ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല
വിലാസം
മയ്യനാട്

ഗവ.മോഡൽ യു.പി.സ്കൂൾ കാക്കോ‍ട്ടുമൂല, കുളങ്ങര , മയ്യനാട്
,
691303
,
കൊല്ലം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04742555761
ഇമെയിൽ41550klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രഡിസൺ എ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിന്റെയും പരവൂർ കായലിന്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണെന്ന് കരുതപ്പെടുന്നു. 1911 ൽ സ്ഥാപിച്ച ഈ സ്കൂൾ 1975 ആയപ്പോൾ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി.

മുന്നേറ്റം
വർഷം കുട്ടികളുടെ എണ്ണം
2016-17 18
2017-18 48
2018-19 94
2019-20 154
2020-21 188
2021-22 224
2022-23 270
2023-24 295

സ്‍കൂൾ വെബ്‍സൈറ്റ്: click here

നിലവിലെ സാരഥികൾ

ഹെഡ്മാസ്റ്ററായി ഗ്രഡിസൺ എ, സീനിയർ അസിസ്റ്ററ്റായി എം.മനോജ് (യു.പി.എസ്.എ),എസ്.ആർ.ജി.കൺവീനറായി ബിന്ദു. ആർ(സംസ്കൃതം) , സ്റ്റാഫ് സെക്രട്ടറിയായി ഹസീന എൽ (യു.പി.എസ്.എ ) , ഡോ:ദിനേശ്.എസ്(ഹിന്ദി), എൽ.പി. വിഭാഗത്തിൽ അധ്യാപകരായി മഞ്ജുഷ മാത്യു, കാതറിൻ റ്റി.ഡി, ജെസി.എം, ശ്രീദേവി.ഡി.ജി, സെയ്റ എച്ച്, അമൃതാരാജ് ആർ, യു.പി. വിഭാഗത്തിൽ അധ്യാപകരായി സന്ധ്യാറാണി കെ. എസ്, ഷീന ശിവാനന്ദൻ , ആര്യ ബി.കെ,ബിജി എ.എസ്, ഓഫീസ് അറ്റൻഡായി ആമിന.റ്റി.എസ്, പി.റ്റി.സി.എം ആയി ഇന്ദു എന്നിങ്ങനെ 17 പേർ അടങ്ങിയ ഒരു ടീം ആണ് ഇവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.

എസ്.എം.സി

  1. അജയകുമാർ.അംബിക (ചെയർമാൻ)
  2. സുസ്മിത (വൈസ് ചെയർമാൻ)
  3. സുമയ്യ
  4. മനു
  5. സുരേഷ് ബാബു
  6. അജിത്
  7. സജിത
  8. പ്രിജി
  9. ലീന
  10. ബിൻഷ
  11. അശ്വതി
  12. മായ
  13. ഗ്രഡിസൺ എ(HM)
  14. മനോജ് (സീനിയർ അസിസ്റ്ററ്റ്)
  15. ഹസീന എൽ(സ്റ്റാഫ് സെക്രട്ടറി)
  16. ബിന്ദു ആർ ( ​​എസ്.ആർ.ജി കൺവീനർ)
  17. അഞ്ജലി ജയൻ (സ്കൂൾ ലീഡർ)

ഭൗതികസൗകര്യങ്ങൾ

അതിജീവിനത്തിന്റെ പുതുചരിത്രം രചിച്ച് മുന്നേറുന്ന ഈ വിദ്യാലയത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയത് ഇരവിപുരത്തിന്റെ പ്രിയപ്പെട്ട എം.എൽ.എ. ശ്രീ.എം.നൌഷാദ് അവർകളുടെ ഇടപെടലുകളാണ്. 2017 ൽ എം.എൽ.എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിലവിൽ വന്നു. 2018 ൽ ശ്രീ.എം.നൌഷാദ് എം.എൽ.എ യുടെ പരിശ്രമ ഫലമായി കിഫ്ബിയുടെ സഹായത്താൽ എം.എൽ.എ കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയായി മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടവും നിലവിൽ വന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു വലിയ കുതിച്ചു ചാട്ടം സ്കൂളിന് കൈവന്നു. 2022-23 ൽ മയ്യനാട് ഗ്രാമപ്പഞ്ചായത്ത് ഒരു 'ഔട്ട് ഡോർ ഓപ്പൺ സയൻസ് പാർക്ക്' സ്കൂളിൽ സ്ഥാപിച്ചുതന്നു. ഇത് കേരളത്തിൽ മൂന്നാമത്തേതും ദക്ഷിണ കേരളത്തിൽ ഒന്നാമത്തേതും ആണ്. കാക്കോട്ടുമൂല സ്കൂൾ ഉന്നതിയുടെ പടവുകൾ ചവിട്ടി കൊണ്ടിരിക്കുന്നു.

10 ടോയിലറ്റ്

1 അടുക്കള

ജൈവവൈവിദ്ധ്യ ഉദ്യാനം

മഴവെള്ള സംഭരണി

കംപ്യുട്ടർ ലാബ്

ലൈബ്രറി

ലബോറട്ടറി

സ്കൂൾ ബസ്

ചിത്രങ്ങൾ

സബ് ജില്ല ചാമ്പ്യന്മാർ - പ്രവൃത്തി പരിചയ മേള
2020-21 LSS USS വിജയികളായ ചുണക്കുട്ടികൾ അധ്യാപക‍ർക്കൊപ്പം
2020-21 LSS വിജയികൾ
2020-21 USS വിജയികൾ.



