വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്താൽ പുണ്യ പൂർണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.

SHGHS Bharananganam
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

686578
,
കോട്ടയം ജില്ല
സ്ഥാപിതം19 - 05 - 1930
വിവരങ്ങൾ
ഫോൺ04822237364
ഇമെയിൽshghsbhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ. ഷൈനി തോമസ്
അവസാനം തിരുത്തിയത്
10-09-201831076


പ്രോജക്ടുകൾ





emblem

വി. അൽഫോൻസാമ്മ- സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിനി, മുൻ അധ്യാപിക- ഭാരതത്തിന്റെ വിശുദ്ധ

 

വിദ്യാലയചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്. നമ്മുടെ വിദ്യാലയം

          പുണ്യ ചരിതയായ വി.അൽഫോൻസാമ്മയുടെ പാദസ്പര്ശനത്താൽ പവിത്രമായ ഭരണങ്ങാനത്ത്  ആദ്ധ്യാത്മിക  നിറവും അറിവിന്റെ മികവും പുലർത്തുന്ന വിദ്യാലയമാണ് എസ്.എച്ച് സ്കൂൾ .അൽഫോൻസാമ്മയെന്ന സുകൃത സുമം   വിടർന്ന പുണ്യഗ്രാമം  ആ ഗ്രാമത്തിന്റെ നിതാന്ത മനോഹാരിതയിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്രം എസ് എച്ച്  ഗേൾസ് സ്കൂൾ . അവിടെ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കുന്ന അനേകം കുമാരിമാർ . അവരുടെ നിഷ്ക്കളങ്ക ഹൃദയങ്ങളാണ്  ആ ക്ഷേത്രത്തിന്റെ  ശ്രീകോവിൽ. . പിഞ്ചു ഹൃദയം ദേവാലയം കിളിക്കൊഞ്ചലാ കോവിൽ മണിനാദം എന്നു പാടുന്നത് എത്രയോ അന്വർത്ഥം. ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ഉജ്ജ്വല ശോഭ പകർന്നു നൽകി , ഭരണങ്ങാനം ഗ്രാമത്തിന് അഭിമാനമായി നിലകൊള്ളുന്ന സരസ്വതീ  ക്ഷേത്രമാണ് ഭരണങ്ങാനം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ . ഭരണങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുള്ള പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഇല്ലാതിരുന്ന കാലത്ത് ആ നാട്ടിൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്രാന്തദർശിയായ റവ ഫാ ഫ്രാൻസിസ് തുടിപ്പാറ വളരെയധികം ചിന്തിക്കുകയും അതിന്റെ പ്രയോഗികതയെപ്പറ്റി പലരുമായി ആലോചിക്കുകയും ചെയ്തു ഈ സന്ദർഭത്തിലാണ് അന്ന് ചങ്ങനാശ്ശേരി രൂപതാക്ഷ്യനായിരുന്ന  കാളാശ്ശേരി പിതാവ് അദ്ദേഹത്തിന്റെ  ആഗ്രഹം മനസ്സിലാക്കി അച്ചനെ പ്രോത്സാഹിപ്പിക്കുകയും ആ കാര്യത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു.
         സമൂഹത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സ്ര്തീ വിദ്യാഭാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ്     1929 ഡിസംബർ  25 -ന് സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനകർമ്മം നടത്തി യത്  .1930 മെയ്  19 -ന് കാളാശ്ശേരി പിതാവ് ഭരണങ്ങാനം ഫൊറോനാ പള്ളിയിൽ വച്ച് ഇന്ന് ഭുവനപ്രസിദ്ധയായിരുന്ന വി .അൽഫോൻസാമ്മയ്ക്കും മറ്റ് ഏഴ് സഹോദരിമാർക്കും സഭാവസ്ത്രം നൽകി .അന്നേ ദിവസം തന്നെ ആ വന്ദ്യദേഹം  ഇവിടെ എത്തി ഈ സ്കൂളിന്റെ ഔപചാരിക ഉൽഘാടന കർമ്മം നിർവഹിച്ചു . വിദ്യാഭാസ പ്രവർത്തനങ്ങളെ ആത്മീയ  ദൗത്യമായിപരിഗണിച്ച റവ .ഫാദർ .ഫ്രാൻസിസ്  തുടിപ്പാറ യുടെ ശ്രേഷ്ടനേതൃത്വമാണ് ഈ മഹത് സ്ഥാപനത്തിന് തുടക്കം കുറിക്കാൻ കാരണമായത്.1948 മുതൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1974 ഫെബ്രുവരി 2 മുതൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ് കോൺവെന്റും 2011 മുതൽ അൽഫോൻസാ ജ്യോതി പ്രൊവിൻസും  ഈ സ്ഥാപനത്തിന് നേതൃത്വം നൽകി വരുന്നു.വി .അൽഫോൻസാമ്മയുടെ ആത്മീയ സാന്നിധ്യത്താൽ അനുഗഹിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കാളികളായ ഏവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

വി .അൽഫോൻസാമ്മ ഈ സ്കൂളിലെ അധ്യാപികയായിരുന്നു എന്നത് നന്ദിയോടെ ,അഭിമാനത്തോടെ ഞങ്ങൾ അനുസ്മരിക്കുന്നു .പാലാ ഈരാറ്റുപേട്ട റോഡിൽ വി .അൽഫോൻസാമ്മയുടെ മഠത്തിനോട് ചേർന്ന് ശിരസ്സുയർത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം അറിവിന്റെ വെളിച്ചവും അറിവിന്റെ വെളിച്ചവും അക്ഷരവിദ്യയും തലമുറകൾക്ക് നിർലോഭം പകർന്നു നല്കിക്കൊണ്ടി രിക്കുകയാണ് .അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസുവരെ ആയിരത്തോളം വിദ്യാർത്ഥിനികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിക്കുന്നു . ഈ സ്കൂളിനോട് ചേർന്ന് 150 - ഓളം കുട്ടികൾക്ക് വസിക്കാൻ തക്ക സൗകര്യമുള്ള ഒരു ബോർഡിങ്ങും കേരള സ്പോർട്സ് കൗണ്സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലും ഇവിടെയുണ്ട്.ദേശീയ, അന്തർ ദേശീയ തലങ്ങളിൽ വരെ ഉയർന്ന വിദ്യാർത്ഥികളുടെ ഒരു വൻ നിരതന്നെയുണ്ട് ഈ സ്കൂളിന് അഭിമാനമായി. വര്ഷങ്ങളായി എസ് .എസ് എൽ സി പരീക്ഷയിൽ ഉന്നതമായ വിജയം (100 %)നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .കലാ രംഗത്തും അതുപോലെതന്നെ കായികരംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .നമ്മുടെ വിദ്യാലയം ഭരണങ്ങാനം ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കുന്നതിൽ നമുക്ക് അഭിമാനിക്കാം .


 

റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ (വിദ്യാലയസ്ഥാപകൻ)

ഭൗതികസൗകര്യങ്ങൾ

പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.

നേട്ടങ്ങൾ - മികവുകൾ

 നേട്ടങ്ങൾ - മികവുകൾ   


< എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം

സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ

 
State Meet 2016-17
 
Karatte
 
Thiruvathira

         

 
Merit Day 2018
 
Group Dance
 
Margamkali
 
Sports National Winner
 
Work Experience State Winners
 
National Winner Ajini Asokan
 
S H Band
 
Multimedia open
 
So Sc State First
 
National Winners Daiby & Sangeetha
 
Red Cross
 
Desabhakthiganan State Winners
 
Pothuvidyabhyasa samrakshna yakgam Pledge
 
Club Inauguration 2018
 
Hallo English Work 2018
 
Hallo English Work 2018
 
Merit Day 2018
 
Merit Day 2018
 
A+ Winners & Hm 2018
 
September 8 Rally
 
September 8 Rally
 
Teachers Day Celebration
 
Teachers Day Celebration
 
Teachers Day Celebration
 
Yoga Day Inauguration 2018
 
USS Winner 2017-18 Avanthika R Nair
 
USS Winner 2017-18 Liz Jaison
 
USS Winner 2017-18 Nandanan Shaiby
 
SSLC 2018 Full A+

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഫ്രാൻസിസ്കൻ ക്ലാരിസ് റ്റ് കോൺവെൻറിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നടക്കുന്നത്. റവ. സി. ആനി കല്ലറങ്ങാട്ട് ആണ് സ്ക്കൂൾ മാനേജർ. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റവ. സി. ഷൈൻ റോസ് ആണ്. വിദ്യാഭ്യാസ കൌണ്സിലര് റവ സി ക്രിസ്ററലീന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1930- 1949 : റവ. സി. കൊച്ചുത്രേസ്യാ
  • 1949- 1950 : ശ്രീമതി. സി.ജെ. ശോശാമ്മ
  • 1950- 1951  : ശ്രീമതി. എലൈസാ എമ്മാനുവൽ
  • 1951- 1952  : ശ്രീമതി. കെ. റ്റി. അച്ചാമ്മ
  • 1952- 1954  : മി. കെ. എം. മത്തായി
  • 1954- 1986  : റവ. സി. ക്രൂസിഫിക്സ്
  • 1986- 1987  : റവ. സി. മാർഗരറ്റ് മേരി
  • 1987- 1996  : റവ. സി. റോസ് തെരേസ്
  • 1996- 2002 : റവ. സി. ക്രിസ്റ്റിലീനാ
  • 2002- 2009 : റവ. സി. ക്രിസ്റ്റി വടക്കേൽ
  • 2009- 2011 : റവ. സി. ലിസ്യൂ ഗ്രേസ്
  • 2011 -  : സി . ഷൈൻ റോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാരംഗം

  • മിസ് കുമാരി  : പ്രശസ്തയായ സിനിമാതാരം.
  • കിരൺ മരിയാ ജോസ്  : പ്രസംഗമത്സരത്തിൽ സംസ്ഥാനതലവിജയി
  • അമ്മു ഔസേപ്പച്ചൻ  : നൃത്തമത്സരങ്ങളിൽ സംസ്ഥാനതലവിജയി
  • ക്ലിയാ ജോസ്  : പെയിന്റിംഗ് സംസ്ഥാനതലവിജയി
  • ഐറിൻ മേരി ജോൺ  : കന്നട പദ്യം ചൊല്ലൽ സംസ്ഥാനതലവിജയി
  • Miya : Film Artist
  • Nikhila Vimal c : Film Artist

അക്കാദമിക് രംഗം

  • ബി. സന്ധ്യ ഐ. പി. എസ്  : ട്രാഫിക് ഐ. ജി ==
 
Old Student B Sandhya IPS
  • ബിന്ദു സെബാസ്റ്റ്യൻ  : ആദ്യ വനിതാപൈലറ്റ്
  • അപർണ്ണാ തെരേസ് സാബു  : ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
  • അൽഫോൻസാ എഡ്വേർഡ്  : സി. വി. രാമൻ ഉപന്യാസമത്സരത്തിൽ സംസ്ഥാനതലവിജയി
  • എൽസാ ജോസ് & അൽഫോൻസാ എഡ്വേർഡ് : സയൻസ് പ്രോജക്റ്റ് സംസ്ഥാനതലവിജയി
 
Old Student Film Artist Miya
പ്രമാണം:31076-505.jpg
Old Student Sini Artist Nikhila Vimal C

നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരികൾ....

 

കലാകായികരംഗങ്ങൾ- ദേശീയതല-സംസ്ഥാനതല- മത്സരവിജയികൾ

  • ജിബിമോൾ എബ്രാഹം
  • ശരണ്യ എ. കെ
  • പുഷ്പാ പി ജോസഫ്
  • കൊച്ചുറാണി സെബാസ്റ്റ്യൻ
  • നിഷാ വേണുഗോപാൽ
  • സുനിതാ റ്റി. ബോബി
  • ജിഷാ ആർ
  • അനു മോൾ ജോൺ
  • ജോജിമോള് ജോസഫ്
  • അഞ്ജു മാത്യു
  • അഞ്ജലി ജോസ്
  • സൂര്യ കെ സന്തോഷ്
  • സ്മൃതിമോൾ വി. രാജേന്ദ്രൻ
  • ലിബിയ ഷാജി
  • ഡൈബി സെബാസ്റ്റ്യൻ
  • സംഗീത എൻ. പി.
  • ദീപ ജോഷി
  • അഞ്ജലി തോമസ്
  • അജിനി അശോകൻ
  • അനന്യ ജെറ്റോ
  • ആൻ റോസ് ടോമി
  • അന്നാ തോമസ് മാത്യു
  • അമ്മു ഔസേപ്പച്ചൻ :നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
  • ജിമി ജോർജ്ജ്  : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
  • നിഖിലാ വിമൽ  : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
  • സുപർണ്ണാ എസ്  : ശാസ്ത്രീയസംഗീതത്തിൽ സംസ്ഥാനതലവിജയി
  • കവിതാ മരിയ ഡേവിസ്&പാർട്ടി : സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം
  • Aleena K S & Party  : 2015-16 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ

പ്രവേശനോത്സവം- ചിത്രങ്ങൾ

 
Prevesanolsavom 2018
 
pravesanolsavom
 
pravesanolvam

2012- 2013 പൂർവ്വവിദ്യാർത്ഥിസംഗമം

2012- 2013 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എസ് എച്ച് ഗേൾസ് ഭരണങ്ങാനം

പാലാ  ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനം ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.    
  • കോട്ടയം ജില്ലയിലെ പാലായിൽനിന്ന് 6 കി. മീ ദൂരം.
  • ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടനകേന്ദ്രത്തിനു സമീപം
{{#multimaps: 9.699746,76.726397
zoom=16 }}

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം