ഗവ. വി എച്ച് എസ് എസ് വാകേരി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. വി എച്ച് എസ് എസ് വാകേരി
വിലാസം
വാകേരി

വാകേരി പി.ഒ,
വയനാട്
,
673592
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04936229005
ഇമെയിൽhmgvhssvakery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ എം. ടി
പ്രധാന അദ്ധ്യാപകൻഅബ്രഹാം വി. ടി.
അവസാനം തിരുത്തിയത്
30-07-2018ബിജുകല്ലംപള്ളി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ പ്രധാന പട്ടണമായ സുൽത്താൻ ബത്തേരി യിൽനിന്നും 8 കിലോമീറ്റർ അകലെ വാകേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വാകേരി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ. വാകേരി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

കല്ലിനുമുണ്ടൊരു കഥപറയാൻ.

പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, സുവർണ്ണ ജുബിലിയുടെ നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ. ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയിൽ സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് വാകേരിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വിഭാഗങ്ങളും വയനാടൻ ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.

കുടിപ്പള്ളിക്കൂടം

ഇടത്ത് വാകേരിയിൽ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച മാധവനാശാൻ തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണൻ നമ്പ്യാർ) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലൻ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി വാകയിൽ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമൻ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു".

വാകേരി ഗവ. എൽ.പി സ്കൂൾ

യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. 100 രൂപയാണ് കൈകേകൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്.

അസനാർ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂർകുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമൻ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയൽ ചന്തു ചെട്ടി, കല്ലൂര് മത്തൻ, മത്തന്റെ കാർന്നോര്, പുൽത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലൻ, വാകയിൽ ഭാസ്കരൻ, ഓടക്കുറ്റി ഗോപാലൻ ചെട്ടി, പെരുമ്പാട്ടിൽ രാമൻകുട്ടി, കൂടല്ലൂർ രാമയ്യൻ, അരയഞ്ചേരി കാലായിൽ കുട്ടപ്പൻ, തൊമ്മൻചേട്ടൻ, കാഞ്ഞിരത്തിങ്കൽ കുര്യൻ, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.

വളർച്ചയുടെ പടവുകൾ

1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് അതേ വർഷം തന്നെ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ‌ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ്

കൃഷ്ണൻകുട്ടി കൂടല്ലൂർ- "എൻ സി ഗോപിനാഥൻ ആയിരുന്നു ആദ്യത്തെ പി ടി എ പ്രസിഡന്റ്. അയാൾ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടില്ല. സ്കൂൾകെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാൻ‌ ഒരു മാർഗ്ഗവുമില്ല. ആളുകൾക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാൻ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടിൽനിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളിൽനിന്നു പാത്രങ്ങൾ എടുത്തു വിറ്റാണ്. ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങൾ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവൻ കൊടുത്തത് എൻ സി ഗോപിനാഥനാണ്. ഒരുപാട് കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓർക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ ചെയ്തത്. എൻ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എൻ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തിൽ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിർമ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വർഷം ഓർമ്മയില്ല. ഹൈസ്കൂൾ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓർക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. ഒരേക്കർ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വർക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക് നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എൻ സി ഗോപിനാഥൻ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണൻ ആയിരുന്നു വാർഡ് മെമ്പർഎന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.

കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%, 2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017124/109 - 87%, 2018 88/83 93% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, ഗോത്രബന്ധു, ഗോത്രസാരഥി എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

50ാം വാർഷികം

50-ാം വാർഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
50-ാം വാർഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.

വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണൻ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ ‍ അവതരിപ്പിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഗമം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. ൨൦൧൭ മെയ്മാസം ൨൧ ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം ൨൦൧൭ എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കീരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

നേട്ടങ്ങൾ

  • 2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2013-14 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2014-15 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.
  • 2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • സ്കൂളിൽ എൽ.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
  • മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

