ജി.വി.എച്ച്.എസ്സ്. മണീട്

Schoolwiki സംരംഭത്തിൽ നിന്ന്
(28045 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



ജി.വി.എച്ച്.എസ്സ്. മണീട്
വിലാസം
മണീട്

G H S MANEED
,
മണീട് പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0485 2246214
ഇമെയിൽghsmaneed28045@gmail.com
കോഡുകൾ
സ്കൂൾ കോഡ്28045 (സമേതം)
എച്ച് എസ് എസ് കോഡ്07166
വി എച്ച് എസ് എസ് കോഡ്907016
യുഡൈസ് കോഡ്32081200102
വിക്കിഡാറ്റQ99486095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ75
അദ്ധ്യാപകർ7+13+8=28
ഹയർസെക്കന്ററി
ആൺകുട്ടികൾ40
പെൺകുട്ടികൾ30
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ47
പെൺകുട്ടികൾ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതങ്കച്ചി അമ്മാൾ പി പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരേഖ പി മാത്യ
പ്രധാന അദ്ധ്യാപികലിറ്റിൽ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജയൻ പി എ
എം.പി.ടി.എ. പ്രസിഡണ്ട്ബീന സാജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിർവരമ്പിൽ കുന്നുകളും പാടങ്ങളും തോടുകളും ചേർന്ന്‌ ഗ്രാമീണ ചാരുത ചാർത്തുന്ന ഗ്രാമമാണ്‌ മണീട്‌. ഇവിടത്തെ കർഷകരും, കർഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ്‌ മണീട്‌ ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂൾ. 1910 ഫെബ്രുവരി 23 ന്‌ (1085 കുംഭം 12) ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിൽ തുടങ്ങി 1950 ജൂൺ 10-ന്‌ അപ്പർ പ്രൈമറിയും 1961 ജൂൺ 5 ന്‌ ഹൈസ്‌കൂളും 1990-91 വൊക്കേഷണൽ ഹയർ സെക്കന്ററിയും (പ്രിന്റിംഗ്‌ ടെക്‌നോളജി) 2004-ൽ ഹയർ സെക്കന്ററിയുമായി വളർന്നു. 1996 ൽ പാരലൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.

ചരിത്രം

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന്‌ സൗകര്യമില്ലാതിരുന്ന ഈ നാട്‌ നടത്തിയ നെടുനാളത്തെ യത്‌നം അരനൂറ്റാണ്ടിനുശേഷമാണ്‌ സഫലമായത്‌. മണീടിൽ ഹൈസ്‌കൂൾ അനുവദിച്ചുകൊണ്ട്‌ അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ശ്രീ. പട്ടംതാണുപിള്ളയുടെയും, ഡി.പി.ഐ ശ്രീ. എൻ. ചന്ദ്രഭാനുവിന്റെയും 1.06.1961 ലെ നമ്പർ, 148874/60 എന്ന ഉത്തരവാണ്‌ ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയത്‌. ബഹു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആയിരുന്ന ശ്രീ. ഇ.എൻ. ചന്ദ്രശേഖരപിള്ള, എം.എ.എൽ.റ്റി. 9.05.1961 ൽ ഈ സ്‌കൂളിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിക്കുമ്പോൾ ഇന്നാട്ടുകാരനായ ശ്രീ. റ്റി.സി. ഐസക്ക്‌ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ കേന്ദ്രഭക്ഷ്യമന്ത്രി ശ്രീ. എ.എം. തോമസ്‌, മുൻ ഭക്ഷ്യമന്ത്രി ശ്രീ. ഇ.പി. പൗലോസ്‌, ശ്രീ. വി.എം. പീറ്റർ, ശ്രീ. പി.കെ. കൃഷ്‌ണമേനോൻ, ശ്രീ. കെ.എം. പോൾ, ശ്രീ. ടി.സി. ജോർജ്ജ്‌, ശ്രീ. കെ.എം. കുര്യാക്കോസ്‌ (എക്‌സ്‌.എം.എൽ.എ), സ്‌കൂളിനുവേണ്ടി 92 സെന്റ്‌ സ്ഥലം സൗജന്യമായി നൽകിയ കൗതകപ്പിള്ളി മനയ്‌ക്കൽ ശ്രീ. തുപ്പൻ നമ്പൂതിരിപ്പാട്‌ എന്നീ പേരുകൾ സ്‌കൂൾ ചരിത്ര ഏടുകളിൽ ഒളിമങ്ങാതെ കിടക്കുന്നു. തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌, ഇന്ത്യൻ എക്‌സ്‌പ്രസ്സിന്റെ മുൻ എഡിറ്ററും ഇപ്പോൾ ഡെക്കാൻ ഹെറാൽഡിന്റെ അസോസിയേറ്റ്‌ എഡിറ്ററുമായ ശ്രീ. ശങ്കരനാരായണൻ നമ്പൂതിരി, ശ്രീ. പി.കെ. അയ്യപ്പൻ, ഡി.ഇ.ഒ. മൂവാറ്റുപുഴ, ഡോ. ലത ഉണ്ണികൃഷ്‌ണൻ (ഡോക്‌ടറേറ്റ്‌ ഇൻ മറൈൻ സയൻസ്‌-കൊച്ചിൻ യൂണിവേഴ്‌സിറ്റി, രണ്ടാം റാങ്ക്‌ ഹോൾഡർ ഇൻ എം.എസ്‌.സി ബയോകെമിസ്‌ട്രി എം.ജി. യൂണിവേഴ്‌സിറ്റി), ഡോ. ജയ സുകുമാരൻ (ഡോക്‌ടറേറ്റ്‌ ഇൻ ട്രാൻസലേഷൻ ഫ്രം ബംഗാളി റ്റു മലയാളം; എം.ജി. യൂണിവേഴ്‌സിറ്റി) ജിൻസി പി. തോട്ടത്തിൽ (ഡോക്‌ടറേറ്റ്‌ ഇൻ ബയോ ഫിസിക്‌സ്‌; എം.ജി. യൂണിവേഴ്‌സിറ്റി), മാസ്റ്റർ സിജു സി.പി. (ഒന്നാം റാങ്ക്‌ ഹോൾഡർ, വി.എച്ച്‌.എസ്‌.എസ്‌. 1995), കുമാരി. ശ്രുതി മോഹൻ,മാസ്റ്റർ ശ്രവൺ മോഹൻ (ഒന്നാംസ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേള) തുടങ്ങി ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയചെപ്പിലെ മുത്തുമണികളായിട്ടുണ്ട്‌. ശ്രീമതി. ലിറ്റിൽ തോമസ് (പ്രധാന അദ്ധ്യാപിക ) ശ്രീമതി.രേഖ പി മാത്യു(പ്രിൻസിപ്പാൾ, വി.എച്ച്‌.എസ്‌.എസ്‌) ജെയിംസ് മണക്കാട്ട്(പ്രിൻസിപ്പാൾഎച്ച്‌.എസ്‌.എസ്‌) എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി വർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പോർട്സ് & ഗേയിംസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിശാലവും സൗകര്യപ്രദവുമായ ഡിജിറ്റൽ ലൈബ്രറി
  • സുസജ്‌ജമായ സയൻസ് ലാബ്
  • സാമൂഹ്യപാഠത്തിന് പ്രത്യേക ലാബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.സ് മോളി, ഫിലോമിന, ശാന്ത, വിജയമ്മാൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.K അയ്യപ്പൻ - റിട്ടയേർഡ് ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആഫീസർ
  • ശ്രീ എൻ എൻ കക്കാട്

വഴികാട്ടി

  • പിറവം ടൗണിൽ നിന്നും 8 കി.മി അകലെ എറണാകുളം റൂട്ടിൽ സ്ഥിതി ചെയ്യുന്നു .
  • എറണാകുളത്തു നിന്നും 26 കി.മി. ദൂരം



Map

മേൽവിലാസം

ഗവ. വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്‌കൂൾ, മണീട്

"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്സ്._മണീട്&oldid=2536310" എന്ന താളിൽനിന്ന് ശേഖരിച്ചത്