ആരോഗ്യ ക്ലബ്

കൺവീനർ - പ്രമദ

ജോയിന്റ് കൺവീനർ - ധൻരാജ്

ടീച്ചർ ഇൻ ചാർജ് - മിനി കെ

അംഗങ്ങൾ - ധൻരാജ്,അനശ്വർ,പ്രണവ്,സുബിൻ,പ്രമദ,ഫാത്തിമ റന,ലക്ഷ്മി

സാന്ത്വന പരിചരണം

കണ്ണീരൊപ്പാൻ കൈ കോർക്കുക എന്ന ലക്ഷ്യത്തോടെ ദുരിതം അനുഭവിക്കുന്നവരെ സാഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നല്ല പാഠത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്.

പാൻക്രിയാസ് ഗ്രന്ഥികളിൽ ഗുരുതരമായ രോഗം ബാധിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രദീപ് കുമാർ എന്ന വ്യക്തിക്ക് വിദ്യാലയം ശേഖരിച്ച 5000 രൂപ നൽകുകയുണ്ടായി. കുളക്കാട്ടുകുർശ്ശിയിൽ ഡയാലിസിസിനു വിധേയനായ രോഗിക്കുൾപ്പെടെ മൂന്ന് പേർക്ക് ആയിരം രൂപ വീതം ധനസഹായം നൽകി. വിദ്യാർത്ഥികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാധനങ്ങളും സ്നേഹ ബക്കറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകി.

കോവി‍‍ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ - വിദ്യാർത്ഥികൾ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ തൊഴിലുറപ്പു പ്രവർത്തകർക്ക് തങ്ങൾ സാമാഹരിച്ച തുക കൊണ്ട് മാസ്ക്കുകൾ വാങ്ങി വിതരണം നടത്തുകയും അതുവഴി കോവിഡ് പ്രവർത്തന രംഗത്ത് മാതൃകയാവുകയും ചെയ്തു.



വിദ്യാലയം ഒരുക്കിയ കോവി‍ഡ് ഗാനം

നേർക്കാഴ്ച


ഒറ്റക്കല്ലാ.. ഒറ്റക്കെട്ടായ് മുന്നോട്ട്...

ഈ പ്രതിസന്ധിഘട്ടത്തിലും വിദ്യാർത്ഥികൾക്ക് താങ്ങും തണലുമായി ശ്രീകൃഷണപുരം ലയൺസ് ക്ലബ്..ശ്രീരാമജയം എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ക്ക് ഉപയോഗിക്കാനാവശ്യമായ മാസ്ക്കുകൾ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ഭാസ്കർ പെരുമ്പിലാവിൽ ഹെഡ്മാസ്റ്റർ ശ്രീ ദേവരാജൻ മാസ്റ്റർക്ക് കൈമാറി.