പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം

16:10, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ)
PKSHSS KANJIRAMKULAM
School Logo
PKSHSS KANJIRAMKULAM
FRONT GATE
PKSHSS KANJIRAMKULAM
2nd GATE
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം

695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ0471-2260607, 2265262
ഇമെയിൽheadmasterpkshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്44008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹയര്സെക്കണ്ടറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമം‌ മലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമരിയഷീല. ഡി. എം
പ്രധാന അദ്ധ്യാപകൻസനൽകുമാര്. ജെ. എല്
അവസാനം തിരുത്തിയത്
07-09-201844008
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

തിരുവിതാംകൂര് മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാള് രാമവര്മ്മയുടെ കാലഘട്ടത്തില് ശ്രീ പി.കെ സത്യാനേശന് 1906-ല് ഈ വിദ്യാലയത്തിന‍് തുടക്കം കുറിച്ചു. ശ്രീ പി.കെ സത്യാനേശന് മഹാരാജാവുമായും മറ്റ് ഔദ്യോഗിക വൃന്ദങ്ങളുമായും ബന്ധപ്പെട്ട് തുടങ്ങിയ ഈ വിദ്യാലയത്തിലൽ തുടക്കത്തിലൽ 3 വിദ്യാർഥികൾ മാത്രമാണ‍് പഠിക്കുവാനെത്തിയത്. ഈ സ്ഥാപനത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ പി.കെ ദേവദാസ് ആയിരുന്നു. ശ്രീ ഡി. യേശുദാസ്, എല്. തോംപ്‍സന്, ശ്രീ എല്. ഡെന്നീസണ് എന്നിവരായിരുന്നു. ആദ്യകാലത്ത് . ശ്രീ എസ്. റിച്ചാര്ഡ്ജോയ്സണ്, മാനേജര് ആയിരിക്കുമ്പോഴാണ‍് പി.കെ.എസ്.എച്ച്.എസ്.എസ് അതിന്റെ സുവര്ണ ജൂബിലിയില് എത്തിയത്. ഈ സി‍കൂളിലെ അധ്യാപകനായിരുന്ന ശ്രീ എസ്. സത്യമൂര്ത്തി അധ്യാപകര്ക്കുള്ള ദേശിയ പുരസ്‍കാരം നേടിയിട്ടുണ്ട്. 2000 ആണ്ടില് ഹയര്സെക്കണ്ടറി സ്‍കൂളായി ഉയര്ത്തപ്പെട്ടതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മുൻമന്ത്രി ഡോ. എ . നീലലോഹിതദാസന് നാടാര് ആയിരുന്നു. മുന് ഗണിതശാസിത്ര അധ്യാപകനും എന്. സി. സി. ഓഫീസറും ആയിരുന്ന ശ്രീ എന്. സുകുമാരന് നായര് മികച്ച എന്. സി.സി. ഓഫീസര്ക്കുള്ള ദേശിയ പുരസ്‍ക്കാരം നേടിയിട്ടുണ്ട്. ശ്രീ കുഞ്ഞികൃഷ്ണന് നാടാര് (മുന് എം. എല്. എ), ശ്രീ ഇ. രമേഷന് നായര് (മുന് എം. എല്. എ),ശ്രീ സുന്ദരന് നാടാര് (മുൻമന്ത്രി, മുന്ഡെപ്യ‍ട്ടി സ്പീക്കര്), ശ്രീ എന്. ശക്തന് നാടാര് (മുൻമന്ത്രി), ശ്രീ എം.ആര്. രഘുചന്ദ്രബാല് (മുൻമന്ത്രി) ഇവര് പൂർവവിദ്യാര്ത്ഥികളാണ‍്.

2006-ജനുവരിയില് പി.കെ.എസ്.എച്ച്.എസ്.എസ്. 100 വയസ്സില് എത്തി. 2005- ഒക്ടോബറില് ശതാബ്‍ദിലോഗോ പ്രകാശനം കര്മ്മം അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ശ്രീ എന്. ശക്തൻനാടാര് നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്ഥാപക മാനേജർ

 

ശ്രീ. പി. കെ. സത്യനേശ൯ സഥാപക മാനേജർ

1875-ജനുവരി 20ന് ജനിച്ച ശ്രീ. പി. കെ. സത്യനേശ൯ കർമ്മ പന്ഥാവിൽ ഒരു സാത്യികത്യാഗിയായിരുന്നു. ചുറ്റുമുളള സാമുഹിക പിന്നോക്കോവസ്ഥ അദ്ദേഹത്തിന്റെ ചിന്തയേയും വീഷണത്തെയുംസ്യാദീനിച്ചിരുന്നു.അക്ഷരവെളിച്ചത്തിന്റ മാർഗ്ഗമാണ് ശരിയായ മോചന പന്ഥാവ് എന്ന് അറിഞ്ഞിരിക്കുന്ന അദ്ദേഹം തെക്ക൯ തിരുവിതാംകൂറിന് നൽകിയത് ഒരു അക്ഷരശാലയെയായിരുന്നു.നാടിന്റ നന്മ മാത്രം മുന്നിൽ കണ്ട് ഒരു വിദ്യാലയം സ്ഥാപിച്ചെടുക്കുവാ൯ വൈതരണികൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ശ്ര. പി. കെ.സത്യനേശന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയ്ക്ക് ലഭിച്ച പരമമായ അംഗീകാരമായിരുന്നു. സ്കൂൾ തുടങ്ങാ൯ തന്നെ ഏറെ ക്ലേശങ്ങൾ സഹിച്ച അദ്ദേഹത്തിന് അതിനൊപ്പം ക്ലേശങ്ങൾ അതിനെ നിലനിർത്തുന്നതിനുംഅനുഭവിക്കേ​​ണ്ടി വന്നു എന്നാണ് ചരിത്രം. ഗ്രാമാന്തരങ്ങൾ തോറും ഗ്രാമഫോണുമായി

 നടന്നും മാജിക്ക് ലാന്റേൺ പോലുളള ആകർഷണീയതകൾ കൊണ്ടുമൊക്കെ സാമുഹിക വൈവിദ്ധ്യങ്ങളിൽ     നിന്നും പഠിതാക്കളെ അദ്ദേഹഠ കണ്ടെത്തി.
                                                                            മഹാരാജാവിന്റ  വിദ്യാഭ്യസ പരിഷ്ക്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഗതാഗത സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കാഞ്ഞിരംകുളം  പ്രദേശത്തു നിന്നും ക്ലേശങ്ങൾ സഹിച്ച്  യാത്ര  ചെയ്ത് മഹാരാജാവുമായി നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് സാമുഹിക സ്നേഹിയും സുവിശേഷകനുമായിരുന്ന ശ്രീ.പി.കെ. സത്യനേശ൯ അവർകൾ ഇൗ ഗ്രാമത്തിലൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങുന്നതിനുളള നിസ്വാർത്ഥമായി നടത്തിയതിൽ വിജയം കണ്ടു.  അടിച്ചമർത്തപ്പെട്ടവന്റെഅവഗണിക്കപ്പെടുന്നവന്റയും കണ്ണീരൊപ്പുവാ൯ ,അവന് അക്ഷരത്തിന്റ ശക്തി പകർന്നുകൊടുക്കേണ്ടതു​ണ്ടെന്ന                  

.ബോധ്യമാണ് ശ്രീ.പി.കെ. സത്യനേശ൯ അവർകളെ ഇൗ സ്കുൾസ്ഥാപിക്കുക എന്ന മഹത്തായലക്ഷ്യത്തിലേക്ക് നയിച്ചത്. ഇൗശ്യരഭക്തിയുടെയും വിജ്ഞാനത്തിന്റയും ദീപം സമന്യയിക്കുന്നിടത്തേ മാനവ പരോഗതി ഉ​ണ്ടാവു എന്ന അദ്ദേഹത്തിന്റ കാഴ്ചപ്പാട് 1906-ൽ വെറും മൂന്ന് വിദ്യാർത്ഥികളുമായി (12-2-1906-ൽ)തുടണ്ടിയ പി. കെ. എസ്. എച്ച്. എസ്. എസ്.എസ്സിലൂടെ ഇന്നും പരിലസിക്കുന്നു.1906-ൽന്നും1917-ൽ എത്തിയപ്പോൾ ഇംഗ്ലിഷ് മിഡിയം സ്കുൾ ഇംഗ്ലിഷ് ഹൈസ്കൂൾ ആയി ഉയർന്നു.ehs എന്നറിയപ്പെടു സ്കൂൾ vslc (vernacular school leaving certificate)പാസ്സായവർക്ക് തുടർപഠനത്തിനായി മലയാളം മീഡിയം ആരംഭിച്ചു.ശേഷം 8,9 ക്ലാസ്സുകൾക്കായി മലയാളം ഹയർ സ്കൂൾ (mhs) ആരംഭിച്ചു. 1920മുതൽ 1924വരെ ട്രേയിനിംഗ് സ്കൂൾ ആയി പ്രവർത്തിച്ചു. 1932-ൽ ehsഎന്നത middle school ആയി താഴ്ത്തി എന്നാൽ mhs നിലനിന്നു .നക്ഷ്ടമായehs1948ആഗസ്റ്റ് 23-ന് പുനസ്ഥാപിക്കപ്പെട്ടു .ഗോൾഡ൯ ജൂബിലി കാലഘട്ടത്തിൽ khsഎന്നറിയപ്പെട്ടു. അറിവിന്റ അക്ഷരധാരയിലേക്ക് ഒരു നൂറ്റാണ്ട് പിന്നിട്ട ഇൗ വിദ്യാലയമുത്തശ്ശി തലമുറകളെ കൈപിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.

കാഞ്ഞിരംകുളം ദേശത്ത് ആദ്യമായി ഒരു തപാൽ ആപ്പീസ് തുടങ്ങുന്നതിനായി ആദ്ദേഹം പ്രയത് നിക്കുകയും ,ഇന്നത്തെ സ്കൂൾ കാബസിൽ തന്നെ അതിനായി സ്ഥലം കണ്ടെത്തി അതിന് തുടക്കം കൂറിക്കുകയും ചെയ്തു. ശ്ര. കെ. എസ്. സത്യനേശ൯ അവർകളും അദ്ദേഹത്തിൻെ സഹധർമിണി ആയിരുന്ന ശ്രമതി സ്നേ്ഹപുഅവറുകളും തങ്ങളുടെ സ്നേ്ഹവും ത്യാഗവും സബാദ്യങ്ങളുംമെല്ലാം ഇൗസരസ്യതി ക്ഷേത്രത്തിൻെ ജന്മത്തിനും നിലനിൽപ്പിനുമായി എന്നന്നേക്കുമായി സമർപ്പിച്ചവരാണ്. അവരുടെ അത്മ സമർപ്പണത്തിന്റെ ശേഷിക്കുന്ന പ്രതികമാണ് ഇന്ന് നാം കാഞ്ഞിരംകുളത്ത് കാണുന്ന പി.കെ. എസ്.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. കാലത്തിന്റെ കർമ്മ സാക്ഷിയായി.ശ്ര.പി.കെ സത്യനേഷ൯ 1963 ആഗസ്റ്റ്11ന് ഇൗ ലോകത്തോട് വിടവാങ്ങി.

                                                         വെറും മൂന്ന് വിദ്യാർത്ഥികളുമായി ആരംഭിച്ച ഇൗ വിദ്യാലയം ഇന്നത്തെ രീതിയിൽ വളർന്നതിന്റെ പിന്നിൽ ശ്ര.പി.കെ.സത്യനേഷ൯ അവർകളുടെയും പി൯തലമുറക്കാരുടെയും ത്യാഗപൂർണ്ണമായ സാര്യഥ്യം ചരിത്രസത്യമാകുന്നു. 1906 മുതലുളള കാലഘട്ടങ്ങളിൽ വിദ്യാഭ്യാസത്തിനോട് വിമുഖതയുളള സമുഹത്തെവിദ്യാലയത്തിൽ എത്തിക്കുവാനും അദ്ധ്യാപകരെകണ്ടെത്തുന്നതിനും  സ്ഥാപനത്തിന്റെ നടത്തിപ്പിനും അനർവചജനീയമായ ക്ലേശവും ത്യാഗവുമാണ് ശ്ര.പി.കെ.സത്യനേഷ൯ അവർകൾ പ്രദാനംചെയ്തതരും അനുഭവിച്ചതും. നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ ഇന്നത്തെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹജീവികളുടെ ഉന്നമനത്തിനായി ഇൗ സ്കൂളിനെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കുവാ൯ കഴിഞ്ഞൂവെന്നത് നാം സ്യാംശീകരിക്കേണ്ട ചരിത്രപാംമാണ്
        
            	  	 																		ഇൗ ഘട്ടത്തിൽ ആത്മാർത്ഥമായ ഉപദേശം കൊണ്ടും, ക്രീയാത്ഥകമായ നിർദ്ദേശം കൊണ്ടും അദ്ദേഹത്തിന് സഹായഹസ്തം നീട്ടാ൯ ചില യൂറോപ്യ൯ മിഷനറിമാർ രംഗത്ത് വന്നത് ഒരു അനുഗ്രഹമായിരുന്നു. പാർക്കർ സായിപ്പിന്റെ പേര് ഇൗ ഘട്ടത്തിൽ പ്രതേയ്കം എടുത്തു പറയേണ്ടതായിട്ടുണ്ട്. പ്രൈമറി സ്കൂൾ, മലയാളം ഹൈസ്കൂൾ, ട്രെയിനിംഗ് സ്കൂൾ എന്നി നിലകളിലേക്ക് ഇൗ വിദ്യാലയം ഉയരുകയും 1917-ൽ ഇതെരു പൂർണ്ണ ഹൈസ്കൂളായി ഉയരുകയുംചെയ്തു. കേരള ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ധാരാളം പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുകെച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്ര. പട്ടം താണുപിളള, സാഹിത്യനീരുപകനായ ശ്രീ. എം. ആർ. വേലുപിളളി ശാസ്ത്രീകൾമു൯ ജില്ലാ ജഡ്ജി ശ്രീ. കരുംകുളം വാസുദേവ൯, ആദ്യകാല കാഥിക൯ ശ്ര. കെ. കെ. വാധ്യർ, പ്രശസ്ത കവി ശ്ര. എം. പി. അപ്പ൯,ടി.വിവേഗാനന്ദ൯ വെൺകുളം പരമേശ്യര൯ തുടങ്ങിയവർഅക്ഷരവെളിച്ചം പകർന്ന ആദ്യകാല                

അദ്ധ്യാപകർ ആയിരുന്നുവെന്നതും സ്കൂളിമന്റെ മഹനീയ ചരിത്രമാണ്.

                                                                                       23-2-1956-ൽ സ്കൂള അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇൗ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ് കാഞ്ഞിരംകുളം പൂവാർ റോഡിൽ സ്ഥിതിചെയ്യന്നപി. കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്ര. ജോസഫ് മുണ്ടശ്ശേരി അവർകളാണ് 4-2-1956-ൽ ഇൗ സ്റ്റേഡിയം ഉത്ഘാടനം ചെയ്തത്. ഇൗ സ്റ്റേഡിയത്തിന്റെ നിർമാണത്തിന്റെ പിന്നിൽ മാനേജ്മെന്റയും, അന്നത്തെ പ്രഥമ അദ്ധ്യാപകനു ശ്ര. പി. കെ. സത്യനേഷ൯ അവർകളുടെ മകനുമായ ശ്ര.എസ്.സത്യമൂർത്തി അവർകളുടെയും, സാമൂഹിക സ്നേഹികളുടെയും തദ്ദേശ വാസികളുടെയും തീവ്ര പ്രവർത്തനവും ശ്രമദാനവും ഉണ്ടായിരുന്നുവെന്നത് മഹനീയചരിത്രസത്യമാണ്.
   
                                                                           തിരുവനന്തപുരം ജില്ലയുടെ കായിക വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് കായിക താരങ്ങൾക്ക് പ്രയേജനകരമായ ചരിത്ര സാക്ഷിയായി പി.കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം നിലനിൽക്കുന്നു.

സ്ഥാപകദിനം

 

സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

ആദ്യത്തെ ഹെഡ്മാസ്റ്റർ(സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ)

മാനേജർ

 

ഹെഡ്മാസ്റ്റർ

 
J L Sanal Kumar

പ്രിൻസിപ്പാൾ

 

സ്കൂൾതലം

ഹയർസെക്കണ്ടറി തലം

 

സ്കൂൾ സ്റ്റേഡിയം

പള്ളിക്കൂടംവീട്

 

 

ലൈബ്രറി

ആദ്യകാലം മുതൽ തന്നെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ലഭ്യമായ പുസ്തകങ്ങൾ മാനേജർ ശേഖരിച്ചിരുന്നു സത്യനേശൻ മാനേജരുടെ സ്വദേശിയും വിദേശികളുമായുള്ള ബന്ധം വിവധ ഭാഷകളിലെ ധാരാളം പുസ്തകങ്ങൾ ലഭിക്കുന്നതിന് ഇടയായി. പിൽകാലത്ത് സത്യമൂർത്തിക്കും അദ്ദേഹത്തിന്റെ പിതാവിനെ പോലെ ധാരാളം ഉന്നത വ്യക്തികളുമായി ബന്ധമുണ്ടായി. തൽഫമായി വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു. സോവിയറ്റ് യൂണിയൻ മാസികകൾ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേയും, കോംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേയും ഡിക്ഷണറികൾ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രമുഖ എഴുത്തുകാരുടെ ഇതിഹാസകൃതികൾ, നോവലുകൾ,ചെറുകഥകൾ, കുറ്റാന്വേഷണകഥകൾ, കഥ-കവിതാസമാഹാരങ്ങൾ, ബാലസാഹിത്യകൃതികൾ. ശാസ്ത്രപ്പതിപ്പുകൾ, ഗണിതശാസ്ത്രപുസ്തകങ്ങൾ, വിജ്ഞാനവും വിനോദവും നൽകുന്ന മറ്റനേകം പുസ്തകങ്ങളും ലഭ്യമായിരുന്നു. ഇവ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രചോതനമായി. ക്രമേണ ലഭ്യമായ പുസ്തകങ്ങളുടെ ഒരു വമ്പിച്ച ശേഖരം തന്നെ സ്കൂളിലുണ്ടായി.
സ്കൂളിൽ ഒരു ലൈബ്രറി എന്ന ആശയം രൂപം കൊണ്ടു. അധ്യാപകരുടെ സഹായത്താൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. പുസ്തകം വായിക്കുന്നതിന് രണ്ടു റീഡിംഗ് റൂമുകൾ സജ്ജീകരിച്ചു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം ഏർപ്പെടുത്തി. 7000ത്തിലധികം പുസ്തകഹ്ങൾ ഉണ്ടായിരുന്നതിനാൽ അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി സ്കൂളിലെ റൈട്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന മാനേജരുടെ രണ്ടാമത്തെ മകനായ സ്ത്യഗിരിയെ ലൈബ്രേറിയനായി നിയമിച്ചു. അദ്ദേഹം വളരെ ചിട്ടയായും ഭംഗിയായും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകിയിരുന്നു. കൂടാതെ ക്ലാസ് ലൈബ്രറിസിസ്റ്റം തുടർന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പുതയ്യാറാക്കുന്ന ഓരോ ക്ലാസിലെയും കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു‌. ഈ സ്കൂളിലെ മുൻ അധ്യാപകൻ പട്ടംതാണുപിള്ള 1960-ൽ കേരളാ മുഖ്യമന്ത്രിയയിരുന്നപ്പോൾ അദ്ദേഹം കെ.​എച്ച്.എസി-ലെ ലൈബ്രറിയെക്കുറിച്ച് മനസിലാക്കുകയും അന്ന് 12000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിക്ക് അവകൈകാര്യം ചെയ്യുന്നതിന് ഒരു ലൈബ്രേറിയൻആവശ്യമാണെന്ന് ബോധ്യപ്പെടുകയും സത്യഗിരിയുടെ ലൈബ്രേറിയൻ പോസ്റ്റിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. അന്നും ഇന്നും കേരള സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ച ഒരു സ്ക്കൂൾ ലൈബ്രേറിയൻ എന്ന പ്രത്യേകതയും കെ.എച്ച്.എസിലെ സത്യഗിരിക്കുണ്ട്.
ലൈബ്രറിയിൽ പുസ്തകങ്ങൾക്കുപുറമേ മാതൃഭാഷാപത്രങ്ങളും ആംഗലേഗഭാഷാ പത്രങ്ങളും സ്കൂളിൽ വരുത്തിയിരുന്നു. ഒന്നിൽ കൂടുതൽപേർക്ക് ഒരു പത്രം ഒരേ സമയം വായിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പേപ്പർ സ്റ്റാൻഡിൽ പത്രം നിവർത്തി ഇടാറുണ്ടായിരുന്നു. അത് അധ്യാപകർക്കും, കുട്ടികൾക്കും ഒരുമിച്ച് ഒരേസമയം വായിക്കുവാൻ സഹായിച്ചു.

സ്മാർട്ടക്ലാസ്സ്റൂം

കമ്പ്യൂട്ടർ ലാബ്

കെമിസ്ട്രി ലാബ്

ഫിസിക്സ് ലാബ്

ബോട്ടണി ലാബ്

സുവോളജി ലാബ്

സ്കൂൾ ആഡിറ്റോറിയം

സ്കൂൾ ബസ്സ്

സ്കൂൾ ഗ്രൗണ്ട്

ക്യാന്റീൻ

 

കുട്ടികൾക്ക് ആവശ്യമായ ആഹാരങ്ങൾ, നോട്ട് ബുക്കുകൾ, പേന, പെൻസിൽ മറ്റു ആവശ്യമുള്ള സാധനങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക് ല ഭിക്കുന്നു.

ഉച്ചഭക്ഷണം

   

ബയോഗ്യാസ് പ്ലാന്റ്

നാഷണൽ സർവ്വീസ് സ്കീം(എൻ.എസ്.എസ്)

പച്ചക്കറിതോട്ടം

 
 



എല്ലാ വർഷവും ഈ സ്കൂളിൽ പച്ചക്കറിത്തോട്ടം അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു. ഈ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നു. സ്കൂളിലെ വിദ്യാർത്ഥികളാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത് ചീര, പയർ, തക്കാളി എന്നിവയാണ്. എല്ലാ ദിവസവും ഉച്ചസമയത്ത് അരമണിക്കൂർ വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടപരിപാലനത്തിനായി ചിലവഴിക്കുന്നു. ഇവിടെ ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. സ്കൂൾ ക്യാന്റീനുമുന്നിലായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

പുരാതന കിണർ

 

പുരാതനകാലം മുതൽ കുടിവെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. പണ്ടുകാലം മുതൽ ശുദ്ധജലത്തിനു വേണ്ടി ഈ പ്രദേശത്തിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. കൃഷി മറ്റ് ആവശ്യങ്ങൾക്കെല്ലാം ഇവിടെ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നത്.

മുത്തശ്ശി/സ്നേഹ മാവ്

 
സത്യനേഷൻ മാനേജരുടെ ഭാര്യ സ്നേഹപ്പൂ മുത്തശ്ശിയെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ മുതൽ എല്ലാ വിഭാഗം ജീവനക്കാരും ബന്ധുമിത്രാദികളും നാട്ടുകാരും അമ്മുമ്മയെ ഏറെ സ്നേഹിച്ചിരുന്നു. അവർ നൽകിയിട്ടുള്ള ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആരും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല. അദ്ധ്യാപകർക്ക് നല്ലൊരമ്മയായി പുഞ്ചിരിയോടെ എല്ലാപേരോടും കുശലം ചോദിക്കുമായിരുന്നു ഒരമ്മയുടെ സ്നേഹവും സാമിപ്യവും അമ്മൂമ്മയിൽ നിന്നും വേണ്ടുവോളം അവർ അനുഭവിച്ചിരുന്നു. സ്കൂളിന്റെ തന്നെ മുത്തശ്ശിയായിരുന്ന സ്നേഹപ്പൂ മുത്തശ്ശിയുടെ ഓർമ്മക്കായി സ്കൂൾ അങ്കണത്തിലെ "മാവിനെ" "സ്നേഹമുത്തശ്ശിമാവ്" എന്ന് നാമകരണം ചെയ്ത് ആദരിച്ചു.