പാചക പരിചയം കുട്ടികളിലൂടെ


പാചക പരിചയം കുട്ടികളിലൂടെ എൽ.പി വിഭാഗം






























പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിന്നമ്മ ടീച്ചർ (H.M)
  2. ഗീതാ കുമാരി (H.M)
  3. ജയപ്രസാദ്.(H.M)
  4. ലതിക ടീച്ചർ
  5. ഏലിയാമ്മ ടീച്ചർ
  6. ഭാനുകുട്ടി ടീച്ചർ
  7. എൻ. ചന്ദ്രബാബു സാർ
  8. പ്രഭാകരൻ തമ്പി സാർ
  9. ആർ ഓമനകുട്ടിയമ്മ ടീച്ചർ
  10. എൻ എൻ ശ്യാമള (H M)
  11. ജോൺ പി ആന്റോ
  12. ആർ ശ്രീകുമാരി
  13. എൻ സോണി
  14. ആർ ഹലീമ
  15. എസ്. എം ശിബില
  16. ബി ഷീജ
  17. എ അജിത
  18. എൻ ശുഭ
  19. എ താഹിറ ബീവി
  20. സിനോലിൻ ജെ

നേട്ടങ്ങൾ

  • 2017-18 കാലഘട്ടത്തിൽ അധ്യാപക സംഘടനയായ AKSTU ന്റെ മുന്നേറ്റം പദ്ധതിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
  • ജില്ല നാടക മത്സരത്തിൽ 2016 മുതൽ തുടർച്ചയായി രണ്ടാം സ്ഥാനം
  • 2019-20 LSS പരീക്ഷയിൽ 4 അവാ‍ർഡുകളും USS പരീക്ഷയിൽ 2 അവാർഡുകളും നേടി
  • 2018-19 ൽ കൊല്ലം റവന്യൂ ജില്ലയിൽ ജൈവവൈവിദ്ധ്യ ഉദ്യാനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • സംസ്ഥാനതല കലാമേളയിൽ നെറ്റ് മേക്കിങ്ങിന് എ പ്ലസ്സും മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
  • സബ്‍ജില്ല സ്കൂൾ ശാസ്ത്രമേളയിൽ യു പി വിഭാഗം സബ്‍ജില്ല ചാംമ്പ്യൻമാരായി.
  • 2016 മൂതൽ ചാത്തന്നുർ സബ്‍ജില്ലയിലെ യു പി വിഭാഗം നാടകത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും മികച്ച നടൻ, മികച്ച നടി എന്നീ അവാർഡുകൾ നിലനിർത്തി പോരുന്നു.
  • ജില്ലതല മത്സരത്തിൽ (എന്റെ വിദ്യാലയം, എന്റെ അഭിമാനം) ഒന്നാം സമ്മാനത്തിന് അർഹമായി.
ബഹുമാന്യയായ വിദ്യാഭ്യാസ മന്ത്രി വി,ശിവൻകുട്ടിയിൽ നിന്ന് അവാർഡ് സ്വീകരിക്കിന്നു.
    • "വീട് ഒരു പരീക്ഷണ ശാല" (LAB AT HOME) ഓൺലൈൻ പഠനത്തിലൂടെ കൊല്ലം ജില്ലയിൽ ആദ്യമായി ഒരു സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ ശാസ്ത്രലാബ് സജ്ജീകരിച്ച് കൊണ്ട് SSK യുടെ ശ്രദ്ധ പിടിച്ച് പറ്റി.
  • 2020-21 അധ്യയന വർഷത്തിൽ ചാത്തന്നുർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ USS വിജയികളെ സൃഷ്ടിച്ച സ്കൂൾ. (6 വിജയികൾ)
  • തുടർച്ചയായി രണ്ടാം വർഷവും 4 LSS കൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  1. സി, കേശവൻ (തിരുകൊച്ചി മുഖ്യമന്ത്രി)
  2. മയ്യനാട് റാഫി (നാടക സിനിമ സീരിയൽ സംവിധായകൻ)
സി, കേശവൻ
സ്കൂൾ

വഴികാട്ടി

Map

ചിത്രശാല

പഠനോത്സവം
കലോത്സവം 2019
പഠന യാത്ര തെന്മല
കായിക മേള
നാടകം- എൻെ്റ പള്ള
ശിശുദിനം
ശിശുദിന റാലി
കാർഷിക വിളവെടുപ്പ്
ബോധവൽക്കരണ ക്ലാസ്സ്
കെട്ടിട നിർമ്മാണ(തറക്കല്ലിടൽ) 2017
പഠനം മധുരം
ഉത്ഘാടനം
പരിസ്ഥിതി ദിനാഘോഷം ജൂൺ 6
പ്രവേശനോത്സവം 2017
സ്കൂൾ പ്രവേശനോത്സവം 2019
മധുരം മലയാളം
അക്ഷരമാല
വളർത്തുകോഴി വിതരണം
ബഷീർ ദിനം
സ്വാതന്ത്യ്ര ദിനാഘോഷം
ശിശുദിനം
കാർഷിക വിപണി
കായിക മേള 2018
വളർത്തു കോഴി വിതരണം 2018
അമ്മ വായന ക്വിസ്സ് 2018
യുദ്ധ വിരുദ്ധ റാലി
ശുചിത്വം-കൈകഴുകൽ
ശുചിത്വം-കൈകഴുകൽ
ശുചിത്വ മിഷൻ
ബഷീർ ദിനം 2019
ഗുരു വന്ദനം 2018
മാജിക്ക് ഷോ 2019
ആഗസ്റ്റ്15-2017
മുതിർന്ന അദ്ധ്യാപികയെ ആദരിക്കൽ
സ്കൂൾ ചിത്രം
ഗണതന്ത്ര ദിവസം 2019

പത്രങ്ങളിലൂടെ