മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ് നടന്നത് ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത് ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് സ്‌ക്കൂൾ ആരംഭിച്ചത്. അക്കാലത്ത് പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട് തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നാണ് ഇവിടെ നിയമിച്ചിരുന്നത്. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത് പള്ളിയിൽ നിന്നാണ് നൽകിയിരുന്നത്. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ് കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക് അയച്ചിരുന്നത്. എൽ. പി. സ്‌ക്കുളിന് അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത് മാറ്റേണ്ടിവന്നു. പിൽക്കാലത്ത് അത് സെന്റ് ജോസഫ്സ് എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന് അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ് യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു. 1958 ൽ ഹൈസ്‌ക്കൂളിന് അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത് പഴയകെട്ടിടത്തിന് ഇരുവശവുമുള്ള കെട്ടിടങ്ങളാണ്. അങ്ങനെയാണ് സ്‌ക്കൂൾ കെട്ടിടം എച്ച് ആകൃതിയിലായത്. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ് ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്. 1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട് അനുബന്ധിച്ച് ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന് സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന് ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്. ഉടനെ ഹയർ സെക്കന്ററിക്ക് അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ് മേരീസ് ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കൽ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മിസ്‌ട്രസ് ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്. ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 478കുട്ടികൾ പഠിക്കുന്നു.
QR Code
മാനേജ്മെന്റ്
കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ എജൻസി കോതമംഗലം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ഡ്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.
കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ
എഡ്യൂക്കേഷൻ സെക്രട്ടറി വെരി.റവ.ഫാ.സ്റ്റനിസ്ലാവൂസ് കുന്നേൽ
സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ
സ്കൂൾ പ്രിൻസിപ്പൻ ശ്രീ.ജോസ് ജോൺ
അദ്ധ്യാപകർ
ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി മേരി മാത്യു
ശ്രീമതി.മിനി മേരി മാത്യു (ഹെഡ്മിസ്ട്രസ്)
ശ്രീ.സജിൽ വിൻസെന്റ് (എച്ച്.എസ്.എ. മലയാളം)
ശ്രീമതി.ഗീത കെ. (എച്ച്.എസ്.എ. സോഷ്യൽ സയൻസ്)
ശ്രീ.ജോസ് റ്റി.ഡി (എച്ച്.എസ്.എ. ഹിന്ദി)
ശ്രീമതി.നിമി മരിയ സെബാസ്റ്റ്യൻ(എച്ച്.എസ്.എ. നാച്ച്വറൽ സയൻസ്)
ശ്രീമതി.ആൻ മേരി ഡാനിയൽ(എച്ച്.എസ്.എ. മാത്സ്)
ശ്രീമതി.ലിസമ്മ ജോർജ്ജ്(യു.പി.എസ്.എ)
ശ്രീമതി.മിനിമോൾ ജോസ്(യു.പി.എസ്.എ.)
ശ്രീമതി.റെജീന ജോർജ്ജ്(യു.പി.എസ്.എ)
പി.ടി.എ.2018-19
2018-19 വർഷത്തേക്കുള്ള പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുത്തു.സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പി.ടി.എ. യുടെ അകമഴിഞ്ഞ സഹകരണം എന്നും ലഭിച്ചുവരുന്നു.
പ്രസിഡന്റ് - ശ്രീ.ജോസ് സെബാസ്റ്റ്യൻ
വൈസ് പ്രസിഡന്റ് - ശ്രീ.റോയി ജോൺ ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്:ശ്രീ.അനിൽ കെ.
ക്ലാസ്സ് ആറ്:ശ്രീ.ഷാജി തോമസ്
ക്ലാസ്സ് ഏഴ്:ശ്രീ.സിജു കെ.കെ.
ക്ലാസ്സ് എട്ട്:ശ്രീ.ഷജിൽ പി.എൻ.
ക്ലാസ്സ് ഒൻപത്:ശ്രീ.ജോൺ പി.ഒ.
ക്ലാസ്സ് പത്ത്:ശ്രീ.റോയി ജോൺ
എം.പി.ടി.എ.2018-19
എം.പി.ടി.എ. പ്രസിഡന്റ് - ശ്രീമതി.ജാൻസി പ്രഭിൻ ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്:ശ്രീമതി.സൗമ്യ അജേഷ്
ക്ലാസ്സ് ആറ്:ശ്രീമതി.സീന ആൻസൺ
ക്ലാസ്സ് ഏഴ്:ശ്രീമതി.മേഴ്സി മാത്യു
ക്ലാസ്സ് എട്ട്:ശ്രീമതി.സുമ രാഘവൻ
ക്ലാസ്സ് ഒൻപത്:ശ്രീമതി.ജാൻസി പ്രഭിൻ
ക്ലാസ്സ് പത്ത്:ശ്രീമതി.ഷീന ജോണി
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്.3 ക്ലാസ്സ് മുറികൾ ഹൈടെക്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
1.JRC
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.
2.വിദ്യാരംഗം കലാ സാഹിത്യ വേദി.
ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയും സ്കൂൾതലകലോൽസവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന.കവിതാ രചന,കഥാരചന,ഉപന്യാസ മത്സരം,ചിത്രരചനാ മത്സരം എന്നിവയും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.
നേട്ടങ്ങൾ
കഴിഞ്ഞ അദ്ധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം.
ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവ വേദിയിലേക്ക് മാസ്റ്റർ അശ്വിൻ എ.എസ്.തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കോഴി വിതരണം ചെയ്യുന്നു
വൃക്ഷത്തൈ വിതരണം 2018 ജൂൺ
സ്കൂൾ അസംബ്ലി
എല്ലാ വ്യാഴാഴ്ചയും സ്കൂളിൽ അസംബ്ലി നടത്തിവരുന്നു.പഠനത്തോടൊപ്പം കുട്ടികളിലെ കഴിവുകൾ വളർത്തുന്നതിനായി അസംബ്ലിയിൽ സംസാരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതാണ് സ്കൂൾ അസംബ്ലി.ഓരോ ആഴ്ചയും ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ഈശ്വരപ്രാർത്ഥന,പ്രതിജ്ഞ(മലയാളവും ഇംഗ്ലീഷും),പത്രവായന,ഇന്നത്തെ ചിന്താവിഷയം,പുസ്തക പരിചയം,ദേശഭക്തിഗാനം എന്നിവ എല്ലാ അസംബ്ലിയിലും നടത്തി വരുന്നു.
2018-19 വർഷം സ്കൂളിൽ നടത്തിയ ദിനാചരണങ്ങൾ.
പരിസ്ഥിതി ദിനാചരണം
ലോക സമുദ്രദിനം
വായനാദിനം
ലഹരിവിരുദ്ധ ദിനം
ബഷീർ അനുസ്മരണ ദിനം
ചാന്ദ്ര ദിനം
ഹിരോഷിമ,നാഗസാക്കി ദിനാചരണം
ലഹരി വിരുദ്ധക്ലബ്
ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.
വായനാമുറി
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് സ്കൂളിൽ സ്വീകരിച്ചിരിക്കുന്നത്.വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പേൾ പുസ്തകം കൈമാറുന്നു.ജനുവരി വരെ ഈ പ്രവർത്തനം തുടരുന്നു.ഇതിന് പുറമെ വായനാമുറി പ്രവർത്തിക്കുന്നു.ലൈബ്രറി പീരിയഡും വിശ്രമവേളയിലും കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് വായനാമുറി പ്രവർത്തിക്കുന്നത്.വ്യത്യസ്ത പത്രങ്ങൾ,മാസികകൾ,കഥാപുസ്തകങ്ങൾ,എന്നിവ വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്.അതിനും പുറമെ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും വായനാമുറിയിൽ ലഭ്യമാണ്.സാഹിത്യകാരന്മാരുടെ വിവരണങ്ങൾ അടങ്ങിയ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.പത്രവാർത്തകളെ അടിസ്ഥാനമാക്കി ആഴ്ചതോറും പ്രശ്നോത്തരിയും സംഘടിപ്പിച്ചു വരുന്നു.
മുൻസാരഥികൾ
13-08-1957 - 31-05-1964
സി.പി. ശൗര്യാർ
01-01-1964 - 31-03-1983
ശ്രീ.പി.വി.മാത്യു
01-04-1983 - 31-03-1984
ശ്രീ.കെ.പി. പൗലോസ്
01-04-1984 - 31-03-1991
ശ്രീ. ഒ.എം. ഇമ്മാനുവൽ
01-04-1991 - 31-03-1993
ശ്രീ. ജോർജ്ജ് .വി.വി
01-04-1993 - 31-03-1995
ശ്രീ. ജോർജ്ജ്. പി.കെ
01-04-1995 - 31-03-2001
ശ്രീ എം.റ്റി.ജോസഫ്
01-04-2001 - 31-03-2003
ശ്രീമതി. കെ.പി.മേരി
01-04-2003 - 31-03-2005
ശ്രീ.പയസ് ജോസഫ്
01-04-2005 - 31-03-2007
ശ്രീ. ജോൺ, എൻ.വി.
01-04-2007 - 31-03-2009
ശ്രീമതി. ലില്ലി അഗസ്റ്റ്യൻ
01-04-2009 - 31-03-2011
ശ്രീ.ജോൺ കെ.എ.
01-04-2011 - 31-03-2014
ശ്രീ.ജോർജ്ജ് ജോസഫ്
01-04-2014 - 31-03-2016
ശ്രീ.യോഹന്നാൻ കെ.വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാർ ജോർജ്ജ് ഞരളക്കാട്ട് (ബിഷപ്പ് തലശ്ശേരി അതിരൂപത)