എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ് | |
---|---|
വിലാസം | |
മങ്കൊമ്പ് മങ്കൊമ്പ് , മങ്കൊമ്പ് പി.ഒ. , 688502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0477 2703730 |
ഇമെയിൽ | atgvhssmoncompu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46042 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 903011 |
യുഡൈസ് കോഡ് | 32110800503 |
വിക്കിഡാറ്റ | Q87479452 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 6 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു എം |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ മണിലാൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ മങ്കൊമ്പ് സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് അവിട്ടം തിരുനാൾ ഗവ: വി. എച്ച്. എസ്. എസ്. (എ. റ്റി. ജി. വി. എച്ച്. എസ്. എസ്.)
ചരിത്രം
1935 കാലഘട്ടം. മങ്കൊമ്പിൽ ഒരു എൽ. പി. സ്ക്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ നാട്ടിലെ കൊട്ടാരം മഠത്തിൽ എം.കെ അനന്തശിവയ്യർ എന്ന മഹാൻ ഈ നാട്ടിലെ ജനങ്ങൾക്കു വേണ്ടി 1938ൽ ഒരു യു.പി സ്ക്കൂൾ സ്ഥാപിച്ചു. 1938ൽ തന്നെ പുഞ്ചപ്പാടമായിരുന്ന 2 ഏക്കർ 23സെൻറ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മാനേജിങ് കമ്മറ്റിക്ക് വിട്ടുകൊടുത്തു. അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു. വളരെ ചെറുപ്രായത്തിൽ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാൾ കൊച്ചുതമ്പുരാന്റെ സ്‍മരണക്കായി അവിട്ടം തിരുനാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തു. 1984 ഓഗസ്റ്റ് 18 ന് സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു. 1994ൽ കൃഷി മുഖ്യ വിഷയമായിട്ടുള്ള ഒരു ഹയർ സെക്കന്ററി കോഴ്സ് ആരംഭിച്ചു. അന്നുമുതൽ ഈ സ്ക്കൂൾ അവിട്ടം തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ എന്ന് അറിയപ്പെടുന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
1938 – ൽ ആരംഭിച്ച അവിട്ടം തിരുനാൾ എയ്‍ഡഡ് സ്കൂൾ പിന്നീട് 1984 – ൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിച്ചു. 5000 – ത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. VHSE(11 & 12) വിഭാഗവും 6 - ാം ക്ലാസ്സ് മുതൽ 10 - ാം ക്ലാസ്സ് വരെയും പ്രവർത്തിക്കുന്നു. കുട്ടനാട്ടിലെ നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച ഒരു മികച്ച സ്കൂൾ ഗ്രൗണ്ട് നിലവിലുണ്ട്. ഈ ഗ്രൗണ്ട് ഏറെ പ്രയോജനപ്രദമാണ്. പ്രളയത്തെത്തുടർന്ന് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി ഏജൻസികളുടെ സഹായങ്ങളും വാഗ്‍ദാനങ്ങളും ലഭിച്ചിട്ടുണ്ട്. ആധുനിക Computer Lab, Toiletസൗകര്യം, Public Sound Addressing System, Furnitures, Drinking Water Facility, ആധുനിക രീതിയിലുള്ള പാചകപ്പുര, Mess Hall etc. എന്നിവ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. HS വിഭാഗത്തിൽ Hi-Tech സൗകര്യത്തോടുകൂടിയ ക്ലാസ്സ് മുറികൾ ഏറെ ഗുണപ്രദമാണ്. ഓരോ ക്സാസ്സ് മുറിയിലും വളരെ ഗുണനിലവാരം പുലർത്തുന്ന Sound System പ്രവർത്തിക്കുന്നു. കായികപ്രതിഭകളെ വളർത്തുന്നതിന് District Football Association – ന്റെ നേതൃത്വത്തിലുള്ള Football Academy പ്രവർത്തിക്കുന്നു. Swimming Academy, Sports Academy എന്നിവയും പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുങ്ഫൂ
- യോഗ
- ക്ലാസ് മാഗസിൻ.
- ഫുട്‍ബോൾ പരിശീലനം
- തൈ - ക്വൊണ്ട
- നീന്തൽ പരിശീലനം
- പഠന യാത്രകൾ
- കൗൺസിലറുടെ സേവനം
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
ഗവൺമെന്റ് ഉടമസ്ഥതയിലുള്ള വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമം | പ്രധമാദ്ധ്യാപകന്റെ പേര് | കാലയളവ് | ചിത്രം | |
---|---|---|---|---|
From | To | |||
1 | കൃഷ്ണയ്യർ | |||
2 | M. P. നീലകണ്ഠപിള്ള | |||
3 | ചിന്നമ്മ വർഗീസ് | |||
4 | D. വൽസല | |||
5 | വിക്രമൻ T. H. | |||
6 | വിഷ്ണുകുമാരി സി. | |||
7 | സൈല | |||
8 | വിമലമ്മ | |||
9 | ഷാജി വി. | |||
10 | ഇന്ദു M. |
- കൃഷ്ണയ്യർ
- M. P. നീലകണ്ഠപിള്ള
- ചിന്നമ്മ വർഗീസ്
- D. വൽസല
- വിക്രമൻ T. H.
- വിഷ്ണുകുമാരി സി.
- സൈല
- വിമലമ്മ
- ഷാജി വി.
- ഇന്ദു M.
നേട്ടങ്ങൾ
തുടർച്ചയായി 10 വർഷക്കാലം S.S.L.C. ക്ക് 100% വിജയം കൈവരിച്ചു. 2014 – ൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. USS, NMMS മുതലായ സ്‍കോളർഷിപ്പുകളിൽ തുടർച്ചയായി ഇവിടുത്തെ കുട്ടികൾ വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. പ്രവൃത്തിപരിചയ മേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും പല കുട്ടികളും A – Grade കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവാനന്ദൻ IAS
- K. R. സുധാകരൻപിള്ള IRS
- Dr. K. V. കൃഷ്ണദാസ്
- Dr. N. N പണിക്കർ
- Dr. Kഅയ്യപ്പപ്പണിക്കർ
- ജോൺ എബ്രഹാം
- Dr. K. V ശശിധരൻ.
വഴികാട്ടി
- ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.
- പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്നു.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46042
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 6 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