എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
05:07, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

മുല്ലയ്ക്കൽ.പി.ഒ, ആലപ്പൂഴ
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 - 1905
വിവരങ്ങൾ
ഫോൺ0477-2264674
ഇമെയിൽ35001alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /,ഇംഗ്‍‍ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ.പി.നന്ദിനിക്കുട്ടി
പ്രധാന അദ്ധ്യാപകൻഡി രാമദാസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല .തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂർ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എസ്.പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സീഡ്ക്ലബ്ബ്‍‍‍ ‍
  • വാട്സാൺ ക്ലബ്ബ്
  • എനർജി ക്ലബ്ബ്
  • കായികമേള

മാനേജ്മെന്റ്

സര്വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര് ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള് . എസ്.ഡി.വി യുടെ പ്രവര്ത്തന നേതൃത്വം ഇപ്പോള് പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണൻ സെക്രട്ടറിയായും ഉള്ള കമ്മറ്റി യ്കാണ്. ശ്രീ. നീലകണ്ഠൻ ആണു മാനേജര്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .കെ .സുബ്രഹ്മണ്യ അയ്യർ ആയിരുന്നു സ്കൂളിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ. കെ .ഗോവിന്ദൻ നായർ,,എൻ. സുബ്രഹ്മണ്യ അയ്യർ (എൻ.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കർ, ജെ.രാധാകൃഷ്ണ അയ്യർ, കെ.എം. രാജഗോപാലപണിക്കർ, കല്ലേലി രാഘവൻ പിള്ള, പി. എൻ. വാസുദേവൻ നായർ, കെ.ആർ.രാജശേഖരൻ നായർ, കെ.എന്. നീലകണ്ഠൻ,, പി.എം. രാജൻ, ഏസ്.ശ്രീക​​​ല,ടി.എം.ഇൗശരി, ജി.ബേബി അംബി എന്നിവർ പ്രധാന അധ്യാപക സ്ഥാനം വഹിച്ചു. ശ്രീ ഡി രാമദാസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരൻ
  • കെ.പി. അപ്പൻ -പ്രശസ്ത സാഹിത്യകാരൻ
  • എം. പി മന്മദൻ- സർവോദയ നേതാവ്
  • കാവാലം നാരായണ പണിക്കർ -കവി
  • നാഗവള്ളി ആര്.എസ്.കുറുപ്പ്
  • കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി

വഴികാട്ടി

  • NH നിന്നും ഒരു കിലോമീറ്റര് മാറി നഗര ഹൃദയത്തോട് ചേര്നു സ്ഥിതിചെയ്യുന്നു.

|----={{#multimaps: 9.501394,76.341389 | width=800px | zoom=16 }}

"0