സെന്റിനറി എക്സിവിഷൻ

സെന്റിനറി സുവനീർ‍(ആത്മദീപം)

ലഹരിവിരുദ്ധം

ലഹരിവിരുദ്ധദിന മാജിക് ഷോ

 

പരിസ്ഥിതിദിനം

പൂന്തോട്ടം

സംസ്കൃതവിദ്യാഭ്യാസം

ബോധവൽക്കരണ ക്ലാസ്സുകൾ

കരിയർഗൈഡൻസ്

ഉപജില്ലാകലോത്സവം

തുല്യതാക്ലാസ്സുകൾ

പേപ്പർവാല്യുവേഷൻ ക്യാമ്പ്

മികവ്

കലാകായികം

റേഡിയോക്ലബ്ബ്

എയറോബിക്സ്

വിഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനമുറി

വിദ്യാർത്ഥികളുടെ കലാവാസനകൾ

മ്യൂസിക് ക്ലബ്ബ്

എസ്.എസ്.എൽ.സി വിജയികൾ

 

ഹയർസെക്കന്ററി വിജയികൾ

 


72-ാംമത്തെ സ്വാതന്ത്ര്യദിന ആഘോഷം

   
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.

അദ്ധ്യാപകദിനം( സെപ്തംബർ5, 2018)

അദ്ധ്യാപകരെ ആദരിക്കുന്നു

     

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

വിദ്യാർത്ഥികൾക്ക് പായസം വിതരണം ചെയ്യുന്നു

 

സ്കൂൾതല പ്രവർത്തനം

സെപ്തംബർ 5 അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി, അസംബ്ലി ഗ്രൗണ്ടിൽ നടത്തി. കുട്ടുകളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഒരു വിദ്യാർത്ഥി പ്രഥമ അധ്യാപകന്റെ സ്ഥാനം വഹിക്കുകയും അസംബ്ലിക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഈശ്വരപ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിക്കുകയും മറ്റൊരു വിദ്യാർത്ഥി അദ്ധ്യാപകദിനത്തെക്കുറിച്ച് സന്ദേശം നൽകി. വിദ്യാർത്ഥികൾ പ്രഥമ അദ്ധ്യാപകനെയും പ്രിൻസിപ്പാളിനെയും മറ്റെല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു, അദ്ധ്യാപകർക്ക് പകരം വിദ്യാർത്ഥികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. 11.30ന് പായസം വിതരണം ചെയ്തു.

എൻ സി സി യുടെ അധ്യാപക ദിന ആഘോഷം

 

വിദ്യാർത്ഥികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു

     

കൗൺസിലിങ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാലയ കാഴ്ചകൾ

''''== മാനേജ്മെന്റ് == മാനേജര്: മോഹ൯ ബാബു

== മുൻ സാരഥികൾ ==ശ്രീ. പി.കെ. സത്യനേശൻ‍‍‍‍‍ ശ്രീ. റിച്ചാര്ഡ് ജോയിസൺ ശ്രീ. സത്യഗിരി

                  ശ്രീ. സത്യനേശൻ
                

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. എസ്. സത്യമൂർത്തി൯ ശ്രീ.പി.കെ.ദേവദാസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ. ഡി.യേശുദാസ്, എൽ.തോംസൻ, ശ്രീ.എല്. ഡന്നിസന്, ശ്രീ. കുഞ്ഞികൃഷ്ണൻ നാടാർ, എന്. സുന്ദരൻ നാടാര് ''''കട്ടികൂട്ടിയ എഴുത്ത്'

വഴികാട്ടി

{{#multimaps:8.3595829,77.0516351 | zoom=12 }}