കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി

04:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

................................

കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
വിലാസം
ഓർ‍‍‍‍‍ക്കാട്ടേരി

673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961 - -
വിവരങ്ങൾ
ഫോൺ04962547407
ഇമെയിൽvadakara16038@gmail.com
കോഡുകൾ
സ്കൂൾ കോഡ്16038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ.കെ.കെ
പ്രധാന അദ്ധ്യാപകൻചന്ദ്രൻ.എം.വി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ



    കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം. 

ചരിത്രം

        കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം-മലബാറിലെ ഏറാമല വില്ലേജ്.സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം.സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.ഇന്ന് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള സ്ഥലത്ത് കിസാൻെറ   പഞ്ചായത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപ്പിള്ള അദ്ദേഹത്തിന്റെ ആത്മസുഹൃത്തും തികഞ്ഞ ഗാന്ധിയനും അധ്യാപകനുമായ ശ്രീ.കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.മൂന്നു ലക്ഷംപേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസമന്ത്രി കൂടിയായ അദ്ദേഹം കെ.കുഞ്ഞിരാമക്കുറുപ്പിന്  ഒരു ഹൈസ്കൂൾ അനുവദിക്കുന്നു എന്നു പ്രഖ്യാപിക്കുകയുണ്ടായി.ത്യാഗിവര്യനായിരുന്ന കുഞ്ഞിരാമക്കുറുപ്പ്  ഈ വിദ്യാലയം സർക്കാർ തലത്തിൽ മതിയെന്ന് നിർബന്ധം പിടിക്കുകയും  ശ്രീ.പട്ടംതാണുപ്പിള്ള,വിദ്യാലയം സർക്കാർ മേഖലയിലാക്കുകയും ചെയ്തു.1961ൽ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്റെറി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടത് 1984 വർഷത്തിലാണ്. ഹയർസെക്കന്ററി വിഭാഗം 2000-2001 ല് നിലവിൽ വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂൾ സ്ഥാപക കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ൽ നല്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

               മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 2007-2008 ശ്രീധരൻ
  2. 2007-2008 മുഹമ്മദ്
  3. 2008-2009 ബാലൻ .എ കെ
  4. 2009-2010 അനിതാക്യഷ്ണൻ. എൻ കെ

നേട്ടങ്ങൾ

           അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ധാരാളം പ്രസിഡണ്ടസ് സ്കൗട്ട്സ് പുരസ്ക്കാരങ്ങൾ ഇവിടെ ലഭിച്ചിട്ടുണ്ട്.1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനിസെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി.എൻ.കെ.ഗോപാലൻമാസ്റ്റർ,സി.കെ.വാസുമാസ്റ്റർ,ബാലചന്ദ്രൻ പാറച്ചോട്ടിൽ,കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാറക്കൽ അബ്ദുള്ള (എം.എൽ.എ)
  2. ഡോ. കെ കുഞ്ഞമ്മദ്
  3. എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)

ഇന്ന് വിദ്യാലയം

        ഏറാമല   ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16  SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചുകൊണ്ട്  ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
        ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു  M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

PHOTO GALLERY

വഴികാട്ടി

{{#multimaps: 11.2545371,75.7692976 | width=800px | zoom=16 }}