ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ വാണിയംകുളംസ്ഥലത്തുള്ള ഒരു എയ്ഡഡ് ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം. ഒരു വിളക്കുമരം സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു

ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
വിലാസം
വാണിയംകുളം

വാണിയംകുളം
,
വാണിയംകുളം പി.ഒ.
,
679522
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0466 2227215
ഇമെയിൽtrkhsvkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്20024 (സമേതം)
എച്ച് എസ് എസ് കോഡ്09043
യുഡൈസ് കോഡ്32060800607
വിക്കിഡാറ്റQ64690422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവാണിയംകുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1295
പെൺകുട്ടികൾ784
ആകെ വിദ്യാർത്ഥികൾ2690
അദ്ധ്യാപകർ102
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ363
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവ് .കെ
പ്രധാന അദ്ധ്യാപികനിർമ്മല ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്രാമൻകുട്ടി .പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു മോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.ടി ആർ കെ എച്ച് എസ് എസ്

ചരിത്രം

1പണ്ട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും ഷൊർണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണൽ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 ജൂലൈ മാസത്തിൽ വാണിയംകുളം ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തിൽ മിസ്സിൽ സ്ക്കൂളായി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1952ൽ വാണിയംകുളം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണൻ നമ്പീശൻ,ശ്രീ.എം.ഗോവിന്ദൻ നായർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ. ശ്രീ.ടി.എൻ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകൻ.1955 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1985ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആർ.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ൽ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയൻസ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും5 കിലോമീറ്റർ ഷൊർണ്ണൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും5 കിലോമീറ്റർ ഷൊർണ്ണൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം