ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക              നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക
     
ജി.എച്ച്.എസ്. തവിടിശ്ശേരി
വിലാസം
തവിടിശ്ശേരി

670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1955
വിവരങ്ങൾ
ഫോൺ04985 270564
ഇമെയിൽghsthavidisseri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13966 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി ടി എസ്
അവസാനം തിരുത്തിയത്
21-04-2020Thavidisseri
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ തവിടിശ്ശേരി എന്ന പ്രദേശത്ത് 1955 ൽ സ്താപിതമായ വിദ്യലയത്തിന് പ്രദേശത്തെ തവിടിമരങ്ങളോളം പഴക്കമുണ്ട്. സാമൂഹിക - സാന്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ പ്രദേശത്തിന് അറിവിൻറെ പുതുവെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം നടത്താനും വിദ്യാലയത്തിൻറെ പിറവി കാരണമായിട്ടുണ്ട്. സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നാടിനു ലഭിച്ചു. തവിടിശ്ശേരി നോർത്തിൽ ശ്രീ. മൊട്ടമ്മൽ അപ്പുഗുരുക്കൾ കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കമ്മിയം കണ്ടത്തിൽ എന്ന സ്ഥലത്തേക്ക് മാറ്റിയെങ്കിലും വന്യമൃഗങ്ങളുടെ ശല്യം കാരണം തുടരാൻ കഴിഞ്ഞില്ല. പിന്നീട് തവിടിശ്ശേരി കിരാടിപ്പൊയിലിൽ ഒരു വിദ്യാലയം ആരംഭിച്ചു. ഇവിടെത്തെ ഏക അധ്യാപികയായിരുന്ന ശ്രീമതി ഏലിക്കുട്ടി ടീച്ചറുടെ വീട് തന്നെയായിരുന്നു വിദ്യാലയവും. പലകാരണങ്ങളാൽ ഈ വിദ്യാലയവും അധികനാൾ പ്രവർത്തിക്കാനായില്ല. പിൻകാലത്ത് നാരംകുളങ്ങര രാമൻ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാൽ രാമൻ തവിടിശ്ശേരിയിൽ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കൽ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നൽകുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിൻറെ പ്രധാനാധ്യാപകൻ. കുട്ടികൾ വേണ്ടത്രയില്ലാത്തിനാൽ മേലധികാരികൾ വിദ്യാലയത്തിന്റെ അംഗീകരാംനിർത്തലാക്കി. ഈ വിദ്യലയം ഇപ്പോൾ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം തുടർന്നുവന്ന പ്രസ്തുത സ്കൂൾ സമീപ ഭാവിയിൽ ഗവ: എൽ. പി. സ്കൂൾ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ൽ യു. പി. സ്കൂളായും 2013ൽ ആർ. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
ക്ലാസ്സ്റൂംലാബ് സൗകര്യം
പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം
ഡിജിറ്റൽ സ്കൂൾലൈബ്രറി
ഏഴു ക്ളാസ് മുറികളുള്ള പുതിയ കെട്ടിടം
പെൺകുട്ടികൾക്കായുള്ള പുതിയ മൂത്രപ്പുരകൾ
നവീകരിച്ച ഹാൾ
ഓപ്പൺ ഓഡിറ്റോറിയം
നവീകരിച്ച പാചകപ്പുര..
സുസജ്ജമായ കംപ്യുട്ടർ ലാബ്
2 കോടി രൂപയുടെപുതിയ അക്കാദമിക അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് അംഗീകാരം കിട്ടിയിട്ടുണ്ട് .ഈ വർഷാവസാനത്തോടെ അത് പൂർത്തിയാവുമെന്ന് കരുതുന്നു. സ്‌കൂൾ ബസ്സ് 2020 ജൂൺ മുതൽ ഓടിത്തുടങ്ങും.

പാഠ്യേതര പ്രവർത്തനങ്ങൾ

ഫുട്ബോൾ പരിശീലനം
നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക
നൃത്തപരിശീലനം
നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക
സ്പോക്കൺഇംഗ്ലീഷ് പരിശീലനം
തവിടിശ്ശേരിപ്പെരുമ
കലയാട്ടം
തവി‍‌ടിശ്ശേരിത്തിളക്കം
തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)

മാനേജ്‌മെന്റ്

ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇവിടെ കുറേയധികം നല്ല അധ്യാപകർ പ്രവർത്തിചു പോയിട്ടുണ്ട് . അതിൽ സംസ്ഥാന അവാർഡ് ജേതാക്കളുണ്ട്..തികച്ചും കുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിനെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ എണ്ണപ്പെട്ട സ്‌കൂളിലൊന്നാക്കാൻ പാടുപെട്ട നല്ല കുറെ അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .എലാവരെയും സസ്നേഹം സ്മരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വളരെ പ്രസിദ്ധരായ കുറെയേറെ വിദ്യാർത്ഥികളാൽ സമ്പന്നമാണ് ഈ വിദ്യാലയം. ശാസ്ത്ര സാങ്കേതികരംഗത്തും,കലാ സാംസ്കാരികരംഗത്തും ,രാഷ്ട്രീയ രംഗത്തും പ്രശസ്തരായ ആൾക്കാർ ഇതിൽ ഉൾപ്പെടും..

വഴികാട്ടി

< </googlemap> :
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തവിടിശ്ശേരി&oldid=849949" എന്ന താളിൽനിന്ന് ശേഖരിച്ചത്