ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ

Schoolwiki സംരംഭത്തിൽ നിന്ന്
(44410 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യപാഠ്യേതര വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസം , സ്നേഹസമ്പന്നരായ അധ്യാപകർ , പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം .

ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
വിലാസം
അരുമാനൂർ

പൂവാർ പി.ഒ.
,
695525
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം26 - 3 - 1909
വിവരങ്ങൾ
ഫോൺ0471 220933
ഇമെയിൽ44410gnlpsarumanoorthura@gmail.com
കോഡുകൾ
സ്കൂൾ കോഡ്44410 (സമേതം)
യുഡൈസ് കോഡ്32140700610
വിക്കിഡാറ്റQ64037824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപൂവാർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത രത്നം. എസ്. ആർ
പി.ടി.എ. പ്രസിഡണ്ട്സജി എസ്. ആർ
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക സന്തനം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായി തോട്ടംഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറുവർഷം പഴക്കമുള്ള സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് അരിമാനൂർ തുറ .പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം. ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരി വിളാകം എന്ന സ്ഥലത്ത് 1909 - ൽ കുടി പള്ളിക്കൂടം ആരംഭിച്ചു.ആദ്യത്തെ മാനേജർ ശ്രീ കരുംകുളം വാസുദേവൻ ആയിരുന്നു. 5 സെൻറ് സ്ഥലത്താണ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തിച്ചിരുന്നത് 1941-ൽ അന്നത്തെ ഒരു രൂപ വിലനൽകി വില നൽകി സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുത്തു ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തത്. ഈ സ്കൂളിനടുത്ത് താമര വിരിയുന്ന ഒരു കുളം ഉള്ളതിനാൽ താമരക്കുളം സ്കൂൾ എന്നും അറിയപ്പെടുന്നുശ്രീ കരിംകുളം വാസുദേവൻ ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ സ്കൂളിനോട് ചേർന്ന് പലരുടെയും കൈവശം ഉണ്ടായിരുന്ന സ്ഥലങ്ങൾ സർക്കാർ വില നൽകി വാങ്ങി അങ്ങനെ ഒരു ഏക്കർ ഭൂമി സ്കൂളിനുണ്ടായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ നടത്തിയിരുന്നു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ തകർന്ന നിലയിലായി കുറച്ചുകാലം വാടക കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചു 1974ലാണ് ഇന്ന് കാണുന്ന കെട്ടിടം പുതുക്കിപ്പണിതത് പഞ്ചായത്തിന്റെ കീഴിൽ സ്കൂൾ പരിസരത്ത് ഒരു അംഗൻവാടി ആരംഭിച്ചു ആ മൊഞ്ചില്ല മുൻ ജില്ലാ ജഡ്ജി ശ്രീ എൻ ഹരിദാസ് പ്രശസ്ത സാഹിത്യകാരനായ പ്രൊഫസർ നിർമ്മലാനന്ദൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ശ്രീ എ സദാനന്ദൻ സി പി കെ വാസ്ദേവ് എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

നെയ്യാറ്റിൻകരയിൽ നിന്നും അരുമാനൂർ പൂവാർ റോഡിലൂടെ പട്ട്യാക്കാല കഴിഞ്ഞ് ആമ്പാടി ബസ് സ്റ്റോപ്പി നടുത്തു വലത്തേക്കു തിരിയുന്ന കാട്ടുകുളം റോഡിലൂടെ കുറച്ചു ദൂരം പോകുമ്പോൾ ഇടത്തേയ്ക്ക് തിരിയുന്ന റോഡിലൂടെ പോകുമ്പോൾ സ്കൂളിലെത്താം. പൂവാർ ബസ് സ്റ്റാൻ്റിൽ നിന്നും അരുമാനൂർ നെയ്യാറ്റിൻകര റോഡിൽ അരശുംമൂട് ജംഗ്ഷൻ കഴിഞ്ഞ് കുറച്ചു ദൂരം എത്തുമ്പോൾ ഇടത്തേയ്ക്കു തിരിയുന്ന റോഡിലൂടെ സ്കൂളിലെത്താം

Map