തിരുമൂലവിലാസം യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.

തിരുമൂലവിലാസം യു.പി.എസ്.
വിലാസം
തിരുമൂലപുരം

തിരുമൂലപുരം പി.ഒ.
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 03 - 1920
വിവരങ്ങൾ
ഫോൺ0469 2636010
ഇമെയിൽbethanyvilasamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37268 (സമേതം)
യുഡൈസ് കോഡ്32120900520
വിക്കിഡാറ്റQ87593250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ270
ആകെ വിദ്യാർത്ഥികൾ594
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോർജ്
പി.ടി.എ. പ്രസിഡണ്ട്റെജി വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രവീഥിയിലൂടെ ഒരു യാത്ര
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.

കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ......

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. കൂടുതൽ ഇവിടെ വായിക്കൂ….

പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ വായിക്കൂ

മുൻസാരഥികൾ

പ്രഥമാധ്യാപകർ കാലഘട്ടം
സി. ഫിലോമിന എസ്.ഐ.സി 1956-1957

1961-1967

സി. ഫ്രാൻസിസ്ക എസ്.ഐ.സി 1957-1961
സി. അനൻസിയറ്റ എസ്.ഐ.സി 1967-1982
സി. മെലാനി എസ്.ഐ.സി 1982-1983
സി. മേരി ലൂയിസ് എസ്.ഐ.സി 1983-1990
ശ്രീമതി. പി.വി. അന്നമ്മ 1990-1991
സി. ക്രിസ്റ്റീന എസ്.ഐ.സി 1991-1995
സി. ആഗ്നറ്റ എസ്.ഐ.സി 1995-2001
സി. കീർത്തന എസ്.ഐ.സി 2001-2008
സി. ആൻസി എസ്.ഐ.സി 2008-2012
സി. ലിനറ്റ് എസ്.ഐ.സി 2012-2019
ശ്രീമതി അനു ലൂക്കോസ് 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.

സ്വാതന്ത്ര്യ ദിനം

പരിസ്ഥിതി ദിനാഘോഷം

ഓണാഘോഷം

ഗാന്ധി ജയന്തി

കേരളപ്പിറവി

ശിശു ദിനം

ക്രിസ്തുമസ് ആഘോഷം

ഹിന്ദി ദിനാചരണം

ഹിരോഷിമ-നാഗസാക്കി ദിനം

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ
സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)

  • ശ്രീമതി സുബി മാത്യു എം
  • ശ്രീമതി ജോയ്സ് മാത്യു
  • ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
  • ശ്രീമതി ബീന ജോസഫ്
  • ശ്രീമതി ത്രേസ്യാമ്മ ഇടിക്കുള
  • ശ്രീമതി അന്നമ്മ സാമുവേൽ
  • ശ്രീമതി റേച്ചലാമ്മ തോമസ്
  • ശ്രീമതി ബിന്ദു സ്കറിയാ
  • നശ്രീമതി സെലിൻ കോശി
  • ശ്രീമതി ബിജിമോൾ ഈപ്പൻ
  • ശ്രീമതി എലിസബത്ത് ചാക്കോ
  • സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
  • സിസ്റ്റർ മിനി ടി ജോസ്
  • സിസ്റ്റർ ലിബി പി. ബി
  • കുമാരി ബിൻസി കെ തോമസ്
  • ശ്രീമതി പ്രീതി ഏബ്രഹാം
  • ശ്രീമതി അഞ്ജു കുര്യൻ
  • ശ്രീമതി ജെസ്സി കല്ലറക്കൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
  • പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
  • വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.

അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു.

ക്ലബുകൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുമൂലവിലാസം_യു.പി.എസ്.&oldid=2538198" എന്ന താളിൽനിന്ന് ശേഖരിച്ചത്