സ്കൂൾ സ്ഥാപകനേതാക്കൾ

  • സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്തവർ.
പേര് പ്രവർത്തനം ഫോട്ടോ
മാധവനാശാൻ കുടിപ്പള്ളിക്കൂടം ആരംഭിച്ചു
വട്ടത്താനി കോമൻ ചെട്ടി കുടിപ്പള്ളിക്കൂടത്തിന്റെ പ്രാരംഭ പ്രവർത്തനം നടത്തി
വാകയിൽ ഭാസ്കരൻ കുടിപ്പള്ളിക്കൂടം തുടങ്ങാൻ വീട് വിട്ടുകോ‍ടുത്തു
ഞാറ്റാടി കോമൻ ചെട്ടി, ഞാറ്റാടിയിൽ കുടിപ്പള്ളിക്കൂടം ആരംഭിക്കാൻ സഥലം നൽകി
കക്കോടൻ മമ്മദ്ബാജി കല്ലൂർകുന്നിൽ ഒരേക്കർ സ്ഥലം നൽകി
പെരുമ്പാട്ടിൽ രാമൻകുട്ടി സ്കൂളിന് സർക്കാർ അംഗീകാരം നേടുന്നതിന് പ്രവർത്തിച്ചു.ആദ്യകാലത്ത് അധ്യപകർക്ക് ശമ്പളം നൽകി, നേതൃത്വം നൽകി
അസനാർഹാജി കല്ലൂർകുന്നിലെ സ്ഥലം ഏറ്റെടുത്ത് പകരം വാകേരിയിൽ നൽകി, കെട്ടിടം പണിക്കാവശ്യമായ മരം നൽകി
മഞ്ഞക്കണ്ടി മാധവൻ സ്കൂളിന് സർക്കാർ അംഗീകാരം നേടുന്നതിന് പ്രവർത്തിച്ചു, വലിയൊരുതുക സംഭാവനനൽകി.
ചാത്തുകുട്ടി ചെട്ടി സ്കൂൾ പ്രവർത്തനത്തിന് പരിശ്രമിച്ചു, നേതൃത്വം നൽകി
വാളവയൽ ചന്തു ചെട്ടി സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
പുൽത്തോണി വൈദ്യർ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കേളനാം തടത്തി ഗോപാലൻ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
ഓടക്കുറ്റി ഗോപാലൻ ചെട്ടി, സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കൂടല്ലൂർ രാമയ്യൻ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
അരയഞ്ചേരി കാലായിൽ കുട്ടപ്പൻ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
തൊമ്മൻചേട്ടൻ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കാഞ്ഞിരത്തിങ്കൽ കുര്യൻ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കാഞ്ഞിരത്തിങ്കൽ തോമസ് സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കുന്നുംപുറത്ത് കുട്ടപ്പൻ സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കുന്നുംപുറത്തു മത്തായി സ്കൂൾ ആരംഭിക്കുന്നതിന് നേതൃനിരയിൽ പ്രവർത്തിച്ചു
കെട്ടിടനിർമ്മാണ കമ്മിറ്റി കൺവീനർ, വലിയൊരു തുക സംഭാവന നൽകി,ആദ്യ പി.ടി.എ പ്രസിഡന്റ്

അദ്ധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
അബ്രഹാം വിടി ഹെഡ്‌മാസ്റ്റർ 9495759051
സിനിമോൾ എസ്.എസ് സീനിയർ അസിസ്റ്റന്റ് 9544101246
കെ. കെ. ബിജു എച്ച് എസ് ഏ മലയാളം 8547179227
രതീഷ് എം.കെ എച്ച് എസ് ഏ മാത്സ് 9947656847
കെ ജി മോഹനൻ എച്ച് എസ് ഏ ഇംഗ്ലീഷ് 9446914854
പ്രീജ വി. കെ എച്ച് എസ് ഏ നാച്വറൽ സയൻസ് 9446695610
ദിവാകരൻ കെ ബി എച്ച് എസ് ഏ സോഷ്യൽ സയൻസ് 9446641588
സുരേഷ് പി ഡി എച്ച് എസ് ഏ ഡ്രോയിംഗ് 9946394424
രവീന്ദ്രൻ എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ 9961246824
ദീപ കെ.കെ. യൂ പി എസ് ഏ 04936229192
റെജിമോൾ മാത്യു യൂ പി എസ് ഏ 8086306881
ഷീന കെ.ബി. യൂ പി എസ് ഏ 9747017602
സുജാത കെ. കെ യൂ പി എസ് ഏ 9744312651
പ്രവീൺ പി. മാത്യു യൂ പി എസ് ഏ 9744814277
രവി റ്റി. വി. യൂ പി എസ് ഏ 9495065576
സിന്ധു എം. ജി. യൂ പി എസ് ഏ 9645235202
രാജമ്മ സി. സി. എൽപി എസ് ഏ 9656719625
പദ്മനാഭൻ വി. ആർ. എൽപി എസ് ഏ 9447848982
സുജ റ്റി. വി. എൽപി എസ് ഏ 8943361 727
ഗീതാഞ്ജലി കെ വി എൽപി എസ് ഏ 9747918892

