ഡി ബി എച്ച് എസ് എസ് ചെറിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 8 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambadyanands (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി ബി എച്ച് എസ് എസ് ചെറിയനാട്
LEARN TODAY, LEAD TOMORROW
വിലാസം
ചെറിയനാട്

ചെറിയനാട്
,
ചെറിയനാട് പി.ഒ.
,
689511
,
ആലപ്പുഴ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ2361159
ഇമെയിൽcheriyanaddbhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്36009 (സമേതം)
എച്ച് എസ് എസ് കോഡ്04059
യുഡൈസ് കോഡ്32110300706
വിക്കിഡാറ്റQ87478551
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ233
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ448
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ359
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീന ജെ
പ്രധാന അദ്ധ്യാപികസിന്ധു ആർ
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ റ്റി സി
എം.പി.ടി.എ. പ്രസിഡണ്ട്വിജി വി നായർ
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  ചെങ്ങന്നൂർ ഉപജില്ലയിലെ ചെറിയനാട് എന്ന ഗ്രാമ പഞ്ചായത്തിലുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്

ചരിത്രം

ചെറിയനാട് ഗ്രാമ പഞ്ചായത്തിൽ ഹൈസ്കൂളുകൾ നിലവിൽ ഇല്ലാതിരുന്ന കാലത്ത് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് 1953ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ. ഇല്ലി കുളത്ത് ശ്രീ ജി നാരായണൻ ഉണ്ണിത്താൻ പ്രസിഡണ്ടും ശ്രീ കെ സദാശിവൻ സെക്രട്ടറിയുമായ ഉള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലമായാണ് ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്കൂൾ ആരംഭിക്കുന്നത് ദേവസ്വംബോർഡിന് ഉടമസ്ഥാവകാശമുള്ള 65 സെൻറ് സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണികഴിപ്പിച്ചു.അവിടെ 63 വിദ്യാർഥികളുമായി എട്ടാം സ്റ്റാൻഡേർഡ് ആരംഭിച്ചു. യു .പി. തലത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികൾ മാത്രമായും ആണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നത്.പിന്നീട് 1997 മുതൽ ഹൈസ്കൂൾ തലത്തിൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. 2000-മാണ്ട് മുത ൽ ഹയ൪ സെക്ക൯ഡറി സ്കൂളായി പ്രവ൪ത്തിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

68 വർഷം പഴക്കമുള്ള കെട്ടിടം ആണ് നിലവിലുള്ളത് ഒരു സമയം 1500 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്കൂൾ ഓഡിറ്റോറിയം 2002 ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ചു തന്നിട്ടുണ്ട്. സ്കൂളിന് പതിനായിരത്തിലധികം പുസ്തകങൾ ഉള്ള ഒരു ലൈബ്രറി ഉണ്ട് . എല്ലാ സൗകര്യങ്ങളോടും കൂടിയ സയ൯സ് ലാബ് , കംപ്യൂട്ട൪ ലാബ് , 13 ഹൈ ടെക് ക്ലാസ് മുറികളും, ടോയ്ലറ്റ് സ്കൂളിൽ എന്നിവയും ഉണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അധികവായനയ്ക്ക്...

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിതം ഹരിതാഭം

കോവിഡിന്റെ ദുരിതം നമ്മളെല്ലാം പലതരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു, വിദ്യാലയത്തിൽ വരാൻ പറ്റാതെ വിദ്യാർഥികളും കുട്ടികളെ കാണാതെ അധ്യാപകരും വിഷമത്തിലാണ് വീട്ടിൽ തന്നെ ഇരുന്നു മുഷിയുന്ന കുഞ്ഞുങ്ങളെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ഹരിത ഹരിതാഭം ഫലവൃക്ഷങ്ങൾ നട്ടുവളർത്തുക മഴക്കുഴികൾ നിർമ്മിക്കുക പരിസ്ഥിതി സംബന്ധിയായ രചനകൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്

സ്‌നേഹവീട്

സ്കൂളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വീടില്ലാത്ത കുട്ടിയെ തിരഞ്ഞെടുത്തു അത് വീടുവച്ചു നൽകുന്നതിനുള്ള ഉള്ള പദ്ധതി .

ചരിത്രായനം

നമുക്ക് മുമ്പേ നടന്ന വ്യക്തികളുടെ ജീവിതത്തെ ഉൾപ്പെടുത്തിക്കൊണ്ട് ചരിത്രായനം എന്ന വീഡിയോ പരമ്പര PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു . ഇതിൽ 14 വീഡിയോസ് സ്കൂളിലെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വിശിഷ്ട വ്യക്തികൾ ആണ് ഈ പ്രോഗ്രാമിന്റെ വിഷയം അവതരിപ്പിക്കുന്നത്.

