എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/നാടോടി വിജ്ഞാനകോശം
കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം തേടി ശ്രീരാമജയം..

ശ്രീകൃഷ്ണപുരം. പ്രസിദ്ധമായ കരിമ്പുഴ നെയ്ത്ത് കാണുന്നതിനും അടുത്ത് നിന്ന് അനുഭവിക്കുന്നതിനു മായി ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിലേക്ക് പഠനയാത്ര നടത്തി..
എഴുപതു പിന്നിട്ട സുന്ദരൻ ചെട്ടിയാർ തന്റെ തറിയിൽ ആപ്പിൾ ഗ്രീൻ കളറിലും മനോഹര ഡിസൈനിലുള്ള പട്ടുസാരി നെയ്തെടുക്കുന്നതും,അറുപതു പിന്നിട്ട ദമ്പതികളായ രംഗപ്പൻ ചെട്ടിയാരും പരിമളവും അലങ്കാരപ്പണികളേറെയുള്ള സെററുസാരി നെയ്യുന്നതും ,അശോകനും ,തങ്കപ്പനും നെയ്ത്തിൽ കവിത വിരിയിക്കുന്നതും ,
അവരുടെയെല്ലാം നെയ്ത്തിന്റെ മഹത്വവും ഒക്കെ കൗതുകത്തോടെ കുട്ടികൾ കണ്ടു നിന്നു.
തുടർന്ന് നെയ്ത്ത് ചെയ്യുന്ന മററു വീടുകളിലും കുട്ടികൾ എത്തി . നൂലിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങളിലേക്കുള്ള ചലനങ്ങൾ,നെയ്ത്തുകാരന്റെ സൂക്ഷ്മത,കലാ നൈപുണ്യം,ആത്മ സമർപ്പണം,കഠിനാദ്ധ്വാനം എന്നിവയെല്ലാം കണ്ടും ചോദിച്ചും മനസ്സിലാക്കി...വീട്ടമ്മയായ മാണിക്യം മധുരം നൽകിയാണ് യാത്രയാക്കിയത്

"അരവിന്ദേട്ടന്റെ ഏദൻ തോട്ടം"... "ജൈവ സൗഹൃദ ജീവിതത്തിന്റെ നാട്ടരങ്ങ്."...
ശ്രീരാമജയത്തിലെ കുട്ടികളെയും കൂട്ടി ഒരു പഠനയാത്ര പോയി.......
അത് നമ്മുടെ പൊമ്പ്രയിലെ അരവിന്ദേട്ടന്റെ തോട്ടത്തിലേക്കായിരുന്നു.....
പച്ചപ്പിന്റെ പുതപ്പിൽ...... ജൈവികതയുടെ സൂക്ഷ്മതയിൽ...
അരവിന്ദേട്ടൻ തന്റെ ഹൃദയ സമർപ്പണത്തിലൂടെ
സൃഷ്ടിച്ചെടുത്ത......
ഒരു മനോഹര ഭൂമിക...
കൂട്ടിലക്കടവു പാലം കഴിഞ്ഞ്
വലത്തോട്ടുതിരിഞ്ഞ്
ഒരു നാലു കിലോമീററർ
പോയാൽ ഈ ഹരിത പാഠശാലയിലെത്താം..
അഞ്ചേക്കർ ഭൂമിയിലേക്കാണ് ഈ
ഹരിതവാടി പുഞ്ചിരി തൂകി
ഞങ്ങളെ സ്വാഗതം ചെയ്തത്.

തുകൽ വാദ്യങ്ങളുടെ ശബ്ദശുദ്ധിയിലെ നിർമ്മാണ വൈദഗ്ധ്യം തേടി വിദ്യാർത്ഥികൾ..
പൂരപ്പറമ്പുകളിലും, പ്രകാശപൂരിതമായ തിളങ്ങുന്ന അരങ്ങുകളിലും താളപ്പെരുക്കം കൊണ്ട് ആസ്വാദകരെ ഹരംകൊള്ളിക്കുന്ന ചെണ്ടയും,മദ്ദളവും ഉൾപ്പെട്ട മേഖലയിലെ മേളപ്രമാണിമാരെ എല്ലാവരും അറിയും..പ്രശസ്തിയും,പൊന്നാടയും,വീരശൃംഘലയും അവരെ തേടിയെത്തും. എന്നാൽ, ഈ വാദ്യങ്ങൾക്ക് ശബ്ദശുദ്ധി നൽകുന്ന
തൊഴിലാളിയെ ആരും അറിയില്ല... അണിയറയിൽ മാത്രം ഒതുങ്ങൂന്ന ഈ കലാകാരന്മാരുടെ
വാദ്യോപകരണ നിർമ്മിതിയിലെ അസൂയാവഹമായ കൈപ്പെരുമാററങ്ങൾ അറിയുന്നതിന്നായി ശ്രീരാമജയത്തിലെ കലാസംഘത്തിന്റെ
പ്രവർത്തകർ തുകൽ വാദ്യ നിർമ്മാണ കലയിൽ പ്രശസ്തനായ കരിമ്പുഴ സുബ്രഹ്മണ്യനെന്ന സുന്ദരന്റെ പണിശാലയിലെത്തി.

കലാമണ്ഡലം അവാർഡ് നേടിയ മദ്ദള കലാകാരൻ തൃപ്പലമുണ്ട നടരാജ വാരിയരെ ശ്രീരാമജയം എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ച് ആദരിച്ചു.
ശ്രീകൃഷ്ണപുരം ഷെഡ്ഡിൻ കുന്നിലുള്ള വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.
അദ്ദേഹം കൂട്ടികൾക്ക്
മദ്ദളവാദ്യത്തിന്റെ നിർമ്മാണ രീതി
മേള പ്രയോഗം
താള വിന്യാസം
എന്നിവയോടൊപ്പം
പഞ്ചവാദ്യ ഘടന
കഥകളിയിലെ കേളി
തുടങ്ങിയ വിവിധ
തലങ്ങൾ ഭാവനാപൂർവ്വം പകർന്നു നൽകി