2018-19 വർഷം പ്രധാന ചുമതലകൾ

ചുമതല അധ്യാപകർ
അബ്രഹാം വിടി ഹെഡ്‌മാസ്റ്റർ 9495759051
സിനിമോൾ എസ്.എസ് സീനിയർ അസിസ്റ്റന്റ് 9544101246
കെ. കെ. ബിജു എച്ച് എസ് ഏ മലയാളം 8547179227
രതീഷ് എം.കെ എച്ച് എസ് ഏ മാത്സ് 9947656847
കെ ജി മോഹനൻ എച്ച് എസ് ഏ ഇംഗ്ലീഷ് 9446914854
പ്രീജ വി. കെ എച്ച് എസ് ഏ നാച്വറൽ സയൻസ് 9446695610
ദിവാകരൻ കെ ബി എച്ച് എസ് ഏ സോഷ്യൽ സയൻസ് 9446641588
സുരേഷ് പി ഡി എച്ച് എസ് ഏ ഡ്രോയിംഗ് 9946394424
രവീന്ദ്രൻ എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ 9961246824
ദീപ കെ.കെ. യൂ പി എസ് ഏ 04936229192
റെജിമോൾ മാത്യു യൂ പി എസ് ഏ 8086306881
ഷീന കെ.ബി. യൂ പി എസ് ഏ 9747017602
സുജാത കെ. കെ യൂ പി എസ് ഏ 9744312651
പ്രവീൺ പി. മാത്യു യൂ പി എസ് ഏ 9744814277
രവി റ്റി. വി. യൂ പി എസ് ഏ 9495065576
സിന്ധു എം. ജി. യൂ പി എസ് ഏ 9645235202
രാജമ്മ സി. സി. എൽപി എസ് ഏ 9656719625
പദ്മനാഭൻ വി. ആർ. എൽപി എസ് ഏ 9447848982
സുജ റ്റി. വി. എൽപി എസ് ഏ 8943361 727
ഗീതാഞ്ജലി കെ വി എൽപി എസ് ഏ 9747918892

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് കാലഘട്ടം ഫോട്ടോ
പി. കെ. ജോസഫ് മാസ്റ്റർ( ആദ്യ പ്രധാനാധ്യാപകൻ) 1962-1967
കെ ആർ ബാലൻ (ഇൻചാർജ്, 10 വർഷത്തിലധികം) 1985-1995
കെ. കെ. ശ്രീധരൻ മാസ്റ്റർ 1995-1999
പി. ജെ. വർഗ്ഗീസ് മാസ്റ്റർ 1999-2002
എം. എെസ്.കുഞ്ഞികൃഷ്ണൻ മാഷ് 2002-2003
ഡി. എം. സാമുവൽ മാഷ് 2003-2006
കെ. നി. ജേക്കബ് മാസ്റ്റർ 2006-2007
അപ്പു 2007-2008
കുഞ്ഞിക്കണ്ണൻ 2008-2009
വിജയൻ 2009-2010
ചന്ദ്രമതി പി. ആർ 2010-2014
രാമൻ നമ്പൂതിരി 2014-2015
സുരേന്ദ്രൻ കവുത്തിയാട്ട് 2015-2017

കലാകായിക രംഗത്തെ പ്രതിഭകൾ

ആനന്ദ്. ഇ. ആർ. 2016 ഡിസംബറിൽ ഹൈദരാബാദിൽ വച്ചുനടന്ന ദേശീയ ജൂനിയർ സ്പോർട്ട്സ് മീറ്റിൽ പങ്കെടുത്തു. 2016-17 വർഷംപത്താം ക്ലാസ് വിദ്യാർത്ഥി. മൂടക്കൊല്ലി ഇരുമ്പുകുത്തിയിൽ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകൻ
അഞ്ജലി പി. എസ്. ദേശീയ യൂത്ത് വോളീബോൾ താരം. തായ്‍ലണ്ടിൽ വച്ചുനടന്ന ഏഷ്യൻ യൂത്ത് വുമൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി കളിച്ചു. ബീഹാറിൽ വച്ചുനടന്ന ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്, വില്ലുപുരത്തു വച്ചുനടന്ന ദേശീയ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പ്,. ആന്ധ്രാപ്രദേശിൽ വച്ചുനടന്ന ദേശീയ വിവേകാനന്ദ പൈക്ക വോളീബോൾ ചാമ്പ്യൻഷിപ്പ്,,ന്യൂഡൽഹിയിൽ വച്ചുനടന്ന ദേശീയ സബ്ജൂനിയർജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്,, ചെന്നെയിൽ വച്ചുനടന്ന ദേശീയ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്,,. ചെന്നെയിൽ വച്ചുനടന്ന ദേശീയ മിനിവോളീബോൾ ചാമ്പ്യൻഷിപ്പ്,എന്നിവയിൽ പങ്കെടുത്തു. മൂടക്കൊല്ലി പുത്തൻപുരക്കൽ സുരേന്ദ്രന്റേയും ഷൈലയുടേയും മകൾ
അനിൽ വി.ജി. വാകേരി സ്കൂളിൽനിന്ന് ആദ്യമായി സംസ്ഥാന സ്കൂൾ സ്പോർട്ട്സ് മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിയ വിദ്യാർത്ഥി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഗസ്റ്റിൻ മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
. . .

ഗിരീഷ് ഏ എസ്, മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി (നോവൽ) മൗനമെഴുതിയ മിഴികൾ (കഥകൾ) മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ (കവിതാ സമാഹാരം) നിശബ്ദതീരത്തെ ശബ്ദയാനങ്ങൾ (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീൽ ശ്രീധരന്റേയും ഗിരിജയുടേയും മകൻ

വഴികാട്ടി

{{#multimaps:11.695934, 76.206011|zoom=13}} ചെറിയ എഴുത്ത്


"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_വാകേരി&oldid=435245" എന്ന താളിൽനിന്ന് ശേഖരിച്ചത്