ഗോത്രബന്ധു

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട്ടിലെ വിദ്യാർത്ഥികളിൽ 46ശതമാനവും ഗോത്രവിഭാഗത്തിൽ പെട്ടവരാണ്. ഗോത്രജനതയു‍ടെ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്. അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും എന്ന ലേഖനം കെ. കെ. ബിജു കാണുക

"https://schoolwiki.in/index.php?title=ഗോത്രബന്ധു&oldid=538748" എന്ന താളിൽനിന്ന് ശേഖരിച്ചത്