സഹായം Reading Problems? Click here


എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.
33023.jpeg
വിലാസം
കുഴിമററം പി ഒ,
കോട്ടയം

ചിങ്ങവനം.
,
686533
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04812432208
ഇമെയിൽnsshighschoolchingavanam@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകോട്ടയം
ഉപ ജില്ലകോട്ടയം east
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം524
പെൺകുട്ടികളുടെ എണ്ണം360
വിദ്യാർത്ഥികളുടെ എണ്ണം884
അദ്ധ്യാപകരുടെ എണ്ണം34
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി പി നായർ
പി.ടി.ഏ. പ്രസിഡണ്ട്സുനിൽകുമാർ എസ്‌
അവസാനം തിരുത്തിയത്
04-09-201933023


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ എക ഹൈസ്കൂൾ. ജാതിമതചിന്തകൾക്കും വിഭാഗിയതകൾക്കും അതീതമായി അജ്ഞാനത്തിൻറ അന്ധകരത്തിൽനിന്ന് ജ്ഞാനത്തിൻറ നിത്യവെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ പിടിച്ചുയർത്തുന്നതിന് 1948ൽ സ്ഥാപിതമായി

ചരിത്രം

വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ. 1948ൽ പ്രവർത്തനമാരംഭിച്ചൂ.1950ൽ യു.പി. സ്ക്കുളാക്കി. 1951 ജൂൺ ഒന്നിന് ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബർ കുഴിമററം എൻ.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യൻ ശ്രീ മന്നത്തു പദ്മനാഭനു സമർപ്പിച്ചു.1954ൽ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എൽ സി ബാച്ച് 1957 മാർച്ചിൽ പുറത്തിറങ്ങി. ഈ സ്കൂളിൻറ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വർഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിർമ്മാണം നടന്നത് .അന്നത്തെ സ്കൂൾ ലോക്കൽ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമൻപിളളയാണ് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിർമ്മാണപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചത് .1973ൽ ഈ സ്കൂളിൻറ രജതജുബിലിയും 1998ൽ സുവർണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവർണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാർ ശ്രീമതി പി കെ പൊന്നമ്മയും ശ്രീമതി എൽ.പാർവതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ്‌ ,കോമേഴ്‌സ് (കംപ്യൂട്ടർസയൻസ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 20സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികൾ, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ്, റമാഡിയൽ ക്ലാസ് , അതിവിശാലമായ കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സാന്ത്വനം

. ക്ലബ്ബ് പ്രവർത്തനങ്ങൾ

ചിത്രശാല_33023

മാനേജ്മെന്റ്

നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി. ബഹു. പി എൻ നരേന്ദ്രനാഥൻ നായർ അവർകളാണ്‌ പ്രസിഡന്റ് . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു

ഹയർ സെക്കൻററിഅദ്ധ്യാപകർ- അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍

മുൻ സാരഥികൾ

മുൻ സാരഥികൾ 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ എസ്സ് രധാകൃഷ്ണൻ Lalitha Kala Akademy conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan.

കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) എൻ. ജയകൃഷ്ണൻ ( സിനിമ സീരിയൽ നടൻ)

മായാദേവി ബി(എസ്സ്.എസ്സ്.എൽ.സി റാങ്കുകാരുടെ നിരയിൽ ഇടംനേടിയപൂർവ്വവിദ്യാർദ്ധിനി)

വഴികാട്ടി

Loading map...
  • ഏം.സി .റോഡിൽ ചിങ്ങവനം - ഞാലിയാകുഴി റോഡിൽ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട്