എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് ഭരണങ്ങാനം

വിശുദ്ധിയും മതമൈത്രിയും ചരിത്രവും ഐഹിത്യവും സാംസ്കാരികവും സമന്വയിക്കുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ് ഭരണങ്ങാനം.വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതംകൊണ്ടും ആത്മീയ സാന്നിധ്യംകൊണ്ടും പവിത്രമായാമണ്ണിൽ ഉയർന്നുനിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്‌.എച് .ജി.എച്ച് .സ്കൂൾ. സമ്പത്തും സമൃദ്ധിയും പ്രകൃതിയും കനിഞ്ഞ് അനുഗ്രഹിച്ച നാടാണ് ഭരണങ്ങാനം .കനക കുംഭങ്ങൾ വഹിക്കുന്ന കേരവൃക്ഷങ്ങളും കാമധേനുവായ റബർ മരങ്ങളും ,വൃക്ഷങ്ങളിൽ കെട്ടിപ്പിടിച്ച ചില്ലകള്തോറും പവിഴക്കൂട്ടങ്ങൾ അണിയിച്ചുനിൽകുന്ന കുരുമുളകുചെടികളും ,പവിഴകനികൾ വിളയിക്കുന്ന കൊക്കോച്ചെടിയും ,കാപ്പിയും കമുകുമെല്ലാം ഇവിടുത്തെ പച്ചപ്പുനിലനിർത്തുന്ന സസ്യ ജാലങ്ങളാണ് .ഫലപുഷ്ടിയുള്ള മണ്ണും അധ്വാനശീലരായ കർഷകരുടെ കഠിനാധ്വാനവും ഈ പ്രദേശത്തെ നാണ്യവിളകളുടെ നാടാക്കി മാറ്റിയിരിക്കുന്നു .അതി പ്രാചീന കാലം മുതൽക്കേ മഹത്തായ സാംസ്‌കാരിക പാരമ്പര്യം പുലർത്തിപോന്നിരുന്ന പ്രദേശമാണ് ഭരണങ്ങാനവുംഭരണങ്ങാനം ഉൾപ്പെടുന്ന മീനച്ചിൽ താലൂക്കും .പരശുരാമൻ കേരളം ഐതിഹ്യവുമായി ആര്യന്മാർ കേരളത്തിൽ വരുന്നതിനുമുബ് ഇവിടങ്ങളിൽ സംസ്കാര സമ്പന്നരായ ഒരു ജനത താമസിച്ചിരുന്നു എന്നതിന് തെളിവുണ്ട് .കുട്ടികളുടെ ബൗധികമേഖലയിൽ മാത്രമല്ല കായികരംഗത്തും കലാരംഗത്തും ഉയർന്ന നിലവാരം പുലർത്തുന്ന പ്രതിഭകളെ സൃഷ്ട്ടിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് .പഴമയുടെ പെരുമയും പൗരാണിക പാരമ്പര്യവും നിറഞ്ഞു തുളുമ്പുന്ന ഭരണങ്ങാനത്തിന്റെ മണ്ണ് മതസൗഹാർദതയുടെ ഈറ്റില്ലമാണെന്നു,പ്രാചീനത പേറി തലയുയർത്തി നിൽക്കുന്ന പരി.കന്യമേറിയത്തിന്റെനാമത്തിലുള്ളപള്ളിയും ശ്രീകൃഷ്ണസ്വാമിക്ഷേത്രവുംവിളിച്ചോതുന്നു. അജ്ഞതയുടെ കാർമേഘങ്ങളകറ്റി അറിവിന്റെ വിഹായസിലേക്കു പറന്നുയരാനുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ത്വരയാണ് എസ്‌.എൽ.റ്റി .എൽ. പി .എസ്‌.ഭരണങ്ങാനം, സെന്റ്.മേരീസ് ഹയർസെക്കണ്ടറി സ്കൂൾ ഭരണങ്ങാനം ,എസ്‌. എച്ച്.ജി. എച്ച്.എസ്‌ ഭരണങ്ങാനം, അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ ഭരണങ്ങാനം എന്നീ സ്കൂളുകളുടെ സാന്നിധ്യം തെളിയിക്കുന്നുണ്ട്. ഒരു ജൈവ വ്യവസ്ഥക്ക്‌ തന്നെ കൂടൊരുക്കുന്ന വൻവൃഷം പോലെ , മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും വിദ്യയുടെയും കാവലാളായ ഒരു മുത്തശ്ശിയാണ് നന്മ മരമാണ് സംസ്കാരസമ്പന്നമായ ഭരണങ്ങാനംദേശം. ഭരണങ്ങാനത്തിന്റെ സ്വന്തം വിശുദ്ധ അൽഫോൻസാമ്മയെ പ്രദാനം ചെയ്ത ഈ നാട് വിശുദ്ധ തോമയുടേയും വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ മദർ തെരേസയുടെയും പാദസ്പർശത്താൽ ധന്യമാണ് .

Bharananganam