സെന്റ്. ആഗസ്റ്റ്യൻസ് എച്ച്.എസ്സ്. കലൂർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

thumb image{{ പ്രമാണം:SCHOOL PHOTO2.jpeg|THUMB\IMAGES} https://schoolwiki.in/sw/7eln



സെന്റ്. ആഗസ്റ്റ്യൻസ് എച്ച്.എസ്സ്. കലൂർക്കാട്
വിലാസം
കല്ലൂർക്കാട്

SAHS KALLOORKAD
,
കല്ലൂർക്കാട് പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽsa28037@gmail.com
കോഡുകൾ
സ്കൂൾ കോഡ്28037 (സമേതം)
യുഡൈസ് കോഡ്32080400308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ബിനു പി.ഡി.
എം.പി.ടി.എ. പ്രസിഡണ്ട്വിനീതാ ജയപ്രകാശ്
അവസാനം തിരുത്തിയത്
24-01-2025DHANYAMOLMP
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കല്ലൂർക്കാട്‌ സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌.എസ്‌.എസ്‌. അതിന്റെ സേവന പാതയിൽ ഒരു നൂറ്റാണ്ട്‌ പൂർത്തിയാക്കി. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്‌ ഉയർന്ന വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനുമായി ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ്‌ നെടുംങ്കല്ലേൽ അച്ചന്റെയും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും പൗരപ്രമുഖരുടേയും അശ്രാന്ത പരിശ്രമഫലമായി 1906-ൽ കല്ലൂർക്കാട്‌ ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിതമായി. 1915 ൽ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജർ. റവ. ഫാ. പോൾ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോൾ 1957 ജൂൺ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയർന്നു. പ്രഥമ ഹെഡ്‌മാസ്റ്റർ റവ. ഫാ. ചെറിയാൻ വേരനാനി ആയിരുന്നു. ജാതി മത വ്യത്യാസമില്ലാതെ നാട്ടുകാരുടെയും, സാമൂഹ്യപ്രവർത്തകരുടെയും കോതമംഗലം രുപതയുടെയും അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോസഫ്‌ തുടിയംപ്ലാക്കൽ അച്ചന്റെയും ഹെഡ്‌മാസ്റ്റരായിരുന്ന ശ്രീ. വി.വി. കുര്യാച്ചൻ സാറിന്റെയും ശ്രമഫലമായി 1998 ൽ ഇതൊരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു. പ്രഥമ പ്രിൻസിപ്പൽ ശ്രീ. പി.പി. തോമസ്‌ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ൩ കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ റൈറ്റ്‌, റവ. ഡോ. ജോർജ്ജ്‌ മ‍ഠത്തിക്കണ്ടത്തിലുംവിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. മാത്യു മുണ്ടയ്ക്കലും മാനേജരായി റവ. ഫാ. മാനുവൽ പിച്ചളക്കാട്ടും, എച്ച്‌.എം.ആയി ശ്രീമതി .ഷീബ മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1906-ൽ കല്ലൂർക്കാട്‌ ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിതമായി. 1915 ൽ ഇത്‌ യു.പി. സ്‌കൂളായി. റവ. ഫാ. യാക്കോബ്‌ ഓണാട്ട്‌ ആയിരുന്നു മാനേജർ. റവ. ഫാ. പോൾ കാക്കനാട്ട്‌ വികാരിയായിരിക്കുമ്പോൾ 1957 ജൂൺ 4 ന്‌ ഇതൊരു ഹൈസ്‌കൂളായി ഉയർന്നു. പ്രഥമ ഹെഡ്‌മാസ്റ്റർ റവ. ഫാ. ചെറിയാൻ വേരനാനി ആയിരുന്നു.ശ്രീ.പി.വി.കുരിയാച്ചൻ,ശ്രീ.പി.വി.തോമസ്,ശ്രീ.ജയിംസ് ജോൺ,ശ്രീ.വി.എൽ.ജേക്കബ്,ശ്രീ.ജോസഫ് ജോൺ,ശ്രീ.മാനുവൽ തോമസ് ,സ്രീ ജൊർജു ദാനിയെൽ തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ആണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ ഗുരുകുലത്തിൽ പഠിച്ചുയർന്ന്‌ ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന സെന്റ്‌ അഗസ്റ്റിൻസിന്റെ പതിനായിരക്കണക്കിന്‌ അരുമസന്താനങ്ങൾ ഈ സ്‌കൂളിന്റെ യശസ്സിന്‌ പൊൻതൂവൽ അണിയിക്കുന്നു. 2002-03 അദ്ധ്യയന വർഷത്തിൽ എസ്‌.എസ്‌.എൽ.സിക്ക്‌ 11-ാം റാങ്ക്‌ ഈ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന കുമാരി റോസ്‌ മരിയ ജോൺ കരസ്ഥമാക്കി.Rt.Rev.Dr.ചാക്കൊ തോട്ടുമാലിക്കൽ,ഇൻഡോർ മെത്രാൻ,Dr.Jacob John,Cardiologist,America തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ്.എൻജിനിയറിങ്,ആരോഗ്യം,വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പ്രവശസ്തരായ പലരും ഈ സ്കൂളിന്റെ സംഭാവനകളാ​ണ്.

വഴികാട്ടി



Map

മേൽവിലാസം

സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌.എസ്‌.എസ്‌. കല്ലൂർക്കാട്‌(p.o).കല്ലൂർക്കാട്‌(.എർണാകുളം(Dis