ഗവ. യു.പി.എസ്. കടപ്ര/വിദ്യാരംഗം കലാസാഹിത്യവേദി
ഗവ.യു.പി.സ്കൂൾ കടപ്രയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ കോർഡിനേറ്ററായി ശ്രീമതി.സിന്ധു.കെ.ആർ. പ്രവർത്തിക്കുന്നു. സ്കൂളിലെ ഓരോ ക്ലാസിലും കൺവീനറും ജോയിന്റ് കൺവീനറും ഉണ്ട്. ജൂൺ മാസാരംഭത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തുന്നു. ഒന്നിടവിട്ടുള്ളവെള്ളിയാഴ്ചകളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽകുട്ടികൾ വിവിധകലാപരിപാടികൾ അവതരിപ്പിക്കുന്നു.
സബ് ജില്ല തലത്തിൽ നടത്തുന്ന ശിൽപശാലകൾ. മത്സരങ്ങൾ ഇവയിൽ കുട്ടികൾ പങ്കെടുക്കുന്നു. കൂടാതെ സ്കൂളിൽ ശില്പശാലകളും, നാടൻ പാട്ട് പരിശീലനവും നടത്താറുണ്ട്. സ്കൂളിൽ വരുന്ന വിദ്യാരംഗം മാസിക കുട്ടികൾക്ക് വായനയിലൂടെ അറിവുവർദ്ധിപ്പിക്കുന്നതിന് സഹായകമാകുന്നു. ഞങ്ങളുടെ കുട്ടികൾ അതിലേക്ക് രചനകൾ അയയ്ക്കുന്നു. പ്രോത്സാഹനമായി അവർക്ക് വിദ്യാരംഗം മാസിക ലഭിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗാത്മക സിദ്ധിയെ വളർത്തുന്നതിൽ വിദ്യാരംഗം കലാ സാഹിത്യവേദി നല്ല പങ്കു വഹിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പ്രഥമാധ്യാപകനും , എല്ലാ അധ്യാപകരും സജീവമായി പങ്കുചേരുന്നു എന്നത് പ്രശംസനീയമാണ്.