സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ)

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
വിലാസം
കറുകുററി

സെന്റ്.ജോസഫ്സ്.എച്ച്.എസ്.എസ് , കറുകുറ്റി , കറുകുറ്റി പി..ഒ.
,
683 576
,
എറണാകുളം ജില്ല
സ്ഥാപിതം30 - 04 - 1921
വിവരങ്ങൾ
ഫോൺ0484 2613418
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.അൽഫോൻസ ടി.ഒ
അവസാനം തിരുത്തിയത്
10-08-2018Karukutty
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

SAINT CHAVARA KURIAKOSE ELIAS OUR PATRON ST.JOSEPH
പെൺകുട്ടികളുടെ പഠനം ആശാൻകളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ വാഴ്‌ത്തപ്പെട്ട ചാവറയച്ചൻ ഇറ്റാലിയൻ മിഷിനറി ബഹു. ലെയോപോൾദ്‌ മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിൽ ഇളം തലമുറയുടെ സമഗ്ര വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ എച്ച്.എസ്.എസ് , കറുകുറ്റി.

         ആപ്തവാക്യം 


SCHOOL LOGO 5


"സ്നേഹിക്കാൻ പഠിക്കുക,സേവനം ചെയ്യുന്നതിനെ സ്നേഹിക്കുക"
ദർശനം
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"
കർമ്മ പദ്ധതി

നാഴികക്കല്ലുകൾ

1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

സവിശേഷതകൾ

1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അർപ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകർ
3. ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യമായി നീതിപൂർവ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ മികവ് പുലർത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു.
6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം
7. ആധുനിക സങ്കേതങ്ങൾ പഠനപ്രക്രിയയിൽ ഉപയോഗിക്കുന്നു.
8. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവർത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂൾ കാമ്പസ്സ് ഏവർക്കും ഒരു ആകർഷണമാണ്
. 10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാർമ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
11. സ്‌ക്കൂളിൽ 1 മുതൽ 12 വരെ ക്‌ളാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 1128 പേർ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകർഷണമാണ്.


       ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി 'സി ലീജ മരിയയും സി.എം.സി'യും' പ്രിൻസിപ്പലായി  സിസ്റ്റർ അൽഫോൻസാ ടി .ഒ സി.എം..സിയും സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം                                                       അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.

മുൻ സാരഥികൾ

Sl.No.NameYear of Service
1റവ. മദർ എവുപ്രാസിയ സി.എം. സി.
2റവ. സി.
3റവ. സി.
4റവ. സി. ഓറിയ സി.എം. സി.
5റവ. സി. ഹിൽഡ സി.എം. സി.
6റവ. സി. വെർജീലിയ സി.എം. സി.
7റവ. സി. ക്ലെയർ ആന്റോ സി.എം. സി.
8റവ. സി. ലീമ റോസ് സി.എം. സി.
9റവ. സി. മെറീന സി.എം. സി.
10റവ. സി. ആൻസിനി സി.എം. സി.
സൗകര്യങ്ങൾ 

റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.
കൗൺസിലിങ് റൂം
ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം
പ്രയർ റൂം
പെയ്ഡ് ഹോസ്റ്റൽ
ഫ്രീഹോസ്റ്റൽ
ഉച്ചഭക്ഷണപരിപാടി
സ്പോക്കൺ ഇംഗ്ലീഷ്
അബാക്കസ് പരിശീലനം
കരിയർ ഗൈഡൻസ് ക്ലാസുകൾ
സ്കൂൾ ബസ്
പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം
ഭവനസന്ദർശനം


മറ്റു പ്രവർത്തനങ്ങൾ

ദേശീയപദ്ധതികൾ

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

ഗൈഡിങ്

ജൂനിയർ റെഡ് ക്രോസ്

എൻ .എസ്.എസ്


മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

                               1. മാത്തമാറ്റിക്സ്  ക്ലബ്ബ്


                                2.ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്തിക്കുന്നു

                              3.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്                                
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുന്നു
                                           
                               4. പ്രവ്രത്തിപരിചയം    

പ്രവർത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തിൽ പ്രവർത്തിപരിചയ മേളകൾക്ക് overall ചാമ്പ്യൻഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.



                                5 ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ

യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങൾ,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവർത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകൾ പരിപോഷിപ്പിക്കുവാൻ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുുകയും ചെയ്തു. വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തിൽ രത്നങ്ങൾ പതിപ്പിക്കുുവാൻ ഈ കലാപ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം പറഞ്ഞു കൊള്ളട്ടെ.

                                 6.  കായിക രംഗം

തിളങ്ങുന്ന കായികതാരങ്ങൾക്ക് ജന്മം കൊടുക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചി .

                                7.വിദ്യാരംഗം കലാസാഹിത്യവേദി'

കുുട്ടികളിൽ സാഹിത്യാഭിരുചിയും കലാവാസനയും സർഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തിൽ ഇവിടത്തെ കുുട്ടികൾ പങ്കെടുത്ത് overall ചാമ്പ്യൻഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികൾ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവർ നിർമ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളിൽ സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

                                      8. ജൂനിയർറെഡ്ക്രോസ്
                     

ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.

                                  9. ഗൈഡിംഗ്

അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയിൽ ഗേൾഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും ഗേൾഗൈഡിംഗിലെ മിടുക്കിമാർ രാഷ്ട്രപതിപുരസ്ക്കാരത്തിൻ അർഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.

                                10.ഗാന്ധി ദർശൻ                  

ഗാന്ധിജിയുടെ ആദർശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദർശൻ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദർശൻ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികൾ ക്യാഷ് അവാർഡുകൾ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു.

                                       11.Nature and Health club

ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.

                                          12കെ.സി.എസ്.എൽ 

വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.

                                        13. സ്കൂൾ ഹെൽത്ത് ക്ലിനിക്ക് 

ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. പ്രവർത്തനങ്ങൾ

  1. 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു.
  2. 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു.
  3. ആഴ്ച്ചതോറും സൗജന്യമായ ഹെൽത്ത് ചെക്കപ്പ്.
                                       14മോറൽ സയൻസ് ക്ലാസ്സുകൾ 




നേട്ടങ്ങൾ
സംസ്ഥാനതല പ്രവർത്തിപരിചയശാസ്ത്രമേളകളിൽ ഉന്നത വിജയം

    സയൻസ് എക്സ്പിരിമെന്റ് A  ഗ്രേഡ് 
    മാത്‍സ് പസിൽ A  ഗ്രേഡ് 
   കുടനിർമ്മാണം A  ഗ്രേഡ്കു
   പേപ്പർ ക്രാഫ്റ്റ് A  ഗ്രേഡ്   
   വേസ്റ്റ് മെറ്റീരിയൽ A  ഗ്രേഡ്
സംസ്ഥാന യുവജനോത്സവ വിജയങ്ങൾ നാടകം A ഗ്രേഡ് നാടൻപാട്ട് A ഗ്രേഡ്

ഫോട്ടോഗാലറി

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .

റൂട്ട് മാപ്പ്

   അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________>ST.JOSEPH'S H.H.S KARUKUTTY

വഴികാട്ടി

{{#multimaps:10.232682,76.378498|width=800px|zoom=16}}

മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
സെന്റ്‌ ജോസഫ്‌സ്‌ ,എച്.എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576 stjosephhsskarukutty@gmail.com




വർഗ്ഗം: സ്കൂൾ