കോ നിർമ്മാണം വിശ്വശാന്തീ മരം ,സമാധാനത്തിനൊരു കയ്യൊപ്പ് , പോസ്റ്റർ രചന , ക്വിസ് മത്സരം, യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി

ആഗസ്ത് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ് , വിദ്യ രംഗം ക്ലബ്, ഹിന്ദി ക്ലബ് ,സ്കൗട്ട് & ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ നാഗസാക്കി ദിന അനുസ്മരണം ,യുദ്ധ വിരുദ്ധ ഗാനാലാപനം ,യുദ്ധവിരുദ്ധ ഗാനാലാപനം,പോസ്റ്റർ രചന മത്സരം ,പോസ്റ്റർ പഠിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.


കർഷകദിനം

കർഷക ദിനം വളരെ വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. മാനേജർ, പി ടി എ ,എം പി ടി എ, ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസംബ്ലിയിൽ കുട്ടികർഷകരെ ആദരിച്ചു. ക്ലാസ് തലത്തിൽ കാർഷിക ഉപകരണങ്ങളുടെയും കാർഷികോല്പന്നങ്ങളുടെയും പ്രദർശനവും വിപണനവും യും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.

ഓണാഘോഷം

ഓണാഘോഷം സെപ്റ്റംബർ 2 ന് വിപുലമായി നടത്തി. സ്കൂളും ഓയൂർ ടൗൺ ലയൺസ്‌ ക്ലബ്ബുമായി ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുട്ടികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു ബോക്സ് സ്ഥാപിക്കുകയും കുട്ടികൾ അവരവരാൽ പറ്റുന്ന തുക ആ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.നാരങ്ങയും സ്പൂണും , സുന്ദരിക്ക് പൊട്ടു തൊടീൽ,കണ്ണ് കെട്ടി കുടം ഉടപ്പ് , ചാക്കിൽ കയറി ചാട്ടം,വടം വലി , ഡിജിറ്റൽ പൂക്കള നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നടത്തി , വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപ്പരിപാടികൾക്കു ശേഷം പായസ വിതരണം നടത്തി. എച്ച് എസ് ഒന്നാംസ്ഥാനം [1] [2] [3] [4] [5]

ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല

ലിറ്റിൽ കൈറ്റസിലെ 2019 -21 അധ്യയന വർഷത്തെ കുട്ടികളുടെ ഏകദിന ശില്പശാല 28 / 09 / 2019ന് .ഹെഡ്മാസ്റ്റർ ബിപിൻ ഭാസ്കർ സാർ ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രെസ്സുമാരായ ജി. ഹേമ , നിഷ രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി എന്റെ പത്രം

കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ദേശാഭിമാനി എന്റെ പത്രം എന്ന പദ്ധതിയുടെ ഉദ്‌ഘാടനം സ്കൂൾ അസ്സെംബ്ലിയിൽ നടന്നു. 9D ലെ അനുപമ അനിൽ എന്ന വിദ്യാർത്ഥിനിക്ക് ദേശാഭിമാനി പത്രം നൽകിക്കൊണ്ട് വെളിനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ .ആനന്ദൻ നിർവഹിച്ചു. ശ്രീ.പി.കെ രാമചന്ദ്രൻ, ശ്രീ.പി ശ്രീകുമാർ, ശ്രീ ബിപിൻ ഭാസ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡോക്യുമെന്ററി നിർമ്മാണം

2018 -20 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഗ്രൂപ്പ് പ്രോജെക്ടിന് വേണ്ടി ഒരു ഗ്രൂപ്പ് തെരഞ്ഞെടുത്തത് ഡോക്യുമെന്ററി നിർമ്മാണമായിരുന്നു. ഈ ഗ്രൂപ്പിലെ കുട്ടികൾ ഇതിനായി തിരക്കഥ തയ്യാറാക്കി. ഐതിഹ്യങ്ങൾ ഉറങ്ങുന്ന വെളിനല്ലൂർ പ്രദേശമാണ് അവർ തെരഞ്ഞെടുത്തത്. സ്കൂളിന് ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച DSLR ക്യാമറ ഉപയോഗിച്ച് കുട്ടികൾ തന്നെ ഷൂട്ട് ചെയ്തു. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് തയ്യാറാക്കി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോയും വിഡിയോയും DSLR ഉപയോഗിച്ച് രേഖപ്പെടുത്താറുണ്ട് . ഇതിന് പരിശീലനം കിട്ടിയ കുട്ടികൾ ഇവിടെയുണ്ട്.

ദന്തൽ ക്യാമ്പ്

കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ് , സാമൂഹ്യ ആരോഗ്യ കേന്ദ്രം വെളിനല്ലൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ദന്ത രോഗനിർണയ ക്യാമ്പ് 2020 നവംബർ 6 ന് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡന്റ് യോഗം ഉദ്‌ഘാടനം ചെയ്തു. പി ടി എ അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ ,പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പർ, മാനേജർ എന്നിവർ ആശംസകൾ നേർന്നു.

സോളാർ ലാമ്പ് നിർമ്മാണം

ഐ ഐ ടി മുംബൈയുടെ സഹായത്തോടെ സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ സൗരോർജ വിളക്കിന്റെ നിർമ്മാണം ഒകോബെർ 2ന് നടന്നു. ഹെഡ്മാസ്റ്റർ പദ്ധതിയുടെ ഉദ്‌ഘാടനം നടത്തി.. അദ്ധ്യാപകർക്കായി ഐഐടി മുംബൈയുടെ ഓൺലൈൻ പരിശീലനം ഉണ്ടായിരുന്നു. ATL ചാർജ് ശ്രീ. ദിലീപ്കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. 100 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. കുട്ടികൾ സൗരോർജവിള ക്കുകൾ നിർമ്മിച്ചു .

കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

വെളിനല്ലൂർ മൃഗാശുപത്രിയുടെ സഹായത്തോടെ കെ പി എം സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അൻപത് കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയുടെ ഉദ്‌ഘാടനം മൃഗാശുപത്രിയിലെ ഡോക്ടർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്,വാർഡ് മെമ്പർ , സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകൾ നേർന്നു.

കേരളപ്പിറവി

കേരളപ്പിറവിദിനാഘോഷം അസംബ്ലിയിൽ സമുചിതമായി ആഘോഷിച്ചു. ഇതുവരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരുടെ ലഘുവിവരണവും ഓരോരുത്തരുടെയും ഫോട്ടോ അടങ്ങിയ പ്ലക്കാർഡും പ്രദർശിപ്പിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ, നാടൻപാട്ട് , പോസ്റ്റർ രചനാമത്സരം , ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പുതുവത്സരദിനാഘോഷം

2020 ജനുവരി 1 , പുതുവത്സരദിനം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ബിപിൻ സാർ പുതുവത്സരസന്ദേശം നൽകി.വിവിധ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ 2020 ന്റെ ആകൃതിയിൽ നിരന്നു നിന്നത് വളരെ നന്നായിരുന്നു.

അടൽ ടിങ്കറിംഗ് ലാബ് വർക് ഷോപ്പ്

ജനുവരി 20 മുതൽ 24 വരെ അടൽ ടിങ്കറിങ് ലാബിൽ വച്ച് വർക്ക് ഷോപ് നടത്തു. കേന്ദ്ര ഗവണ്മെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അടൽ ടിങ്കറിങ് ലാബ് കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേക ട്യൂട്ടറിന്റെ നേതൃത്വത്തിൽ നടന്ന ഈ വർക്ക് ഷോപ്പിൽ റാസ്പ്ബെറി പൈ യുടെ പ്രോഗ്രാമിഗിൽ ആണ് കുട്ടികൾക്ക് പരിശീലനം കിട്ടിയത്.

സെമിനാർ ഹാളിന്റെയും കണ്ണട വിതരണത്തിന്റെയും ഉദ്‌ഘാടനം

ചെറിയവെളിനല്ലൂർ കെ പി എം ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച സുമതി 'അമ്മ മെമ്മോറിയൽ സെമിനാർ ഹാളിന്റെയും' ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കണ്ണട വിതരണത്തിന്റെയും ഉദ്‌ഘാടനം ജനുവരി 30ന് ബഹു.ചടയമംഗലം MLA ശ്രീ.മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ബഹു. കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു .തദവസരത്തിൽ ജനപ്രതിനിധികൾ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഗണിത അസംബ്ലി

ഗണിതത്തിൽ മിടുക്കരായ കുട്ടികളെ ഉൾപ്പെടുത്തി ഗണിത അസ്സംബ്ലി നടത്തി. ഗണിത പ്രാർത്ഥന , പ്രതിജ്ഞ, എന്നിവ അസ്സംബ്ലിക്ക് മാറ്റ് കൂട്ടി.

വാർഷികാഘോഷം

ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷം 2020 ഫെബ്രുവരി 7 ന് നടന്നു. 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം പ്രശസ്തകവി സുരേഷ് കൃഷ്ണ ഉദ്‌ഘാടനം ചെയ്തു.തദവസരത്തിൽ ശാസ്ത്രമേളകൾ , കലാകായിക വിജയികൾ , SSLC , പ്ലസ് ടു ഫുൾ എ+നേടിയ വിദ്യാർഥികൾ , വിവിധ ക്ലബ് കൺവീനർമാർ എന്നിവർക്ക് മാനേജ്മെന്റും ,അദ്ധ്യാപകരും ഉപഹാരങ്ങളും വിതരണം ചെയ്തു.സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ MDS ന് മൂന്നാം റാങ്ക് കരസ്ഥമാക്കിയ നൃപൻ റ്റി , BSc ജിയോളജിക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ രേഷ്മ ബാബു, IISER ൽ അഡ്മിഷൻ കിട്ടിയ ഗോപിക ആർ.എസ് എന്നിവരെ അനുമോദിച്ചു.ദീർഘനാളത്തെ അധ്യാപനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എം.കെ മിനി ടീച്ചറിന് യാത്രയയപ്പും ഫോട്ടോ അനാച്ഛാദനവും ഈ അവസരത്തിൽ നൽകുകയുണ്ടായി.രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

പഠനോത്സവം

ഈ വർഷത്തെ പഠനോത്സവം ഫെബ്രുവരി 24 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. കുട്ടികൾ വിവിധ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ കാഴ്ച വച്ചു .

2020-21 അദ്ധ്യനവർഷത്തെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട് 2020

2021-22 അദ്ധ്യനവർഷത്തെ പ്രവർത്തനങ്ങൾ

സബ്ജക്ട് കൗൺസിൽ എച്ച് എസ്

    • മലയാളം- സ്മിത പി. എസ്
    • ഇംഗ്ലീഷ് -താര.പി.വിജയ്
    • ഹിന്ദി - കല കെ
    • സോഷ്യൽ സയൻസ് -സിന്ധു.എസ്
    • ഫിസിക്സ് -ദിലീപ് കുമാർ എസ്
    • കെമിസ്റ്ററി - സിനി വൈ
    • ബയോളജി -നിഷ രാജൻ
    • കണക്ക് - ജി.ഹേമ
    • ഐ ടി - നിഷ രാജൻ
    • പ്രവൃത്തിപരിചയം -വി ശ്രീജ
    • ഫിസിക്കൽ എഡ്യൂക്കേഷൻ - ബി പ്രമോദ്
    • സംഗീതം- ആർ അനിൽ കുമാർ
    • അറബിക് - സലിം എം
    • സംസ്കൃതം - അംബിക എസ്

ഈ വർഷത്തെ എസ് .ആർ. ജി കൺവീനർ ആയി ജി.ഹേമ ടീച്ചറെ തെരഞ്ഞെടുത്തു. ഓൺലൈൻ ക്ലാസുകൾ ജൂൺ ആദ്യം മുതൽ തന്നെ ആരംഭിച്ചു. വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസ്സുകൾക്ക് ശേഷവും പ്രത്യേക ടൈം ടേബിൾ പ്രകാരവും ഓൺലൈൻ ക്ലാസുകൾ നടത്തി വരുന്നു. മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അദ്ധ്യാപകർ, മാനേജ്‌മന്റ്, പൂർ വ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ 100 ഓളം കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ഈ പദ്ധതിയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ക്ഷീര മൃഗസംരക്ഷണ മന്ത്രി ശ്രീമതി.ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.



മൊബൈൽഫോണുകളുടെ വിതരണവും ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും
മൊബൈൽഫോണുകളുടെ വിതരണവും ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും 2

വഴികാട്ടി

" വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ആയൂർ - ഓയൂർ റോഡിൽ റോ‍ഡുവിള എന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. റോഡ് മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം.10 മിനിട്ട് ഇടവിട്ട് KSRTC അഞ്ചൽ ,കൊട്ടിയം ഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നു.അടുത്ത റെയിൽവെ സ്റ്റേഷൻ കൊല്ലവും എയർപോർട്ട് തിരുവനന്തപുരവുമാണ്


Map