ജി.എം.എൽ.പി.എസ്, ഒടേറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഓടയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക ശ്രീമതി മിനി എസ് ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
ജി.എം.എൽ.പി.എസ്, ഒടേറ്റി | |
---|---|
വിലാസം | |
ഓടയം വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0470 2664009 |
ഇമെയിൽ | gmlpsodayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42214 (സമേതം) |
യുഡൈസ് കോഡ് | 32141200101 |
വിക്കിഡാറ്റ | Q64038048 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇടവ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ.ആർ.എസ് |
പി.ടി.എ. പ്രസിഡണ്ട് | അസ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്. 1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കൂടുതൽ വായനക്ക് ...
ഭൗതികസൗകര്യങ്ങൾ
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഓഫീസ് മുറിയുംലൈബ്രറിയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലലറ്റുകൾ, വൃത്തിയുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം, യാത്രാ സൗകര്യാർത്ഥം സ്കൂൾ ബസ് എന്നിവയും ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ഗാന്ധി ദർശൻ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഹലോ ഇംഗ്ലീഷ്
- അമ്മ വായന
- വീടൊരു വിദ്യാലയം പ്രവർത്തനങ്ങൾ
മികവുകൾ
- സർഗ്ഗവിദ്യാലയം(2019 -20 )എന്ന പ്രോജക്ടിന്റെ ഭാഗമായി രക്ഷിതാക്കൾ വിവിധ വിഷയങ്ങളെ കുറിച്ച് എഴുതിയ രചനകൾ അമ്മയെഴുത്ത് എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
- കുട്ടികളിലെ വായന പ്രോത്സാഹനത്തിനായി എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി
- രക്ഷിതാക്കളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'അമ്മ വായന '
- എൽ. എസ് .എസ് പരീക്ഷകളിൽ മികച്ച വിജയം
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശാന്തദേവി. എൻ | 1992 | 1995 |
2 | കോമളം.എൽ | 1995 | 1999 |
3 | സുജാത.എസ് | 1999 | 2002 |
4 | അംബിക. ജെ | 2002 | 2005 |
5 | ഗീത. ഡി | 2005 | 2013 |
6 | സിന്ധുകുമാരി . ബി.ആർ | 2013 | തുടരുന്നു ... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഓടയം ഹനഫി (സാഹിത്യകാരൻ)
- ഡോ. ഹമീദ് (അഡ്മിനിസ്ട്രേറ്റർ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്റർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്ന് 12 കി.മി. അകലം
- NH 544 ൽ കല്ലമ്പലം ടൗണിൽ നിന്ന് 13 കി.മി. അകലം
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഇടവ -കാപ്പിൽ-പരവൂർ റൂട്ടിൽ 2.50 കി. മീ.ദൂരം യാത്ര ചെയ്യണം .
, ജി.എം.എൽ.പി.എസ്, ഒടേറ്റി