ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
ലിറ്റിൽകൈറ്റ്സ്

  കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
അവസാനം തിരുത്തിയത്
05-11-202544050

അംഗത്വം

  എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈറ്റ് മാസ്റ്റർ /കൈറ്റ് മിസ്‍ട്രസ്സ് എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഉദ്ദേശ്യങ്ങൾ

  വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.

അംഗീകാരങ്ങൾ

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.

വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019

ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.

തിരികെ വിദ്യാലയത്തിലേക്ക്

ഫോട്ടോഗ്രഫി മത്സരം-ഒന്നാം സ്ഥാനം

  'തിരികെ വിദ്യാലയത്തിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ എന്നതായിരുന്നു മത്സര വിഷയം. ലിറ്റിൽ കൈറ്റ്സ് ലീഡർ ആയിരുന്ന ബെൻസൺ ബാബു ജേക്കബ് ആണ് ഈ ഫോട്ടോ എടുത്തത്.

കൈറ്റ് മാസ്റ്റേഴ്സ്

പ്രവർത്തനങ്ങൾ

ഹൈടെക് ഉപകരണപരിപാലനം

ഹൈടെക് ക്ലാസ് മുറികളിലെ ലാപ്ടോപ് പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്ലാസ് സ്ഥലത്തിൽ പരിപാലിക്കുന്നത് അതത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അതിലേക്കായി ഓരോ ക്ലാസിലും രണ്ട് ഹൈടെക് ലീഡേഴ്സ് വീതമുണ്ട്. ഹൈടെക് ലീഡേഴ്സിന് ഇടയ്ക്കിടയ്ക്ക് ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിവരുന്നു.

സ്കൂൾ വിക്കി പരിപാലനം

സ്കൂൾ വിക്കിപരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്നു.

ക്ലാസ് ഫോട്ടോ

ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂളിലെ എല്ലാ ക്ലാസിന്റെയും ക്ലാസ് ഫോട്ടോകൾ എടുത്തു വരുന്നു.
2021-22 ബാച്ച് ക്ലാസ് ഫോട്ടോ
2022-23 ബാച്ച് ക്ലാസ് ഫോട്ടോ

വൈ ഐ പി

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി. 2022ൽ ലിറ്റിൽ കൈറ്റ്സ് വഴി സ്കൂളിലെ മുഴുവൻ കുട്ടികളെയും വൈ ഐ പി പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐ പി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്വൈത് ആർ ഡി, ആഷ്‍ലിൻ എസ്, കാർത്തിക് എസ് എസ്, ഐൻ ബാബു എന്നിവരുടെ ആശയങ്ങളാണ് സബ്ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.

ചിത്രശാല 🖼️