ഗവ. യു.പി.എസ്. കടപ്ര/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കടപ്ര ഗവ.യു.പി.സ്കൂളിലെ സാമൂഹ്യ ശാസ്ത ക്ലബ്ബ് ജൂൺ മാസത്തിൽ കുട്ടികളെ തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിക്കുന്നു. മാസത്തിൽ തവണ ക്ലബ്ബ് കൂടുന്നു. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ശിശുദിനം, റിപ്പബ്ലിക് ദിനം, ഇവയുടെ ആഘോഷങ്ങൾക്ക് മുൻ കൈ എടുത്തു പ്രവർത്തിക്കുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബാണ്. സാമൂഹ്യ ശാസ്ത്ര മേളകളിൽ എല്ലാവർഷവും പങ്കെടുക്കാറുണ്ട്. നല്ല ഒരു സാമൂഹ്യ ശാസ്ത്രലാബ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്കൂളിന് സ്വന്തമായി ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഭരണഘടന എഴുതിയുണ്ടാക്കി. ദേശഭക്തിഗാനം പരിശീലനം, മഹദ്വചനങ്ങൾ ശേഖരിക്കൽ, വിവിധ ആഘോഷങ്ങൾ ഇവയ്ക്കും നേതൃത്വം നൽകുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം പ്രശംസനീയമാണ്.