ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 21 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (→‎മികവ്)
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ജി എച്ഛ് എസ് അവനവഞ്ചേരി
വിലാസം
അവനവഞ്ചേരി

അവനവൻചേരി പി.ഒ,
തിരുവനന്തപുരം
,
695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04702632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായ എം ആർ
അവസാനം തിരുത്തിയത്
21-01-201942021


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോൾ 55 അദ്ധ്യാപകരും 7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയ യായി ശ്രീമതി. മായ എം ആർ സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപപൻജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും

ചരിത്രം

അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. 1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസും രണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി. 1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച് 6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്. 1996 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്കഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഏറ്റവും വലിയ ഹൈസ്‌കൂളാണ് അവനവഞ്ചേരി ഹൈസ്‌കൂൾ.ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്.1636 (861 ആൺകുട്ടികൾ,775 പെൺകുട്ടികൾ)വിദ്യാർത്ഥികളണ് ഇവിടെ പഠിക്കുന്നത്.352 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നു.55 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 1 മുതൽ 10 വരെ സ്റ്റാന്റേർഡുകളിലായി ആകെ 19 ഡിവിഷനുകളാണുള്ളത്.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി എം ആർ മായ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

'ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം :അഞ്ച്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : രണ്ട്‌

ആകെ ക്ലാസ് മുറികൾ  : നാല്പത്

ലൈബ്രറി ഹാള്  : ഒന്ന്

കമ്പ്യൂട്ടർ ലാബ് :മൂന്ന്‌

സ്മാർട്ട് ക്ലാസ് റൂം :മൂന്ന്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ പി വാസുദേവൻ നായർ

എൻ ബി ലീലാകുമാരി

ശ്രീദേവി 'അമ്മ

പി ശ്രീകണ്ഠൻ നായർ

എ എം ബഷീർ

ജി ചന്ദ്ര ബാബു

എ സുബൈദ ബീവി

ജി സുജാത

കെ എസ്‌ റസിയ ബീവി

രാധാദേവി അമ്മ ആർ

പി രവീന്ദ്ര കുറുപ്

എസ്‌ സുജാത

വഴികാട്ടി

{{#multimaps: 8.693892,76.8358515 | zoom=12 }}

മികവ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദൂരദർശന്റെയും വിക്ടേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്കാരം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറു പൊതു വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ മാറ്റുരച്ചതിൽ നിന്ന് പതിമൂന്ന് വിദ്യാലയങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കരുത്താക്കി മാറ്റിക്കൊണ്ട് അക്കാഡമിക മികവിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും പുലർത്തിയ മികവിനാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കീർത്തി പത്രവുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ച, ഡോ. പിയൂഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള ജൂറി വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനു പുറമേ സ്കൂൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തലും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്കാരം സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്‌., പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.മോഹൻകുമാർ ഐ.എ.എസ്., കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഈ പുരസ്കാരം നേടുന്ന സംസ്ഥാനത്ത് മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒരേയൊരു ഹൈസ്കൂളുമായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ എഡിഷനിലും പുരസ്കാരം നേടിയിരുന്നു.