ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ | |
---|---|
പ്രമാണം:ഗ്രേഡ്=6 | |
വിലാസം | |
പെരിക്കല്ലൂർ പെരിക്കല്ലൂർ.പി.ഒ. , പുല്പള്ളി 673579 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04936234230 |
ഇമെയിൽ | hmghssperikkalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു (ഓഫീസ് അറ്റൻഡന്റ്)വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രവി എം ആർ |
പ്രധാന അദ്ധ്യാപകൻ | ഷീല എം എൻ |
അവസാനം തിരുത്തിയത് | |
19-04-2020 | 15038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സർക്കാർ വിദ്യാലയമാണ് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പെരിക്കല്ലൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കബനി നദി അതിരിട്ടു തിരിച്ച ഭിന്നസംസ്കാരങ്ങളുടെ (കേരളം,കർണാടക) സംഗമഭൂമിയാണ് പെരിക്കല്ലൂർ എന്ന ഈ ഗ്രാമം.1957-ൽ ഇവിടുത്തെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ സ്കൂൾ അനുവദിക്കുകയും ഒരു ഏകധ്യാപക വിദ്യാലയമായി കബനി നദിയുടെ തീരത്ത് ആരംഭിക്കുകയും ചെയ്തു.ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ കോഴിക്കോട് മുക്കം സ്വദേശിയായ ചിദംബരൻ സാറായിരുന്നു.മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ജോൺ നിരവത്ത് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.ആദ്യ ബാച്ചിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു.പിന്നീട് ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചുകൊണ്ടേയിരുന്നു.1972-ൽ അപ്പർ പ്രൈമറി സ്കൂളായും 1982-ൽ ഹൈസ്കൂളായും 2007-ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പെരിക്കല്ലൂർ എന്ന വലിയ പ്രദേശത്തിന് വെളിച്ചം നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.2007-ൽ ഈ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികളോടെ കനകജൂബിലി ആഘോഷിച്ചു.2007 ഫെബ്രുവരി 2-നായിരുന്നു സമാപന സമ്മേളനം.2007 നവംബർ 30-ന് കേരള ആഭ്യന്തര മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഹയർസെക്കന്ററി ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- മാത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ലഹരിവിരുദ്ധ ക്ലബ്ബ്
- ലിറ്റിൽ കൈറ്റ് ക്ലബ്ബ്
- ഉൗർജ ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
അധ്യാപകർ
- ഹൈസ്കൂൾ വിഭാഗം
- സുഭാവതി കെ സി (ഹിന്ദി)
- സുമയ്യ(ഗണിതം)
- സിജ എൽദോസ് (നാച്ച്വറൽസയൻസ്)
- രതീഷ് സി വി (സാമൂഹ്യ ശാസ്ത്രം)
- ഷാജി മാത്യു (മലയാളം)
- ഷാന്റി.ഇ.കെ (ഇംഗ്ളീഷ്)
- മാർഗരറ്റ് മാനുവൽ (ഫിസിക്കൽസയൻസ്)
- ബീന ജോസഫ് (മലയാളം)
- ഷിനോ എ പി (ഗണിതം)
- യു.പി.വിഭാഗം
- അനിത മോഹനൻ
- ലൂസി അബ്രഹാം
- രാമചന്ദ്രൻ.സി.പി
- ഷീബ.സി
- സന്തോഷ്.പി.ആർ
- കുമാരൻ.സി.സി
- റെജിമോൻ വി ജെ
- എൽ.പി.വിഭാഗം
- സിജിമോൾ ടി വി
- മിനിമോൾ.പി.എം
- അന്നമ്മ.കെ.റ്റി
- മിനി അലക്സാണ്ടർ
- ജയദാസൻ.യു.എസ്
- നീതു വി പ്രതാപൻ
- ജെയിംസ് വി ജെ
- സുബൈദ പി എ
- ഓഫീസ് സ്റ്റാഫ്
- ബിജു പൗലോസ് (ക്ലർക്ക്)
- ജൈനമ്മ ജോസ് (ഓഫീസ് അറ്റൻഡന്റ്)
- ജോർജ് കെ സി (ഓഫീസ് അറ്റൻഡന്റ്)
- ടോമി കെ (എഫ് ടി എം)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982-83 | ലീല. എൽ |
1983-84 | സുജാത. പി. കെ |
1984-85 | ചിദംബരം എ.എസ് |
1985-87 | ഹമീദ്. ടി.എം. |
1987 | ശിവരാമൻ.കെ.കെ |
1988 | മാത്യു.പി.പി |
1988-90 | രവീന്ദ്രനാഥ്. ജി |
1990 | അച്ചുതൻ .പി.കെ |
1990-91 | സാമുവൽ .സി.ജെ |
1991-92 | അബ്ദുൾ അസീസ് .എ |
1992-93 | മമ്മു .എ.പി |
1993-95 | വാസുദേവൻ. കെ.കെ |
1995 | ഗേപാലൻ നായർ.പി |
1995-97 | നാരായണൻ.എൻ.വി |
1997-98 | വിശ്വനാഥൻ .കെ |
1998 | ഗേപാലൻ നായർ .കെ |
1998-99 | ശ്രീധരൻ നായർ. കെ |
1999-00 | ശശി .എം.ജി |
2000-01 | നാരായണൻ .എ.കെ |
2001 | അവറാച്ചൻ .വി.എക്സ് |
2001-02 | രാമചന്ദ്രൻ.വി |
2002 | സേതുമാധവൻ .പി.വി |
2002-06 | ജോൺ പ്രകാശ് വൽസലൻ |
2006-07 | വിലാസിനി. ടി. |
2007-08 | എൽസി .യു.ഡി. |
2008-14 | ലീല .കെ.എം. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റെജിമോൻ വി ജെ
- സിജിമോൾ ടി വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.861080, 76.150251 |zoom=13}}