പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പി.ജി.പി ഹയർ സെക്കണ്ടറി സ്കൂൾ പൊൽപ്പുള്ളി. പൊൽപ്പുള്ളി പഞ്ചായതിലെ ചൂരിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊൽപ്പുള്ളി പഞ്ചായത്തിലെ എക ഹയർ സെക്കന്ററി സ്കൂൾ ആണ് . 2010 ആഗസ്റ്റിലാണ് ഹയർ സെക്കന്ററി അനുവദിച്ചത്. പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബൈദ ഇസ്ഹാക്ക് ആണ് ഹയർ സെക്കന്ററി വിഭാഗം ഉത്ഘാടനം ചെയ്തത്.
പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി | |
---|---|
പ്രമാണം:21107pgphss.jpeg | |
വിലാസം | |
പൊൽപുള്ളി പൊൽപുള്ളി , പൊൽപുള്ളി പി.ഒ. , 678552 , പാലക്കാട് ജില്ല | |
സ്ഥാപിതം | 2002 |
വിവരങ്ങൾ | |
ഫോൺ | 04923 224780 |
ഇമെയിൽ | pgphspolpully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21107 (സമേതം) |
എച്ച് എസ് എസ് കോഡ് | 21107 |
യുഡൈസ് കോഡ് | 32060400403 |
വിക്കിഡാറ്റ | Q64690589 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊൽപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സഹിത |
വൈസ് പ്രിൻസിപ്പൽ | മിനി . ബി |
പ്രധാന അദ്ധ്യാപിക | മിനി . ബി |
പി.ടി.എ. പ്രസിഡണ്ട് | രമണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രേമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊൽപ്പുള്ളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി പഞ്ചായത് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിർവ്വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പഠനത്തിനായി അത്തരത്തിൽ ദൂരസ്ഥങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ .കെ ശോഭന ടീച്ചർ ആണ് ആദ്യത്തെ പ്രധാന അദ്ധ്യാപിക. 2019 മുതൽ മിനി ടീച്ചർ ആണ് പ്രധാനാധ്യാപിക. കുടുതലരിയം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്.അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ.വി.സ്. അച്യുതാനന്ദൻ ആണ് ഉത്‌ഘാടനം നിർവഹിച്ചത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്.വളരെ അധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ വായനാശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കുന്നതിനായി വിപുലമായ ഗ്രന്ഥശാലയാണ് സ്കൂളിൽ ഉള്ളത്.7000ത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ട്.നോവൽ, കഥ, കവിത, ബാലസാഹിത്യം, നിഘണ്ടു,യാത്രാവിവരണം, വിജ്‍ഞാനകോശം,റഫറൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഫിസിക്സ്,കെമിസ്ട്രി,ജീവശാസ്ത്രം ലാബ് സൗകര്യം ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ജേ ആർ സി
- സയൻസ് ക്ലബ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സോഷ്യൽ സയൻസ് ക്ലബ് * ഹരിതസേന *മാത് സ് ക്ലബ് *മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
* ക്ലാസ് മാഗസിൻ.
.
മാനേജ്മെന്റ്
സർക്കാർ ഉത്തരവ് പ്രകാരം 2 ജനുവരി 2010 മുതൽ സർക്കാർ വിദ്യാലയമായി മാറി.
മുൻ സാരഥികൾ
സീരിയൽ
നമ്പർ |
മുൻ പ്രധാനാദ്ധ്യാപകർ | വർഷം | |
---|---|---|---|
1 | K.K SOBHANA | 2003-2004 | |
2 | B. MINI | 2004-12 | |
3 | N. KUNHIKANNAN | 2012-14 | |
4 | SASIDHARAN | 2014-15 | |
5 | B. MINI | 2015-16 | |
6 | T.P. VENUGOPAL | 2016-2016 | |
7 | OMANA AMMA | 2016-17 | |
8. | LOHITHAKSHAN P | 2017-18 | |
9. | ANGAJAN CHETTAKKANDI | 2018-19 | |
10. | MINI.B | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47ന് തൊട്ട് പാലക്കട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി ചിറ്റൂര് റോഡിൽ സ്ഥിതിചെയ്യുന്നു.
- ചിറ്റൂര് റോഡിൽ കമല സ്റ്റൊപ്പില് നിന്നു എകദേശം തെക്കൊട്ടുമാറി ഉൾപ്രദേശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു