സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.എസ്. കടപ്ര
വിലാസം
കടപ്ര

നിരണം പി.ഒ.
,
689621
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0469 2747644
ഇമെയിൽgupgskadapra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37261 (സമേതം)
യുഡൈസ് കോഡ്32120900108
വിക്കിഡാറ്റQ87593220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശ് കുമാർ കെ എം
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണക്കുറുപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്അംബിക എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടപ്ര ഗ്രാമത്തിൻ്റെ ഒരു പരിഛേദമായ ഈ വിദ്യാലയ മുത്തശ്ശി ഗ്രാമത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ഒരിക്കൽ കൈവിട്ടു പോയ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്.

ചരിത്രം

മലയാള ഭാഷയ്ക്ക് നിത്യസ്മരണീയമായ സാഹിത്യസംഭാവനകൾ നൽകിയ കണ്ണശകവികളുടെ ( നിരണം കവികൾ) ജൻമംകൊണ്ട് ധന്യമായ ഗ്രാമമാണ് കടപ്ര.ഈ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്താണ് കടപ്ര ഗവ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൻ്റെ ചരിത്രം പരിശോധിച്ചാൽ 1880 ൽ ആണ് വിദ്യാലയം സ്ഥാപിതമായത്.കടപ്ര ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അറയ്ക്കൽ എന്ന കുടുംബം നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.1956 ൽ യു .പി സ്കൂൾ ആയി ഉയർത്തി. പിന്നീട് മിക്സഡ് സ്കൂൾ ആയി മാറി.

ആദ്യകാലങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ആനുകാലികമായി വന്നു ചേർന്ന അനഭിലഷണീയമായ ചില മാറ്റങ്ങൾ കാരണം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ സാമൂഹ്യ-രാഷ്ട്രീയ- കലാസാംസ്ക്കാരിക രംഗങ്ങളുടെ ഉന്നത ശ്രേണികളിലേക്ക് എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പഴയ പേരും പെരുമയും നിലനിർത്തിക്കൊണ്ട് കടപ്രഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂളായി നിലകൊള്ളുന്നു. സർവ്വശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം ലഭിച്ച എല്ലാ ഫണ്ടുകളും ഉപയോഗപ്പെടുത്തി ഈ വിദ്യാലയത്തിലെ എൽ.പി, യു.പി വിഭാഗം കെട്ടിടങ്ങൾ നവീകരിച്ച് മോടി പിടിപ്പിച്ച് കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും നൽകിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇംഗ്ലിഷ് മാധ്യമമാക്കി പഠനം നടത്തുന്നില്ല എങ്കിലും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം കൊടുത്ത് പ്രീപ്രൈമറി വിഭാഗം കാര്യക്ഷമമായി നടത്തുന്നുണ്ട്. ഇങ്ങനെ ആനുകാലികമായ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ട് വളരെ പ്രശംസനീയമായ രീതിയിൽ ഈ വിദ്യാലയം മുന്നോട്ട് പോകുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം / ക്ലാസ് മുറി

എൽ പി വിഭാഗം

1880 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഇതിൻ്റെ LP വിഭാഗം ആണ് അന്ന് നിർമ്മിച്ചത്.'T' ആകൃതിയിലുള്ള ഈ കെട്ടിടം അടുത്ത കാലത്ത് SSAൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുകയും മോടി പിടിപ്പിക്കുകയും ചെയ്തു.നാലു ക്ലാസ്സുമുറികൾ ,ഒരു CRC മുറി, ഒരു ഊണുമുറി, ഓഡിറ്റോറിയം ഇവ ഉൾപ്പെട്ടതാണ് ഈ കെട്ടിടം. ടൈൽ ഒട്ടിച്ച് പൊടിരഹിതമാക്കിയിരിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ലൈറ്റുകളും ഫാനുകളും സജീകരിച്ചിട്ടുണ്ട്.

യു പി വിഭാഗം

1956 ൽ നിർമ്മിച്ച യു പി വിഭാഗം കെട്ടിടം 'H' ആകൃതിയിൽ നിർമ്മിച്ചിരിക്കുന്നു. അഞ്ചു ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, ലൈബ്രറി, ഹാൾ എന്നിവ ഉൾപ്പെട്ടതാണ് ഈ കെട്ടിടം. പഞ്ചായത്ത്,SSA ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആറു ശുചി മുറികളും പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉയരങ്ങളിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.

മുൻ MLA ശ്രീമതി എലിസബത്ത് മാമ്മൻ മത്തായിയുടെ MLA ഫണ്ടിൽ നിന്നും നിർമ്മിച്ച പാചകപുര വാർത്ത കെട്ടിടമാണ്. വൈദ്യുതീകരിച്ചിട്ടില്ല എന്നൊരു കുറവേ ഈ കെട്ടിടത്തിനൊള്ളൂ

സുസജ്ജമായ ശാസ്ത്രലാബും 4 ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും MLA fund ൽ നിന്ന് അനുവദിച്ച ഒരു ഡെസ്ക്ടോപ്പും പ്രിൻ്ററും ഉൾപ്പെടുന്ന ICT ലാബും സ്കൂളിൻ്റെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് സഹായകമാവുന്നു.

മികവുകൾ

വിവിധ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ ഭംഗിയായി നടത്തപ്പെടുന്നു.LSS USS സ്കോളർഷിപ്പുകളിലെ വിജയങ്ങൾ ,ന്യൂമാത് സ് സബ് ജില്ലാതല പങ്കാളിത്തം, പ്രവർത്തി പരിചയം, കലോത്സവത്തിലെ വിജയങ്ങൾ എന്നിവ എടുത്തു പറയത്തക്കതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

* തോമസ് മാത്യു.
* ഓമന ജോർജ്ജ്
* എം.അബ്ദുൾ സലാം

അധ്യാപകർ

  • കെ എം രമേശ് കുമാർ (H M)
  • മിനി ഫിലിപ്പ്
  • ഗീതാമണി ജി
  • സബൂറ എം
  • പ്രീത ആർ
  • ഏലിയാമ്മ ജോർജ്
  • അനിത ആൽഫി
  • സിന്ധു കെ ആർ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._കടപ്ര&oldid=2536289" എന്ന താളിൽനിന്ന് ശേഖരിച്ചത്