ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
43027-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43027
യൂണിറ്റ് നമ്പർLK/43027/2018
ബാച്ച്2025 - 28
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅഞ്ചിമ
ഡെപ്യൂട്ടി ലീഡർജീവ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജിനി എം ലോറൻസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മെറ്റിൽഡ എസ്
അവസാനം തിരുത്തിയത്
26-05-202643027
അവധിക്കാല പരിശീലന ക്യാമ്പ്

14/05/2026 സെൻറ് ജോൺസ് മോഡൽ എച്ച്എസ്എസ് നാലാഞ്ചിറ 2025--28 ബാച്ച്-ലെ കുട്ടികൾക്ക് ഫേസ് വൺ അവധിക്കാല ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് പരിശീലനം നടന്നു. ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ അജീഷ് സാർ ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. സെൻറ് ഗോരേറ്റീസ് ഹൈസ്കൂളിലെ ബിനി ടീച്ചർ ആയിരുന്നു എക്സ്റ്റേണൽ ആർ പി. സെൻറ് ജോൺസ് സ്കൂളിലെ തന്നെ ഇൻ്റേണൽ ആർ പി ആയ മെറ്റിൽഡ ടീച്ചർ കുട്ടികളുടെ ആക്ടിവിറ്റീസിന് ആവശ്യമായ സഹായം ചെയ്തു. ആദ്യം ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റി.  തുടർന്ന്  സ്വന്തമായി  കുട്ടികൾ റീൽസും ഷോർട്‌സും നിർമ്മിച്ചു.  തുടർന്ന് അധ്യാപിക പോരായ്മകൾ ചൂണ്ടികാണിക്കുകയും റീൽസ് കൂടുതൽ ഭംഗിയാക്കാനുള്ള വഴികൾ പറഞ്ഞുകൊടുക്കുകയും ആക്ടിവിറ്റി 3 യിലെ വീഡിയോസ് കാണിച്ച് കൃത്യമായ സ്ക്രിപ്റ്റ് പ്ലാനിങ് മുതലായവയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന്  കേദൻ ലൈവിൽ വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുകയും സ്പോർട്സ് മീറ്റിന്റെ  പ്രമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു.

അംഗങ്ങൾ

1, അഭിനന്ദ് എസ് ആർ

2, അഭിനവ് കൃഷ്ണ എസ്

3, അഭിരാം എസ് ആർ

4, ആദിത്യ ബി കെ

5, അജയ് ജെ

6, അലീന ടി എൽ

7, ആൽഫിൻ റോയ്

8, ആൽഫിൻ ജോബി

9, അഞ്ജിമ കൃഷ്ണ വി

10, അശ്വമേത് എ എൻ

11, അതുൽ കുമാർ എൽ എസ്

12, ദർശൻ എസ്

13, ദേവസായൂജ് എസ്

14, ഹരി നന്ദ് എസ്

15, ജീവ ആർ വി

16, എം മിഥുൻ

17, പ്രണബ് സർക്കാർ

18, sreedev വി ജി

19, ശ്രീജൻ എസ്


പ്രവർത്തനങ്ങൾ

2025-28 ലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ്

സെപ്റ്റംബർ 19 -ആം തീയതി രാവിലെ കൃത്യം ഒമ്പതരയ്ക്ക് മാസ്റ്റർ ട്രെയിനർ ശ്രീജ ടീച്ചർ സെന്റ് ജോൺസ് സ്കൂളിൽ എത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അജീഷ് സാർ കുട്ടികളോട് ലിറ്റിൽ കൈറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുകയും കുട്ടികളെയും ആർ പി മാരായ സജിനി ടീച്ചറിനെയും മെറ്റിൽഡ ടീച്ചറിനെയും ശ്രീജ ടീച്ചറിനെയും സ്വാഗതം ചെയ്യുകയും ചെയ്തു. അതിനുശേഷം ശ്രീജ ടീച്ചർ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് എന്താണെന്നും എന്തൊക്കെയാണ് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ എന്നും വിശദമായി പറയുകയുണ്ടായി. പ്രോഗ്രാമിന്റെയും ആനിമേഷനേയും കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞുകൊടുത്തു. ആനിമേഷനുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുകയും റോബോട്ടിക്സിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്തു. കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു. കൃത്യം മൂന്നുമണിക്ക് കുട്ടികളുടെ രക്ഷകർത്താക്കൾ എത്തുകയും അവർക്ക് ഒരു ചെറിയ മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. അതിനുശേഷം അഞ്ചിമ, ജീവ എന്നീ വിദ്യാർത്ഥികൾ ക്ലാസിനെ കുറിച്ച് ഫീഡ്ബാക്ക് നൽകി. ആൽബിൻ ജോബി നന്ദി പറഞ്ഞ് അന്നത്തെ സെക്ഷൻ അവസാനിച്ചു.

ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ

സെപ്റ്റംബർ 23 തീയതി സെൻറ് ജോൺസ് സ്കൂളിൽ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയോട് അനുബന്ധിച്ച് ഒരു ബോധവൽക്കരണം നടത്തുകയും ക്ലാസുകൾ എടുക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തു. റോബോട്ടിക് ഫെസ്റ്റ് നടത്തുകയും എല്ലാ കുട്ടികളെയും അതിൽ ഭാഗുകളാക്കുകയും ചെയ്തു.

സബ്ജില്ലാ ക്യാമ്പ്

ബെന്റ് ജോൺസ് മോഡൽ ഹൈസ്കൂളിലെ 4 കുട്ടികൾ സബ്ജില്ലാ ക്യാമ്പിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുകയും, അതിൽ അശ്വിൻ, മുഹമ്മദ് ഫഎസ്ൻ എന്ന കുട്ടികൾ പ്രോഗ്രാമിംഗ് സെക്ഷനിലും, നിഖിൽ ഉപകാരപ്രദമായട്ടികൾ പ്രോഗ്രാമിംഗ് സെക്ഷനിലും പങ്കെടുത്തു. വളരെ ഉപകാരപ്രദവം താല്പര്യചെയ്തുവുമായ ക്ലാസുകൾ ആയിരുന്നു കുട്ടികൾക്ക് എന്ന് അവർ പറയുകയും ചെയ്തു ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് ഫർസീന്റെ വാക്കുകളിലൂടെ. എൻറെ പേര് മുഹമ്മദ് ഫർസീൻ, ഞാൻ പഠിക്കുന്നത് സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് . ഞാൻ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റിലെ ലീഡറാണ്. ഞാനിവിടെ എൻറെ ലിറ്റിൽ കൈറ്റിലെ ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

ഈ ക്യാമ്പിൽ വെച്ച് പലപല കുട്ടികളെ പരിചയപ്പെടാനും അവരോട് സംസാരിക്കാനും ഫ്രണ്ട്സ് ആകാനും അവസരം കിട്ടി. ആദ്യത്തെ ദിവസം ഞങ്ങളെ 2 Dആനിമേഷൻ ആയിരുന്നു പഠിപ്പിച്ചത്. ഡിസ്ട്രിക്ട് ക്യാമ്പിൽ ഉണ്ടായിരുന്ന ടീച്ചർ ഞങ്ങൾക്ക് ആനിമേഷനിലെ പ്ലാസ്റ്റിക് ടൂളും , ലൈറ്റിംഗും, റൊട്ടേഷനും, പൊസിഷൻ, ലിപ് സിംഗ്, ഇമോജി എന്നിവ ഉണ്ടാക്കാൻ പഠിപ്പിച്ചു. ആദ്യത്തെ ദിവസം ഞങ്ങൾ അഞ്ച് സീൻ വരെ ഉണ്ടാക്കി. രണ്ടാം ദിവസം ഒരു കാർട്ടൂൺ വീഡിയോ കാണിക്കുകയും അത് എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞു തരികയും ചെയ്തു. അവിടെനിന്ന് നല്ല രുചിയുള്ള ഭക്ഷണവും തന്നിരുന്നു. പിന്നെ അവിടെയുള്ള ടീച്ചർമാർ ബ്ലെൻഡിങ്ങിനെ കുറിച്ച് മനസ്സിലാക്കി പഠിപ്പിച്ചു തരികയും ആ ബ്ലെൻഡർ ഉപയോഗിച്ച് ചെയ്യാനുള്ള ഒരു അസൈൻമെൻറ് ചെയ്യാനും തന്നു. നല്ല രസമായിരുന്നു. പുതിയ പുതിയ കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു.