ഐ.ആർ.എച്ച്.എസ്.എസ് പൂക്കാട്ടിരി

(ഐ.ആർ.എച്ച്.എസ്.എസ് എടയൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വളഞ്ചേരി യിൽ നിന്നും പെരിന്തൽമണ്ണ റോഡിൽ 4 കി.മി.കീഴായി പൂക്കാട്ടിരി വിദ്യാനഗറിൽ കമ്മർകുന്നിന്റെ താഴ്വരയിൽ ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന മഹൽ സ്ഥാപനം നിലകൊള്ളുന്നു.ഇതുവരെ പുറത്തിറങ്ങിയ 22 എസ്‌.എസ്‌.എൽ.സി ബാച്ചുകളിൽ 20 ഉം 100 ശതമാനം വിജയാ കൈവരിക്കുകയുണ്ടായി. കൂടാതെ മജ്‌ലിസുത്തഅലീമിൽ ഇസ്‌ലാമിയുടെ IOSC പരീക്ഷകളിലും 100 ശതമാനം വിജയം നേടുകയുണ്ടായി.അനാഥ്ക്കുട്ടികൾക്ക്‌ സ്ഥാപനത്തിലെ എല്ലാ സൗകര്യങ്ങളും സൗജന്യമാണെന്നതിനുപുറമെ അഗതികളുടെ മക്കൾക്ക്‌ ഫീസ്‌ ഇളവും നൽകി വരുന്നു

ഐ.ആർ.എച്ച്.എസ്.എസ് പൂക്കാട്ടിരി
വിലാസം
പൂക്കാട്ടിരി

എടയൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1987
വിവരങ്ങൾ
ഫോൺ0494 2645178
ഇമെയിൽinfo@irhss.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19096 (സമേതം)
എച്ച് എസ് എസ് കോഡ്11307
യുഡൈസ് കോഡ്32050800212
വിക്കിഡാറ്റQ64566219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ325
പെൺകുട്ടികൾ240
ഹയർസെക്കന്ററി
ആൺകുട്ടികൾ164
പെൺകുട്ടികൾ115
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹിഷാം .വി
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അബ്ദുൽ മജീദ് .കെ വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അബ്‌ദു റഹിമാൻ നടക്കാവിൽ
എം.പി.ടി.എ. പ്രസിഡണ്ട്സമീഹ അലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ജംഇയ്യത്തുൽ മുസ്തർശിദ്ദീൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഈ ഹൈസ്കൂൾ 1977 ലാണ് സ്ഥാപിതമായത്. ദൈവബോധവും ദീനീ വിജ്ഞാനവുമൊത്തിണങ്ങിയ ഉത്തമ സമൂഹത്തെ വാർത്തെടുക്കുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ദൌത്യം. മുപ്പത് വർഷം പിന്നിട്ടുകഴിഞ്ഞ സെക്ക്ന്ററി സ്കൂളാണ് ഇസ്ലാമിക് റസിഡൻഷ്യൽ ഹൈസ്കുൾ. 30താം വർഷം പിന്നിടുന്ന സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ പലരും സാമൂഹിക ക്ഷേമരംഗങ്ങളിൽ മഹത്തായ സംഭാവനകളർപ്പിക്കുന്നുണ്ട്‌. 31.07.2010 ന്‌ സ്കൂളിനെ ഹയർസെക്കണ്ടറി യായി ഉയർത്തി

ഭൗതികസൗകര്യങ്ങൾ

  • മസ് ജിദ്

നമസ്കാരം നിർവഹിക്കുന്നതിന് വേണ്ടി സ്കൂൾ കോമ്പൌണ്ടിൽ തന്നെ പള്ളി നിർമിച്ചിരിക്കുന്നു.ദിവസവും ആരാധന നിർവഹിക്കാനും ഇസ്ലാമിക ചർച്ചകളിലൂടെ ഇസ്ലാമിനെ അടുത്തറിയാനുമുള്ള കേന്ദ്രം കൂടിയാണ് ഈ പള്ളി.

  • ലബോറട്ടറി

വിദ്യാർഥികൾക്ക് സയൻസ് പഠനത്തിൻ സഹായിക്കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ലബോറട്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു.

  • കമ്പ്യൂട്ടർ ലാബ്

സാങ്കേതിക രംഗത്തുള്ള മാറ്റം വിദ്യാഭ്യാസ രംഗത്തും പ്രകടമാണ്. വിദ്യാർഥികൾക്ക് ഇൻഫോർമേഷൻ ടെക്നോളജി മനസ്സിലാക്കാനും അവ ഉപയോഗിക്കാനും അവ ഉപയോഗിച്ച് മറ്റു വിഷയങ്ങൾ പഠിക്കുന്നതിനും വേണ്ടി സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

  • സ്മാർട്ട് റൂം

ആധുനിക സാങ്കേതിക വിദ്യ യിലൂടെ പഠനം നടത്തുന്നതിന് ഓഡിയോ വിഷ്വൽ റൂം പ്രവർത്തിക്കുന്നു.ലോകോത്തര നിലവാരമുള്ള സ്മാർട്ട് റൂം ആണ് സ്കൂളിൽ സംവിതാനിച്ചിരിക്കുന്നത്.

  • ലൈബ്രറി & റീഡിംഗ് റൂം

വായിച്ചു വളരാൻ വിദ്യാർത്ഥികൾക്ക് സഹായകരമായ രീതിയിൽ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ വൻ ശേഖരം സ്കൂളിൽ ഉണ്ട്. പ്രമുഖ വാർത്താ പത്രങ്ങളും ആനുകാലികങ്ങളും ഉൾക്കൊള്ളുന്ന റീഡിംഗ് റൂം സ്കൂളിന്റെ പ്രത്യേകതയാണ്.

  • വാഹന സൌകര്യം

വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൌകര്യം ഉപയോഗപെടുത്താം.

  • ഹോസ്റ്റൽ

ദൂരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളിൽ താമസിച്ച് പഠിക്കാൻ ഹോസ്റ്റൽ സൌകര്യമുണ്ട്.അധ്യാപകരോട് സംശയനിവാരണം നടത്തിപഠിക്കാനുള്ള സംവിധാനം ഹോസ്റ്റലിലുണ്ട്. ഭക്ഷണത്തിനുള്ള സൌകര്യവുമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എടയൂരിലെ ജംഇയ്യത്തുൽ മുസ്തർശിദ്ദീൻ ചാരിറ്റബിൾ ട്രറ്റിന്റെ കീഴിലാണ് ഈ സ്ഥാപനം നടന്ന് വരുന്നത്. കെ.എം.അബ്ദുൽ അഹദ് ചെയർമാനും വി.പി അബ്ദുല്ലകുട്ടി സെക്രട്ടറിയുമാണ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.മൂഹമ്മദ്, സമദ് വാണിയമ്പലം , എം.ഐ.അബദുൽ അസീസ്, ഹബീബുറഹ്മാൻ കിഴിശേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ റോഡിൽ 4 കി.മി .