പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ

(42002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ
വിലാസം
പനവൂർ

പി.എച്ച്.എം.കെ.എം. വി& എച്ച്.എസ്.എസ് പനവൂർ,
,
പനവൂർ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 1979
വിവരങ്ങൾ
ഫോൺ0472 2865126
ഇമെയിൽphmkmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42002 (സമേതം)
എച്ച് എസ് എസ് കോഡ്01177
വി എച്ച് എസ് എസ് കോഡ്901040
യുഡൈസ് കോഡ്32140600703
വിക്കിഡാറ്റQ64036337
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനവൂർ.,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ275
പെൺകുട്ടികൾ227
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ124
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനി ദാസ് ജി ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനസീറ ബീവി
പ്രധാന അദ്ധ്യാപികപ്രേംകല ഐ.ജി
പി.ടി.എ. പ്രസിഡണ്ട്ഓ.പി.കെ ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ഷെമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു. പനവൂരിൽ നിലനിൽകുന്ന സാഹചര്യങ്ങളും സ്വപ്ന സാക്ഷാൽകാരത്തിനുള്ള മാർഗ്ഗങ്ങളും മന്ത്രി പ്രമാണിമാർക്ക് വിവരിച്ചു. 1970 കളിൽ പനവൂർ ആനാട് പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. വിശാലമായ ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂർ പഞ്ചായത്ത് രൂപീകരിക്കണം. എന്നാൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂൾ എന്ന വ്യവസ്ഥയിൽ സ്കൂൾ അനുവദിക്കാം സി എച്ച് വ്യക്തമാക്കി. പ്രമാണിമാരുടെ അടുത്ത ശ്രമം പനവൂർ പഞ്ചായത്തായിരുന്നു. അവർ ആ കാലത്ത് തദ്ദേശസ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഔഖാദർകുട്ടി നഹയെ കണ്ട് കാര്യം ബോധിപ്പിച്ചു. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രമാണിമാർ പരിശ്രമിച്ചു. അതിന്റെ ഫലമായി 1978ൽ പനവൂർ പഞ്ചായത്ത് നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • മൾട്ടീമീഡിയ ക്ലസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി
  • ജെ. ആർ. സി
  • എൻ. എസ് എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ എം. മുഹ്സിൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പരമേശ്വര പിള്ള 1979-
2 ശശികുമാരൻ നായർ
3 റഫീഗ ബീഗം
4 ശാന്തകുമാരി വി.കെ
5 ലത വി.എസ് 2014-2019
6 പ്രേംകല ഐ. ജി 2019-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട് പുത്തൻപാലം വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
  • ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് തേമ്പാമൂട് വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം