ജി.എച്ച്.എസ്. മരുത
ജി.എച്ച്.എസ്. മരുത | |
---|---|
വിലാസം | |
മലപ്പുറം ജി.എച്ച്.എസ് മരുത മരുത.പി.ഒ , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 08 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04931288560 |
ഇമെയിൽ | ghsmarutha@gmail.com |
വെബ്സൈറ്റ് | gupsmarutha.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48144 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീലത.വി.കെ |
അവസാനം തിരുത്തിയത് | |
14-08-2018 | 48144 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.
ചരിത്രം
മലയോര ഗ്രാമമായ മരുതയിൽ 1962ൽ ശ്രീ.പി.പി.ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി.സ്കൂൾ ആരംഭിക്കുന്നത്.1974 ൽ യു.പി.സ്കൂൾ അനുവദിച്ചു കിട്ടി. 2013ൽ ഇതൊരു ഹൈസ്കൂൾ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച നിലമ്പൂർ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.
മൾട്ടിമീഡിയാ ക്ലാസ് റൂം
ഐ.ടി.@ സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇൻറെറാക്ടീവ് സൗകര്യത്തോടുകൂടിയ മൾട്ടിമീഡിയാ ക്ലാസ് റൂം പ്രവർത്തന സജ്ജമാണ്.
മാനേജ്മെന്റ്
പൊതുമേഖല(government)
വഴികാട്ടി
തമിഴ്നാട് അതിർത്തിയായ വഴിക്കടവിൽ നിന്ന് 6 കി.മീ. എടക്കരയിൽ നിന്ന് പാലേമാടുവഴി ഏകദേശം 9 കി.മീ. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -നിലമ്പൂർ.
{{#multimaps: 11.419550, 76.322376 | width=700px | zoom=16 }}