ജി.എഫ്.യു.പി.എസ് കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
ചരിത്രം
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റാണ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്ക്കൂൾ എന്ന വിദ്യാലയം ആരംഭിക്കുന്നത്. എൽ പി സ്ക്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യു പി സ്ക്കൂൾ ആയി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
ജി.എഫ്.യു.പി.എസ് കടപ്പുറം | |
---|---|
വിലാസം | |
പുതിയങ്ങാടി ജി എഫ് യു പി എസ് കടപ്പുറം , കടപ്പുറം പി.ഒ. , 680514 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2531610 |
ഇമെയിൽ | gfupskadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24255 (സമേതം) |
യുഡൈസ് കോഡ് | 32070302001 |
വിക്കിഡാറ്റ | Q64088834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബൈജു യു |
പി.ടി.എ. പ്രസിഡണ്ട് | ഷെബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1.19 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. 5 ലാപ്ടോപുകളും ഒരു പ്രിന്ററും പ്രൊജക്ടറും ഉള്ള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യവും ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലവും ഈ സ്കൂളിനുണ്ട്. മുൻ എം എൽ എ സഖ: കെ വി അബ്ദുൾഖാദർ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ച് പുതിയ ഹൈടെക്ക് ക്ലാസ് മുറികളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു.
- ചൈൽഡ് ഫ്രണ്ട്ലി ക്ലാസ് മുറികൾ
- ലൈബ്രറി
- കളിയിടം
- ഉച്ചഭക്ഷണ പദ്ധതി
- LSS പരീക്ഷ പരിശീലനം
- ആരോഗ്യ ക്ലബ്
- ശാസ്ത്രക്ലബ്
- കാർഷിക ക്ലബ്
- കമ്പ്യൂട്ടർ ലാബ്
- ഇക്കോ ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കൃഷി
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
ഫരീദ് മാഷ് | 1952-1962 |
കെ വി അബ്ദുൾ | 1962-1974 |
ശാന്തകുമാരി ടീച്ചർ | 1992-1995 |
ആലീസ് ടീച്ചർ | 1995-1996 |
കമലാക്ഷി ടീച്ചർ | 1996-1997 |
അബ്ദുൾ ഖാദർ | 1997-2000 |
സതീദേവി ടീച്ചർ | 2000-2001 |
അബ്ദുൾ ബഷീർ | 2001-2002 |
യൂസഫ് ഖാൻ മാഷ് | 2002-2003 |
വിശ്വനാഥൻ മാഷ് | 2003 |
ഗിരിജ ടീച്ചർ | 2005-2007 |
ശാരദ ടീച്ചർ | 2007-2008 |
സുമ ടീച്ചർ | 2008-2010 |
സീന ടീച്ചർ | 2010-2011 |
മീര കെ കെ | 2012-2014 |
ജോസഫ് പി എ | 2014-2017 |
ഉഷകുമാരി വി | 2017 |
ശാലിനി ടീച്ചർ | 2017-2019 |
ഡെയ്സി ടീച്ചർ | 2019-2020 |
സാജിത ടീച്ചർ | 2021 |
ബൈജു യു | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ടി ശറഫുദ്ധീൻ തങ്ങൾ
- പി വി ഹമീദ് മോൻ സാഹിബ്
- പി എം മൊയ്ദീൻ ഷ
- ബി കെ ഷബീർ തങ്ങൾ
- കടവിൽ ഖാലിദ്ദ്
വഴികാട്ടി
ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ മൂന്നാംകല്ലിൽ നിന്നും 2 km പടിഞ്ഞാറോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.
ചാവക്കാട് -മുനക്കക്കടവ് റൂട്ടിൽ അഞ്ചങ്ങാടി വളവിൽ നിന്നും 1 km കിഴക്കോട്ട് സഞ്ചരിച്ച് അഞ്ചങ്ങാടി സെന്ററിൽ എത്തി അവിടെ നിന്നും 1 km തെക്കോട്ട് സഞ്ചരിച്ച് സ്ക്കൂളിലെത്താം.
ചിത്രങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24255
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