മാനേജ്മെന്റ്

1950ലെ തിരുവിതാംകൂർ കൊച്ചിൻ ഹിന്ദു മത സ്ഥാപന നിയമം XV പ്രകാരം രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.1949-ൽ തിരുവിതാംകൂർ, കൊച്ചി പ്രിൻസ്‌ലി സ്റ്റേറ്റുകളുടെ സംയോജനത്തിന് മുമ്പ് തിരുവിതാംകൂർ ഭരണാധികാരി ഭരണം നടത്തിയിരുന്ന കേരള സംസ്ഥാനം ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ 1248 ക്ഷേത്രങ്ങളുടെ ഭരണ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. 1949 മെയ് മാസത്തിൽ തിരുവിതാംകൂർ മഹാരാജാവ് ഒപ്പുവെച്ച ഉടമ്പടിയെ അടിസ്ഥാനമാക്കിയുള്ളതാണ് ബോർഡിന്റെ ഭരണഘടന. പ്രസിഡന്റും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് ബോർഡ്. മന്ത്രിമാരുടെ കൗൺസിലിൽ ഒരു അംഗത്തെ ഹിന്ദുക്കൾ നാമനിർദ്ദേശം ചെയ്യും, മറ്റേ അംഗത്തെ കേരള സംസ്ഥാന നിയമസഭയിലെ അംഗങ്ങളിൽ നിന്ന് ഹിന്ദുക്കൾ തിരഞ്ഞെടുക്കും. പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്ന് വർഷമാണ്. ഇതിന് ഒരു സെക്രട്ടേറിയറ്റുണ്ട്, അതിന്റെ ആസ്ഥാനം തിരുവനന്തപുരത്തെ നന്തൻകോട് ആണ്.നിലവിൽ 22 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ദേവസ്വം ബോ൪ഡ് സെക്റട്ടറി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 സി ജി സുബ്രമണ്യ അയ്യർ 8-6-53 29-3-58
2 ടി ജി നാരായണൻ നായർ 30-3-58

1-4-68

1-6-71

31-10-60

19-12-69

31-7-78

3 എം രവി വർമ്മ തമ്പാൻ 1-11-60 31-5-64
4 സി ചന്ദ്രശേഖരൻ നായർ 1-6-64 16-5-67
5 എം പി രാഘവൻ നായർ 17-5-67 31-3-68
6 പി ജി പുരുഷോത്തമൻ 20-12-69 31-5-71
7 കെ ജി ബാലകൃഷ്ണ പിള്ള 1-8-78 31-3-84
8 എൻ കെ സരോജിനി അമ്മ 6-5-84 30-9-84
9 ബി ശ്യാമ കുമാരി 1-10-84 31-5-87
10 എസ് സോമദത്തൻ പിള്ള 1-6-87 21-12-88
11 കെ ആർ അംബിക കുമാരി അമ്മ 22-12-88 31-3-92
12 ബാലകൃഷ്ണ വാരിയർ 1-4-92 31-3-95
13 കെ ഗോപാലകൃഷ്ണ പിള്ള 1-4-95 12-5-95
14 എ ശ്രീധരൻ നായർ 13-5-95 31-3-96
15 ടി ഡി വിജയമ്മ 1-5-96 30-4-97
16 വി ഡി ചക്രായുധൻ 1-5-97 31-3-99
17 പി സരസ്വതി അമ്മ 1-4-99 31-3-03
18 കെ വിജയലക്ഷ്മി 1-5-2003 31-3-2009
19 എൻ ജെ വിജയമ്മ 1-6-2009 31-3-2010
20 ഐ ഗീത ദേവി 2010 2011
21 സീത ലക്ഷ്മി അമ്മ പി 2011 2013
22 ലതാ നായർ എ എൻ 2014
23 എം എസ് ജയകുമാരി 2015
24 സി ഗീത കുമാരി ഏപ്രിൽ മെയ് 2015
25 ആശ വി പണിക്കർ 2015 2019
26 സുജാത എം 2019 2020
27 യു പ്രഭ 2020 2023
28 സിന്ധു ആർ 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ജയിംസ് തോമസ് (പത്മശ്രീ ഡി.വൈ.പാട്ടീൽ . മുംബൈ യൂണിവേഴ്സിറ്റി വൈസ്ചാ൯സല൪)
  • ആ൪. രഘുനാഥക്കുറുപ്പ് (റിട്ടയേ൪ഡ് കമാ൯ഡൻറ് സി. ആ൪. പി. എഫ് .)
  • ജഗതി ശ്രീകുമാ൪ ( പ്രശസ്ത സിനിമാനട൯)
  • ഇലഞിമേൽ സുശീൽ കുമാ൪ ( പ്രശസ്ത മൃദംഗവിദ്വാ൯)

അംഗീകാരങൾ

നേട്ടങ്ങൾ

  • കഴിഞ്ഞ ആറു വർഷമായി ആയി പത്താംക്ലാസിൽ 100% വിജയം

വീഡിയോസ്(യു ട്യൂബ് , ഫേസ് ബുക്ക് )

YOUTUBE CHANNEL LINK: https://www.youtube.com/channel/UCNRmorPHxm42iIe6gU-fnJg

FACEBOOK PAGE LINK: https://www.facebook.com/DbhssCheriyanad/?ref=page_internal

പത്രവാർത്തകളിലൂടെ

ഹരിതം ഹരിതാഭം പത്രങ്ങളിലൂടെ

ചിത്രാലയം

2020 -2021 ൽ വിവിധ മേഖലാ അടിസ്ഥാനത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

  • കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ*
  • ഓണാഘോഷത്തിന്റെ പശ്ചാത്തലത്തിൽ സംഘടിച്ചിച്ച ചിത്രരചനാ മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ*
  • ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ടു നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ*
  • ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ കുട്ടികൾ രചിച്ച ചിത്രങ്ങൾ*
  • കേരളപ്പിറവിയുമായി ബന്ധപ്പെട്ടു കുട്ടികൾ വരച്ച ചിത്രങ്ങൾ*
  • ഹിരോഷിമ - നാഗസാക്കി ദിനവുമായി ബന്ധപ്പെടുത്തി നടത്തിയ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങൾ*
  • ലോക ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ*
  • ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ*
  • ലോക ജനസംഘ്യാ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വിദ്യാർഥികൾ രചിച്ച ചിത്രങ്ങൾ*

വഴികാട്ടി


  • ചെങ്ങന്നൂർ - പുലിയൂർ വഴി - മാവേലിക്കര- റൂട്ടിൽ എട്ട് കി.മി. യാത്ര ചെയ്താൽ .ചെറിയനാട് jn.. അവിടെനിന്ന് 200മീ. വലത്ത് ശ്രീ.ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രം.

Map

.