വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ
വിലാസം
വയനകം

ഞക്കനാൽ പി.ഒ.
,
690533
,
കൊല്ലം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽ41095vayanakam.klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41095 (സമേതം)
വി എച്ച് എസ് എസ് കോഡ്902050
യുഡൈസ് കോഡ്32130500709
വിക്കിഡാറ്റQ105814147
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ104
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ42
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനീരജ് . ആർ
പ്രധാന അദ്ധ്യാപികപ്രീത എം ഉണ്ണിത്താൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീജ അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈറാബീഗം
അവസാനം തിരുത്തിയത്
11-03-2026Vayanakam hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഉള്ളടക്കം

കൊല്ലം ജില്ലയിലെ കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി. ഉപജില്ലയിലെ വയനകം സ്ഥലത്തുള്ള ഒരു സർക്കാർഎയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

ഓച്ചിറയിൽ നിന്നും ഏകദേശം 3 km കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വയനകം vhss ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ്‌കോയ ഉത് ഘാടന കർമ്മം നിർവഹിച്ചു സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റസ് ക്ലബ്ബ്

മാനേജ്മെന്റ്

  • സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള് പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ശ്രീ.ആർ.പ്രസന്നകുമാർ മാനേജരായി തുടരുന്നു. വി .എച്ച്.എസ്.എസ് പ്രിൻസിപ്പലായി ശ്രീ.നീരജ് , ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി ശ്രീമതി .പ്രീത.എം.ഉണ്ണിത്താനും തുടരുന്നു. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പി.ടി.എ നിലനിൽക്കുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

മുൻ സാരഥികൾ

  • ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രാമകൃ‍ഷ്ണപിളള
  • ശശിധരൻ പിളള
  • പുരുഷോത്തമൻ പിളള
  • രാജലക്ഷമി അമ്മ
  • ബാലകുമാർ
  • രമാ‍‍ദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അ‍‍ഡ്വ. അനിൽകുമാർ
  • ഡോ.ആര്യ
  • അ‍‍ഡ്വ. സതിഷ് കുമാർ
  • അ‍‍ഡ്വ.സീത
  • ഡോ. ലത (വെറ്റിനറി).

വഴികാട്ടി