ജി.എച്ച്. എസ്. എസ്. കൊട്ടോടി

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ)
കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർ സെക്കന്ററി സ്കൂളാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി .1955 ൽ ആരംഭിച്ച സ്കൂൾ 63 വർഷം പിന്നിട്ടിരിക്കുന്നു
ജി.എച്ച്. എസ്. എസ്. കൊട്ടോടി
ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി
വിലാസം
കൊട്ടോടി

കൊട്ടോടി പി.ഒ,
കാസർഗോഡ്
,
671532
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04672224600
ഇമെയിൽ12021kottodi@gmail.com
കോഡുകൾ
സ്കൂൾ കോഡ്12021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു.ഡി
പ്രധാന അദ്ധ്യാപകൻഷാജി ഫിലിപ്പ്
അവസാനം തിരുത്തിയത്
11-08-201812021


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.1955 ജൂൺ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.

  • 1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
  • 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.
  • 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  • 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി
  • 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകളിലൂടെ

മുൻ സാരഥികൾ- പ്രധാനാദ്ധ്യാപകർ

വർഷം പേര് വർഷം പേര് വർഷം പേര്
5.9.1989 മുതൽ 31.5.1990 വരെ കെ.എൻ.സരസ്വതി അമ്മ 5.7.1990 മുതൽ 31.10.1990 വരെ ഡി.പ്രഭാകരൻ 26.11.1990 മുതൽ 17.6.1991 വരെ കെ.അരവിന്ദാക്ഷൻ
14.12.1991 മുതൽ 30.5.1992 വരെ പി.കെ.അയ്യപ്പൻ 17.8.1992 മുതൽ 9.11.1992 വരെ ജി.സുലേഖ 15.1.1993 മുതൽ 7.6.1993 വരെ എം.മഹേന്ദ്രൻ
21.10.1993 മുതൽ 31.5.1994 വരെ വി.പി.ലക്ഷ്‌മണൻ 8.6.1994 മുതൽ 31.5.1995 വരെ റ്റി.ജാനു 29.7.1995 മുതൽ 31.3.1996 വരെ പി.പി.ബാലകൃഷ്ണൻ
15.7.1996 മുതൽ 5.6.1997 വരെ പി.വി.ശാന്തകുമാരി 5.7.1997 മുതൽ 3.6.1999 വരെ എം.കെ.രാജൻ 1.9.1999 മുതൽ 31.5.2000 വരെ എ.ബാലൻ
1.6.2000 മുതൽ 29.5.2001 വരെ കെ.വിമലാദേവി 6.6.2001 മുതൽ 31.5.2002 വരെ ലളിതാബായി 12.6.2002 മുതൽ 7.5.2003 വരെ എം.രുഗ്‌മിണി
7.5.2003 മുതൽ 23.6.2004 വരെ കെ.വി.വേണു 23.6.2004 മുതൽ 24.5.2005 വരെ പി.എം.ദിവാകരൻ നമ്പൂതിരിപ്പാട് 18.10.2005 മുതൽ 2.6.2006 വരെ എ.റ്റി.അന്നമ്മ
28.6.2006 മുതൽ 4.6.2007 വരെ പി.ചന്ദ്രശേഖരൻ 4.6.2007 മുതൽ 30.5.2008 വരെ എ.ഗോപാലൻ 31.5.2008 മുതൽ 25.7.2008 വരെ സൗമിനി കല്ലത്ത്
2.8.2008 മുതൽ 11.6.2009 വരെ കെ.എം.തുളസി 1.7.2009 മുതൽ 31.3.2013 വരെ പി.ജെ.മാത്യു 21.6.2013 മുതൽ 31.3.2014 വരെ ലതിക.കെ.എം
4.6.2014 മുതൽ 3.6.2015 വരെ എം.ഭാസ്കരൻ 4.6.2015 മുതൽ ഷാജി ഫിലിപ്പ്


എസ്.എസ്.എൽ.സി വിജയശതമാനം

വർഷം വിജയശതമാനം
2002 85
2003 85
2004 90
2005 91
2006 96
2007 98
2008 99
2009 98
2010 99
2011 99.9
2012 100
2013 99.8
2014 100
2015 100
2016 95.12
2017 98
2018 99.5

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.4340852,75.2143484 |zoom=13}}