ബി സി എച്ച് എസ് എസ് മുക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി സി എച്ച് എസ് എസ് മുക്കാട്ടുകര
വിലാസം
മുക്കാട്ടുക്കര

ബി.ജി. എച്ച് എസ്.എസ് മുക്കാട്ടുക്കര നെട്ടിശ്ശേരി പി.ഒ,
തൃശ്ശൂർ
,
680657
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - 06 - 1979
വിവരങ്ങൾ
ഫോൺ04872375041
ഇമെയിൽbghsmukkattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ.സി.പുഷ്പ പോൾ
പ്രധാന അദ്ധ്യാപകൻറവ.സി.പുഷ്പ പോൾ
അവസാനം തിരുത്തിയത്
03-09-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ കിഴക്ക്  ഭാഗത്തായി  6 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .സി. എച്ച് .എസ് .എസ് മുക്കാട്ടുക്കര .  ബെത്ലെഹം‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കിഴക്കൻ മലമ‍ടക്കുകൾ വടക്കുംനാഥന്റെ കാർകൂന്തലായ തേക്കിൻക്കാട് വരെ നീണ്ടുനിൽക്കുന്ന കാലത്തും മുക്കാടുകളാൽ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാർഗ്ഗങ്ങളും മതസൌഹാർദ് ദത്തിന്റെ ഉത്തമ മാതൃകകളാണ് "തൈലാദി വസ്തുക്കൾ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാൽ ശുദ്ധമാകും" എന്ന പഴമൊഴിയിൽ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാർ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ൽ ‍സെന്റ് ജോർജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ൽ സെന്റ് ജോർജ്ജ് എൽ.പി സ്ക്കൂളും 1938ൽ സെന്റ് ജോർജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ൽ ബെത്ലേഹം കോൺവെന്റും നിലവിൽ വന്നു.1979 ൽ നാട്ടുക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂൾ സംസ്ഥാപിതമായി. 


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാർത്ഥിനികളോടെ ഹൈസ്ക്കൂൾ മാത്രം ഇവിടെ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോൾ കോർട്ട്,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. താരതമ്യേ ന യാത്രാ സൌകര്യങ്ങൾ കുറവായ ഈ പ്രദേശത്ത് സെന്റ് ജോർജ്ജസ് എൽ.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂൾ ബസ്സ് സൌകര്യം ഏർ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തിരുകുടുംബസന്യാസിനീസമുഹം ഇ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സി്‍. സാര ജൈൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.െജയസി.അ.ൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 10.312709, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.