വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി
ഓലത്താന്നിഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
| വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി | |
|---|---|
| വിലാസം | |
ഓലത്താന്നി 695 121 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0471 2222748 |
| ഇമെയിൽ | victoryvhss44065@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44065 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രേം കുമാർ.എൈ.ജി |
| പ്രധാന അദ്ധ്യാപകൻ | അനിതാജോസ്.എസ് |
| അവസാനം തിരുത്തിയത് | |
| 01-09-2018 | 44065 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ ഓലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് വിക്ടറി വി.എച്ച്.എസ്. എസ് . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. . 1964 ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്..
അദ്ധ്യാപകർ
ഹെഡ്മിസ്ട്രസ് .ശ്രീമതി.അനിതാജോസ്.എസ്
1.ഗീതകുമാരി.ജി
2.ഷീലത.പി
3.അജിതകുമാരി.ആർ
4. എൻ.ആർ.എസ്.വിജയകുമാർ
5. സെലിൻഗ്രേസ്.എസ്
6. സീന.ആർ.എസ്
7.സിനിമോൾ.ബി.എസ്
8.ബിജു.ജെ
9. അൽഫോൺസാ.ജെ
10.പ്രേമലത
11.സെലിൻ.പി.റിനി
12. ജൂഡി .ഒ .എൻ
13.ഉമാ ദേവി.ഐ
14.ജെ.ഷൈലോക്ക്
15.കെ.ബി.കുമാർ
16.ഡി.ടി.ലാൽ
17.സി.റീന
വൊക്കേഷണൽ അദ്ധ്യാപകർ
1. പ്രേമകുമാർ.ഐ.ജി
2. ജോതികുമാർ.ജി.എസ്
3. ദിലീപ്.ആർ.കെ
4. മിനി ജോസ്
5. സന്ധ്യാധർ.ജി.കെ
6. സ്മിത.ആർ
7. സാജൂ മൈക്കിൾ
8. ജയലക്ഷ്മി.ജി.എസ്
9. ജിജിലാൽ.ജി.എസ്
10. ശ്രീകലാദേവി.ആർ
11. ബിന്ദു.എസ്
12. ഷാജി.എ
13. ആശാലത.കെ
14. സുനിത കുമാരി.എൽ
15. ഭാഗ്യ ലക്ഷ്മി.ടി.ആർ
16. വില്യം ജോൺ.എൻ
17. ബീനാറാണി.പി.എസ്
18. ശോഭ.ബി.പി
19. പ്രവീൺ കുമാർ.ജി.എസ്
20. വാസുദേവ്.എം
21. സിനി.ആർ.എസ്
22. ബീന.ടി.കെ
23. ജയശേഖർ.വി.എസ്
24. മോഹൻലാൽ.ജി
25. ബിജുലാൽ.ടി.വി
26. ഷാജില.ബിഎ
ഭൗതികസൗകര്യങ്ങൾ
5.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി , റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
-
ഹൈടെക് ക്ലാസ്
-
ലിറ്റിൽ കൈറ്റ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.എസ്.എസ്
റെഡ് ക്രോസ് പ്രവർത്തനോദ്ഘാടനം 2016/2017 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജനുവരി വെള്ളിയാഴ്ച്ച നെയ്യാറ്റിൻകര ഡിവൈഎസ്പി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗങ്ങളായ എട്ടാം സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്തു . ലഹരി വിരുദ്ധ ബോധവൽക്കരണം 22/7/2016വെള്ളിയാഴ്ച്ച ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാർ ഓലത്താന്നി പി.എച്ച്.സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്നു.
കാരുണ്യ പ്രവർത്തനങ്ങൾ
30/8/2016 ബുധനാഴ്ച്ച സെന്റ് ഫിലോമിന ഓർഫനേജ്, വിദ്യാർത്ഥികൾ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി കുട്ടികൾ അവരുടെ വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊ ണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.
വിദ്യാരംഗം
ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്. എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
മാത്സ് ക്ലബ്
മാത്സ് ക്ലബ് കൺവീനർ −ആർ.അജിതകുമാരി
സയൻസ് ക്ലബ്കൺവീനർ-ഗീതകുമാരി.ജി ഗാന്ധിദർശൻ ക്ലബ് കൺവീനർ -.ഷീലത.പി അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു. കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു. ദിനാചരണങ്ങൾവായനാദിനംപ്രവേശനോത്സവം
വായനാദിനാചരണം
റിപ്പബ്ലിക് ദിനാചരണം school day
നമ്മുടെ സ്കൂളിൽ നല്ലൊരു കൃഷിതോട്ടം സജ്ജീകുരിച്ചു.
---- മാനേജ്മെന്റ്വിക്ടറി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്(ട്രസ്റ്റ്) മുൻ സാരഥികൾ1996 ൽ ദേശീയ അധ്യാപക അവാർഡ് വാങ്ങിയ ശ്രീ. ഗംഗാധരൻ നായർ കുഞ്ഞുശങ്കരൻ --1981-83 "ഉണർവ്"ജില്ലാപഞ്ചായത്തിന്റെ "ഉണർവ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം) കൗൺസിലിംഗ് നൽകുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,സെലിൻറ്റീച്ചറാണ്നിർവഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെൽപ്പ് ഡെസ്ക്" ഉം പ്രവർത്തിച്ചു വരുന്നു.' പൂർവ വിദ്യാർത്ഥികൾവിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, (പ്രിഷ പി.എസ്, അർചന എസ്.എ.)എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്. നവപ്രഭ9-ാം ക്ലാസ്സിലെ കുട്ടികളിൽ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾ ആർജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവൻ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂർത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും ക്ലാസ്സ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതൽ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. കായികംഡി.ടി.ലാലിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു. സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു. കാർഷികം<gallery> ---പ്രമാണം:44065-1.jpg- വഴികാട്ടി
|