ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ  പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ  വായിച്ചതിനുശേഷം  കുറുപ്പുതയാറാക്കൽ , എന്നീ  പ്രവർത്തനങ്ങൾ  ഈ  ക്ലബ്ബിലൂടെ  നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ  ടീച്ചറാണ്   ശാസ്ത്രക്ലബ്    കൺവീനർ .

ഹെൽത്ത് ക്ലബ് :- കൺവീനർ  ശ്രീമതി . അനിത ടീച്ചറാണ് . കുട്ടികൾക്ക്  വ്യക്തി ശുചിത്വം , പരിസരശുചിത്വം  എന്നിവ  പാലിക്കാൻ  വേണ്ട  നിർദ്ദേശങ്ങൾ  നൽകുന്നു . എല്ലാ ആഴ്‌ചയും  ട്രൈഡേ  

റിപ്പോർട്ട്  സ്ക്കൂളിൽ   കൊണ്ടുവരുന്നു .ബോധവൽക്കരണക്ലാസ്സുകൾ  ഹെൽത്ത് ഇൻസ്‌പെക്ടർ .ശുഭ മേഡത്തിൻറെ  നേതൃത്ത്വത്തിൽ  നടത്തുകയും , ഹെൽത്ത് അസ്സെംബ്ളിക്ക്  നേതൃത്ത്വം  നൽകുകയും  ചെയ്തു . .  

വിദ്യാരംഗം : - കൺവീനർ - ശ്രീ . ഫ്രഡി ബായ് സർ. ഫ്രഡി ബായ് സാറിൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബിലൂടെ കഴിയുന്നു.

ഗണിതക്ലബ്ബ്*:- കൺവീനർ - ശ്രീമതി. ഫ്രീഡാ ജാസ്മിൻ

ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും അവരുടെ നIത്യ ജീവിതവുമായി ബന്ധപ്പെടുത്തി പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.

പ്രവൃത്തി പരിചയ ക്ലബ്ബ് :- കൺവീനർ - ശ്രീമതി അനിത.എ.എസ്. അനിത ടീച്ചറിൻ്റെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ, ബീഡ്സ്, ഒറിഗാമി എന്നിവ ഉപയോഗിച്ചു കൊണ്ട് വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകി വരുന്നു.കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനും സമ്മാനങ്ങൾ ലഭിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.

ഗാന്ധിദർശൻ:- കൺവീനർ - ശ്രീ.ഫ്രഡി ബായ്' C ഫ്രഡി ബായ് സാറിൻ്റെ നേതൃത്വത്തിൽ ഗാന്ധി സൂക്തങ്ങൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും കുട്ടികളെ ഗാന്ധി പാതയി ലേക്ക്‌ നയിക്കുന്നതിനും ഈ ക്ലബ്ബിലൂടെ സാധിക്കുന്നു.ഗാന്ധിദർശനുമായി  ബന്ധപ്പെട്ട്   സോപ്പുനിർമ്മാണപരിശീലനം  നടത്തി .