കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും, ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനും,പ്രകൃതി പ്രതിഭാസങ്ങളുടെ തത്ത്വങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് സയൻസ് ക്ളബ്ബിൽ ചെയ്യുന്നത്.

  • ശാസ്ത്രക്കുറിപ്പുകൾ വായിക്കുക.
  • ശാസ്ത്ര പ്രഭാഷണം കേൾക്കുക.
  • ശാസ്ത്രജ്ഞന്മാരെയും കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുക.
  • ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് വായിക്കുക.
  • ശാസ്ത്ര ഉപകരണങ്ങൾ പരിചയപ്പെടുക.
  • പരീക്ഷണങ്ങളിൽ ഏർപ്പെടുക.
  • പഠനഫലങ്ങൾ അപഗ്രഥിച്ചു നിഗമനത്തിലെത്തുക .
  • പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുക.
  • ചിത്രങ്ങൾ വരക്കുക.