എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

ചിങ്ങവനം: - ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ കെ അപ്പുകുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡൻ്റ് എസ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക എ ലക്ഷ്മി, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ എസ് കാർത്തിക, ജി രശ്മി, അശ്വതി പിള്ള , സ്റ്റാഫ് സെക്രട്ടറി , വി എം ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

വായന വാരാചരണം, ബഷീർ അനുസ്മരണം

ജൂലൈ അഞ്ചിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി എൻ പണിക്കരുടെ നാട്ടിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

പി എൻ പണിക്കരുടെ ജന്മഗൃഹം അദ്ദേഹം പഠിച്ച സ്കൂൾ അദ്ദേഹം സ്ഥാപിച്ച സനാതനധർമ്മം വായനശാല എന്നിവിടങ്ങൾ സന്ദർശിച്ചു.

ശാസ്ത്രസാഹിത്യ പ്രചാരകനായ ശ്രീ ആനന്ദക്കുട്ടൻ സാർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും ബഷീർ കൃതികളെ കുറിച്ചും ക്ലാസ്സ് എടുക്കുകയുണ്ടായി.

പടയണി കലാകാരനായ അജയൻ പൂന്തോട്ടത്തിൽ  നീലംപേരൂർ പടയണിയുടെ പ്രത്യേകതകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

40 കുട്ടികൾ അടങ്ങുന്ന സംഘത്തിന് യാത്ര നവ്യാനുഭൂതി പകർന്നു. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിക്കുകയുണ്ടായി.

ശ്രീ അമ്പാടി ഉണ്ണികൃഷ്ണൻ ബഷീറിന്റെ ഭാഷാശൈലിയെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. ബഷീർ കൃതികൾ സിനിമകൾ എല്ലാം ഉൾപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശനവും ഹൃദ്യമായിരുന്നു.