കാരുണ്യ നികേതൻ ഫോർ ഡഫ് വിളയങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(KARUNYANIKETHAN FOR THE DEAF VILAYANKODE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കാരുണ്യ നികേതൻ ഫോർ ഡഫ് വിളയങ്കോട്
വിലാസം
വിളയാങ്കോട്

വിളയാങ്കോട് പി.ഒ, കണ്ണൂർ
,
670501
,
കണ്ണൂർ ജില്ല
സ്ഥാപിതം01 . - 06 - 1993
വിവരങ്ങൾ
ഫോൺ0497 2802080
ഇമെയിൽknsknr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsuneera.vp(Teacher-in-charge)
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ പരീയാരം മെഡീക്കൽ കോളേജിനും പിലാത്തറക്കും മദ്ധ്യെ വിളയാങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെ യ്യുന്ന ഒരു എയ്ഡഡ് സ്പെഷ്യൽ വിദ്യാലയമാണ് കാരുണ്യ നികേതൻ ബധിര വിദ്യാലയം.1993 ൽ പഴയങ്ങാടി തഅലീമുൽ ഇസ്ലാം ട്രസ്റ്റ് സഥാപിച്ചതാണ് ഈ സ്ഥാപനം.കണ്ണൂർ ജില്ലയിലെ ആദ്യത്തെ എയ്ഡഡ് സ്പെഷ്യൽ സ്കൂളാണ് ഇത്.

ചരിത്രം

മൂന്ന് പതിറ്റാണ്ട് കാലമായി വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങളിൽ സജീവ സാനിദ്ധ്യമായ തഅലീമുൽ ഇസ്ലാം ട്രസ്ററിന്റെ കീഴിൽ വിളയാങ്കോട് സ്ഥാപിതമായതാണ് കാരുണ്യ നികേതൻ ബധിര വിദ്യാലയം. 1993-ല് 3 അദ്ധ്യാപകരും 5 കു‍ട്ടികളുമടങ്ങുന്ന ഓരു അന്ധ ബധിര വിദ്യാലയമായി ആരംഭിച്ചു.1994-ൽ സർക്കാർ അംഗീകരിക്കുകയും 1995-ല് അ‍‍ഞ്ചാം ക്ലാസുവരെ എയ്ഡഡായി പ്രഖ്യാപിക്കുകയും ചെയ്തു.2005-ൽഹൈസ്കൂള് വരെ അപഗ്രേഡ് ചെയ്തു. കണ്ണൂര് ജില്ലയിലെ ആദ്യത്തെ എയ്‍‍ഡഡ് സ്പെഷ്യല് വിദ്യാലയമാണ് കാരുണ്യ നികേതന് ബധിര വിദ്യാലയം


ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലയമായ ഓരുകളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുനില കെട്ടിടത്തില് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില് 10 ക്ലാസ് മുറികളും വിശാലമായ കംപ്യൂട്ടര്, സയന്സ് ലാബുകളും ക്രാഫ്റ്റ്, ടൈലറിംഗ് റൂമുക ളും ഗ്രൂപ്പ് ഹിയറിംഗ് എയ്ഡ് ലൂപ്പ് ഇന്ഡക്ഷന്,വോയ്സ് ലൈറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുള്ള റിസോര്സ് റൂമും പുസ്തകങ്ങളും സി.ഡി കളുമടങ്ങിയ ലൈബ്രറിയും 2 മലയാള ദിനപ്പത്രങ്ങള് ലഭിക്കുന്ന റൂഡിംഗ് റൂമും ഉണ്ട്. ഭാഷാ വികസനം ലക്ഷ്യം വച്ച് ഏല് പി ക്ലാസുകളില് ചുമര്ചിത്രങ്ങളും ഓരുക്കിയിരിക്കുന്നു. വിദ്യാലയത്തിന് സ്വന്തമായി ഓരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി സെന്ററും ഉണ്ട്. വിദ്യാലയത്തില് ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക മേഖലയില് മികച്ച പരിശീലനം
  • സാമൂഹ്യ ശാസ്ത്ര ഭാഷാ സയന്സ് ക്ലബ്ബുകള്
  • കൈയ്യെഴുത്ത് മാസികാ നിര്മ്മാണം
  • സാമൂഹ്യ പാരിസാഥിതിക പ്രാധാന്യമുള്ള ദിനങ്ങളില് ചിത്ര രചനാ മത്സരം, സി ഡി പ്രദര്ശനം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

തഅലീമുല് ഇസ്ലാം ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ വാദിഹുദാ ഹൈസ്കൂള്,വാദിഹുദാ ഹയര്സെക്കന്ററി സ്കൂള്, വാദിഹുദാ ഐ.ടി.സി, CBSE സിലബസില് പ്രവര്ത്തിക്കുന്ന പ്രോഗ്രസ്സീവ് സീനിയര് സെക്കന്ററി സ്കൂള്, വാദിഹുദാ കിന്റര്ഗാര്ഡന്, മോണ്ടിസോറി ടീച്ചേര്സ് ട്രൈനിംഗ് സ്കൂള്,WIRAS COLLEGEഎന്നീ സ്ഥാപനങ്ങളുംഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Manager:K.P.Adam Kutty

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗണേഷ് കുമാര്.എം SOUDATH.P

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സജീറ--പഞ്ചാബില് നടന്ന ദേശീയ ബധിര സ്കൂള് ഗയിംസില് സ്വര്ണ്ണമെഡല്

ചിത്രശാല

വഴികാട്ടി

Map
  • NH 17 ല് പരിയാരം മെഡിക്കല് കോളേജ് സ്റ്റോപ്പില് നിന്നും ഏകദേശം 1.5 കിലോമീറ്റര് അകലെ ഹൈവേയോട് ചേര്ന്ന് കിടക്കുന്നു.