എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ ‍ വായിക്കണം ചിന്തിക്കണം പഠിക്കണം പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തിൽ കുറെയേറെ കാര്യങ്ങൾ ക്ലാസ്സ് മുറികളിൽ പഠിച്ച് ഉയർന്ന തലങ്ങളിലേയ്ക്കെത്തുന്നു. സംഖ്യാ പ്രത്യേകതകൾ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് ..... ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ...... ഗണിതത്തിന്റെ യുക്തി തിരിച്ചറിയാൻ .......... പുതിയ കണ്ടെത്തലുകൾ നടത്താൻ .................... ആത്മവിശ്വാസത്തോടെ മുന്നേറാൻ ..................... ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ക്ലബ്ബ് തലത്തിൽ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും സഹായിക്കുന്നു. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും ചെയ്തു