എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം | |
---|---|
വിലാസം | |
ഈശ്വരമംഗലം 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 9847614580 |
ഇമെയിൽ | srjalps013@gmail.com |
വെബ്‍സൈറ്റ് | srjalps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20346 (സമേതം) |
യുഡൈസ് കോഡ് | 32060300302 |
വിക്കിഡാറ്റ | Q64690696 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ശ്രീകൃഷ്ണപുരം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി ജി ദേവരാജ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു ആറ്റാശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ ശ്രീകൃഷ്ണപുരം ഈശ്വരമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ആർ ജെ എ എൽ പി സ്കൂൾ
ചരിത്രം
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ഈശ്വരമംഗലം പ്രദേശത്ത് 1951 ൽ സ്ഥാപിതമായ എയിഡഡ് എൽ.പി.വിദ്യാലയം തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഇടത്തരം കർഷകരുടേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശത്തിന് അറിവിന്റെ ദീപം പകർന്ന് കൊടുത്ത്ക്കൊണ്ട് 70 വർഷമായി പ്രവർത്തിച്ച് വരുന്നു.സാമൂഹിക പങ്കാളിത്തത്തോട് കൂടിയുള്ള സ്കൂൾ വികസനം എന്ന ലക്ഷ്യം വെച്ച് പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, മാനേജർ, നാട്ടുക്കാർ എന്നിവരുടെ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു.പൊതു പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പരമാവധി അവസരങ്ങൾ കണ്ടെത്തുന്ന സമീപനമാണ് പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്.വിവിധ ആഘോഷങ്ങൾ, ദിനാചരണങ്ങൾ , സാമൂഹ്യ വീക്ഷണത്തോടെയുള്ള നൂതന പ്രവർത്തനങ്ങൾ എന്നിവ ജനകീയമായി ഏറ്റെടുക്കുന്നതിലൂടെ ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്...
ഭൗതികസൗകര്യങ്ങൾ
അമ്പത്തിരണ്ടര സെന്റ് സ്ഥലത്ത് ഇന്ററാക്ഷൻ ബോർഡുകളോടും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ആറ് ഹൈടെക് ക്ലാസുകളും ആകർഷകമായ ചുമർചിത്രങ്ങളടങ്ങിയ 5 ഡിജിറ്റൽ ക്ലാസുകളോടും കൂടി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.കുട്ടികൾക്ക് വിദഗ്ധ കമ്പ്യൂട്ടർ പരിശീലനം നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്..ജല സൗകര്യത്തോടുകൂടിയ ഇരുപത് യൂണിറ്റ് യൂറിനലുകളും ടോയിലിറ്റുകളും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി ബസ് സൗകര്യമൊരുക്കിയിട്ടുണ്ട്.ആകർഷകമായ പൂന്തോട്ടം ,ജൈവ പച്ചക്കറി തോട്ടം , കിണർ റീച്ചാർജിങ് സംവിധാനം എന്നിവയും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. മീറ്റിങുകളും മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നതിനായി 250 പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഓഡിറ്റോറിയവും സ്കൂൾ പ്രവേശനത്തിനായി രണ്ട് പ്രവേശന കവാടങ്ങളും സ്കൂളിനുണ്ട്.
ഹരിതം
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും തേടി ഹരിതം കൂട്ടായ്മയൊരുക്കി ശ്രീരാമജയം എ.എൽ.പി സ്ക്കൂൾ കർഷകരും തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും അനുഭവങ്ങൾ പങ്കു വച്ചപ്പോൾ ഈ കൂട്ടായ്മ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
കാലാവസ്ഥാ വ്യതിയാനം കടുത്ത ആശങ്കയാകുന്ന ഈ കാലത്ത് അതിന്റെ കാരണങ്ങളും അവ മറികടക്കാനുള്ള മാർഗ്ഗങ്ങളും അറിയുന്നതിന്നായാണ്
ശ്രീരാമജയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കർഷകരുമായുള്ള സംവാദം സംഘടിപ്പിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട നാട്ടറിവുകളും നാടൻ കൃഷിരീതികളും , വിത്തിനങ്ങളും , പഴഞ്ചൊല്ലുകളും , പഴയ കാല ജീവിത രീതികളും , എല്ലാം ചർച്ചകളിൽ നിറഞ്ഞു നിന്നു..
പ്രവർത്തനങ്ങൾ
ജൈവകർഷകൻ അരവിന്ദേട്ടനോടപ്പം ഒരു ദിനം
കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് സിനോം സേവിയാർ അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ ജൈവ വൈവിധ്യ സംരക്ഷണത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയ ജൈവ കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ പൊമ്പ്ര അരവിന്ദേട്ടന്റെ കാർഷിക പരിജ്ഞാനം മനസ്സിക്കാനും അനുഭവവേദ്യമാക്കാനുമായി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളും
നവകേരള സൃഷ്ടിയുടെ പ്രതീകമായി ഞാറുകൊണ്ട് ഹരിത കേരളം തീർത്ത് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ..
വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി രാസവള രഹിതമായി കൃഷിചെയ്യുന്ന അമ്പാഴപ്പുള്ളി പാടത്താണ് വിദ്യാർത്ഥികൾ ഞാററടിയിൽ നിന്ന് പറിച്ചെടുത്ത ഞാറുകൊണ്ട്, പ്രളയാനന്തരം തകർന്ന നാടിനെ ഒന്നായി നിന്ന് തിരിച്ചുപിടിച്ച് അതിജീവനത്തിലൂടെയുള്ള നവകേരള നിർമ്മാണത്തിന്റെ പ്രതീകാത്മക സൃഷ്ടി നിർമ്മിച്ചത്.
മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിൽ
കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക മേഖലയുടെ പങ്ക് മനസ്സിലാക്കുക എന്ന് ഉദ്ദേശ്യത്തോടുക്കൂടി ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി ജൈവ കർഷകനും പ്രകൃതി സൗഹൃദ കൃഷി രീതികളുടെ പ്രചാരകനുമായ വലിമ്പിലി മംഗലം മൂർത്തിയേടത്ത് മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടം സന്ദർശിച്ചു...കാർഷിക മേഖലയിൽ പഴക്കവും തഴക്കവുമാർന്ന ജീവിതാനുഭവങ്ങളിലൂടെ നേടിയ അദ്ദേഹത്തിന്റെ പരിജ്ഞാനം വിദ്യാർത്ഥികൾ ക്ക് കൗതുകമുളവാക്കുന്നതായിരുന്നു....വെച്ചൂർ, കൃഷ്ണ, അനങ്ങൻ മല കുള്ളൻ, മലനാട് ജിണ്ഡ, കപില തുടങ്ങിയ ഇന്ത്യൻ തദ്ദേശീയമായ പാരമ്പര്യ ഇനങ്ങളിൽ പെട്ട പശുക്കളുടെ ശേഖരവും വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു...
മാനേജ്മെന്റ്
കീഴുവീട്ടിൽ രാമൻ നായർ - സ്ഥാപകമാനേജർ
പി.കല്ല്യാണി അമ്മ - പട്ടത്ത് വീട് ശ്രീകൃഷ്ണപുരം
ടി. ദേവകി
കെ. നാരയണൻ - എഴുത്തശ്ശൻ
അഭിജിത്ത് സി.എസ് -പ്രശാന്തി കടമ്പഴിപ്പുറം (നിലവിൽ)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | കിഴുവീട്ടിൽ രാമൻ നായർ | ||
---|---|---|---|
2 | കിഴുവീട്ടിൽ ബാലൻ നായർ | ||
3 | പരമേശ്വരൻ നമ്പൂതിരി | ||
4 | കൃഷ്ണൻ നായർ | ||
5 | ഭാർഗ്ഗവി അമ്മ | ||
6 | കുഞ്ഞാൻ മാസ്റ്റർ | ||
7 | ശ്രീദേവി പിഷാരസ്യാർ | ||
8 | പത്മാവതി | ||
9 | കുഞ്ചുകുട്ടി | ||
10 | കദീജ | ||
11 | സി ഗോപാലകൃഷ്ണൻ | ||
12 | പ്രേമകുമാരി |
നേട്ടങ്ങൾ
- ദേശീയ നദീസംരക്ഷണയജ്ഞം Rally for Rivers ദേശീയതലത്തിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ആർട് കോൺടസ്റ്റിൽ നാഷണൽ റണ്ണർ അപ്പും, രണ്ടു ലക്ഷം രൂപ ക്യാഷ് അവാർഡും, ദേശീയ തലത്തിൽ വീക്കിലി വിന്നർ അവാർഡ് 10000/ രൂപ
- പി.എം ഫൌണ്ടേഷൻ തിരഞ്ഞെടുത്ത മികച്ച 6 വിദ്യാലങ്ങളിൽ ഒന്ന്
- 2018-19 എല്.െഎ.സി ഭീമ സ്കൂൾ
- 2017-18 മലയാള മനോരമ നല്ലപാഠം- ജില്ലയിൽ രണ്ടാം സ്ഥാനം
- 2018-19 മലയാള മനോരമ നല്ലപാഠം എ+ വിദ്യാലയം
- 2014-15, 2015-16, 2017-18, ചെർപ്പുളശ്ശേരി ഉപജില്ലയിലെ മികച്ച പ്രെെമറി വിദ്യാലയത്തിനുള്ള സംസ്ഥാന സര്ക്കാരിന്റെ PTA അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പരമേശ്വരൻ പി.എസ് [ റിട്ടേർഡ് പ്രൊഫസർ ഗവ.വിക്ടോറിയ കോളേജ് പാലക്കാട് ]
- ഡോ. പാർവ്വതി [ ഹെൽത്ത് ഡയറക്ടർ ]
- ഡോ. ഹരിത ഗോവിന്ദ് [ എം.ഡി ഇ.എൻ.ടി ]
- എം. കെ ദ്വാരകാനാഥ് [ വാർഡ് മെമ്പർ ]
- നെടുമ്പുള്ളി രാംമോഹൻ [ കഥകളി സീനിയർ സിംഗർ ]
വഴികാട്ടി
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 8 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 4.1 കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക-2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 10 കിലോമീറ്റർ മണ്ണാർക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
|}
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20346
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