പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
[[പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം 2019
ലിറ്റിൽ കൈറ്റ്സ് നെടുമങ്ങാട് സബ് ജില്ലാ തല ക്യാമ്പ്
നവംബർ 16,17 ദിവസങ്ങളിൽ സബ് ജില്ലാ തല ക്യാമ്പ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.പി.എച്.എം.കെ.എം.വി & എച്.എസ്.എസ് സ്കൂളിൽ നിന്ന് എട്ട് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.നാല് വിദ്യാർത്ഥികൾ പ്രോഗ്രാമിങ്ങിനും നാല് വിദ്യാർത്ഥികൾ അനിമേഷനും എന്ന രീതിയിൽ പങ്കെടുത്തു.ശ്രീജ ടീച്ചറിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു ഈ ക്യാമ്പ്. അനിമേഷൻ വിഭാഗത്തിൽ "ടൂപ്പി ടൂബ് ടെസ്ക്" ൽ ചെറു വീഡിയോകളും "ബ്ലൻഡറിൽ" ത്രീഡി അനിമേഷനും "ഓപ്പൺ ഷോട്ട്" ന്റെ ഉപയോഗരീതിയും പഠിപ്പിക്കുകയുണ്ടായി.പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ കുട്ടികൾക്ക് "സ്ക്രാച്ച്" സോഫ്റ്റ് വെയറിൽ ചന്ദ്രയാൻ വിക്ഷേപണ രീതി നിർമ്മിക്കാനും പഠിപ്പിക്കുകയുണ്ടായി. നെടുമങ്ങാട് സബ് ജില്ലയിൽ നിന്നും ഏഴ് സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പാണ് നെിയാടുമങ്ങാട് വച്ച് നടന്നത്.രണ്ട് ദിവസം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ പഠിച്ചത്. രണ്ട് ദിവസം നടന്ന ഈ ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപയോഗപ്രദമായിരുന്നു.
യെല്ലോ ലൈൻ ക്യാമ്പയിൻ
ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ്ണ പുകയില രഹിത വിദ്യാഭ്യാസ ജില്ലയാക്കുന്നതിന് നവംബർ 7 , 2019 ൽ കൂടിയ ജില്ല ഉന്നത തലയോഗ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുന്നതിന് ആരോഗ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് യെല്ലോ ലൈൻ ക്യാമ്പയിൻ.സൂചനാബോർഡ് സ്ഥാപനം , സ്കൂൾ കമ്മിറ്റി രൂപീകരണവും യോഗനടത്തിപ്പും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മാപ്പ് തയാറാക്കുന്നു.ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ നവംബർ 19 ന് നടന്ന 100 വാര ചുറ്റളവിൽ തിട്ടപ്പെടുത്തി മഞ്ഞ വര വരച്ചു.ഹെൽത്ത് ഇൻസ്പെക്ടറുടെയും പോലീസ് ഡിപാർട്ട്മെന്റിന്റെയും എസ്.പി.സി യുടെയും എൻ.എസ്.എസ് ന്റെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡൻഡ് എസ്.വി കിഷോർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനകത്ത് ലഹരിവസ്തുക്കൾ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നു എന്ന വിവരമറിഞ്ഞാൽ പോലീസിനെയോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
പുസ്തക ശേഖരണം
ഗ്രാമപഞ്ചായത് 2019 -20 " പുസ്തകോത്സവം " എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളെ പഞ്ചായത്തിലെ പുസ്തക പ്രദർശനത്തിൽ പങ്കെടുപ്പിച്ചു . പുസ്തകോത്സവം 2019 എന്ന പരിപാടി പുസ്തകത്തെ പരിചയപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് വി കിഷോർ ഉദ്ഘാടനം ചെയ്തു . അവിടെ നിന്ന് കുറച്ചു പുസ്തകങ്ങൾ ശേഖരിച്ച ശേഷം പനവൂർ കൃഷി ഭവനിൽ ചെന്ന് . അവിടെനിന്നും കുറച്ചു പുസ്തകങ്ങളും കൂടി ശേഖരിച്ചു പനവൂർ ജംഗ്ഷനിൽ വന്നിട്ട് കുറച്ചു കടകളിൽ കേറി പുസ്ടകങ്ങളായും പൈസയായിട്ടും ശേഖരിച്ചു . 500 ഓളം രൂപ ലഭിച്ചു . ഈ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചു വരുന്നു .ഹയർ സെക്കന്ഡറിയിലെ N S S വിദ്യാർത്ഥികളും +1 വിദ്യാർത്ഥികളും ഉണ്ടായിരുന്നു .
പുസ്തക പ്രദർശനം 2020
P H M K M V & H S S പനവൂർ സ്കൂളിൽ പുസ്തക പ്രദർശനം 2020 എന്ന പരിപാടി രാവിലെ 10 മണിക്ക് യോഗത്തിന്റെ അധ്യക്ഷനായ അനിൽകുമാർ സാറാണ് സ്വാഗതം ആശംസിച്ചത്.അതുകഴിഞ്ഞു സ്കൂൾ ഹെഡ്മിസ്ട്രസ് പ്രേമകല ടീച്ചർ സംസാരിച്ചു. ശേഷം യോഗത്തിന്റെ ഉദ്‌ഘാടകനായ ശ്രീ സ് വി കിഷോർ ഈ യോഗം ഉദ്‌ഘാടനം ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ ആയ ശ്രീമതി ഗായത്രിദേവി വായന എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വായന കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് എന്നും അവർക്ക് അവർ പറഞ്ഞു കൊടുത്തു.ഐതിഹ്യമാല കുട്ടികൾക്ക് എന്ന പുസ്തകം ഗായത്രിദേവി ഹെഡ്മിസ്ട്രെസ്സിനു സമ്മാനിച്ച്.ശേഷം നൗഷാദ് ലൈബ്രറിയിൽ വയ്ക്കാൻ വേണ്ടി അബ്ദുൽ കലാമിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീ മുഹ്‌സിൻ സാറിന് കൊടുത്തു.ഹെഡ്മിസ്ട്രസ് കൃതജ്ഞത പറഞ്ഞ യോഗം സമാപിച്ചു.