സെന്റ് തോമസ് എച്ച് എസ് തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 22 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reni.K.Pious (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

‌‌‌

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് തോമസ് എച്ച് എസ് തിരൂർ
ST THOMAS H S THIROOR
വിലാസം
തിരൂർ

മുളംകുന്നത്തുകാവ് പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0487 2200730
ഇമെയിൽstthomashsthiroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22022 (സമേതം)
എച്ച് എസ് എസ് കോഡ്8209
യുഡൈസ് കോഡ്32071211102
വിക്കിഡാറ്റQ64091070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോലഴി, പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ680
പെൺകുട്ടികൾ576
ആകെ വിദ്യാർത്ഥികൾ1256
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്മിത പി ജോസ്
പ്രധാന അദ്ധ്യാപകൻജോഷി വി.ഡി.
പി.ടി.എ. പ്രസിഡണ്ട്റൈജു പി. ഡി.
എം.പി.ടി.എ. പ്രസിഡണ്ട്വിനീത സാജൻ
അവസാനം തിരുത്തിയത്
22-11-2024Reni.K.Pious
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈസ്കൂൾ , നഗരത്തില് നിന്നു 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല് സെന്റ് തോമസ് പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ ഇന്ന് തൃശൂർ ജില്ലയിലെ പ്രശസ്തമായ ഹയർ സെക്കന്ററി വിദ്യാലയമായി നിലകൊളളുന്നു.

ചരിത്രം

1915-ൽ റവ. ഫാ. മാത്യു പാലയൂർ ആരംഭിച്ച പ്രൈമറി സ്കൂൾ 1943-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2001-2002-ൽ കമ്പ്യുട്ടർ ക്ലാസ്സ് ആരംഭിച്ചു. 2004 മുതൽ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യൽ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വർഷങളിൽഎസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയംനേടാനും സാധിച്ചു.2009-2010 വർഷത്തിലും ഈ വിജയം ആവർത്തിച്ചു (309). 2010-2011 അധ്യയനവർഷത്തിൽ വിദ്യാർഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവർത്തിച്ചു (333).2011-2012 അധ്യയനവർഷത്തിൽ 325 വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിച്ച് അതിരൂപ്തയിൽ ഒന്നാമതായി. തുടർ വർഷങ്ങളിലുെം എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നിലനിർത്തി. റവ.ഫാ.വർഗ്ഗീസ് തരകന്റെ നേതൃത്വത്തിൽ 2016-17 എസ്.എസ്.എൽ. സിക്ക് എല്ലാ കുട്ടികളും വിജയിച്ച് സ്കൂളിന്റെ സൽകീർത്തി നിലനിർത്തി. . തുടർന്ന് 2017-18 ലും എസ്.എസ്.എൽ.സിക്ക് 240 കുട്ടികൾ എല്ലാവരും വിജയിക്കുകയും 15 ഫുൾ ഏ പ്ലസ് നേടുകയും ചെയ്തു.2018-19 ലും എസ്.എസ്.എൽ.സി ക്ക് 100% വിജയത്തോടെ 14 ഫുൾ എ പ്ലസും കരസ്ഥമാക്കി.

ഹെഡ്‌മാസ്ററർ
Our band set

ഭൗതികസൗകര്യങ്ങൾ

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടർ ഉള്ള ലാബ്, സയൻസ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്. 2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂൾ കെട്ടിടം നിലവിൽ വന്നു. സംസ്ഥാന ഗവ. സഹായത്താൽ ലഭിച്ച 30 ഹൈ-ടെക്ക് ക്ലാസ്സ് മുറികളിൽ വളരെ നല്ല രീതിയിൽ അധ്യയനം നടത്താൻ സാധിക്കുന്നു.

ഞങ്ങളുടെ വിദ്യാലയത്തെ നയിക്കുന്ന കരുത്തരായ സ്റ്റാഫ് അംഗങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സേഫ്റ്റി ക്ലബ്
  • ട്രാഫിക് ക്ലുബ്
  • ഹെൽത്ത് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • ബ്ലൂ-ആർമി
  • ഇലക്ടോറിയൽ ക്ലബ്ബ്
  • ‌ഹായ് സ്കൂൾ കുട്ടികൂട്ടം
  • ബാൻഡ് സെറ്റ്
  • സീഡ് ക്ലബ്ബ്

മാനേജ്മെന്റ്

തൃശൂർ അതിരൂപത കോർപറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5ഹയർ സെക്കണ്ടറി, 21 ഹൈസ്കൂൾ എന്നിവയുൾപ്പെടെ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആൻഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ഡേവിസ് പനംങ്കുളം ആണ് ലോക്കൽ മേനേജർ. അസി.വികാരി ഫ്രിന്റോ കിഴക്കേകണ്ണംചിറ ആണ്. പ്രിൻസിപ്പാൾ ശ്രീമതി.റെജി ടീച്ചറാണ്. റവ.ഫാ.വർഗീസ് തരകൻ പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നു.ശ്രീ.ബാബു സി. എൽ ആണ് പി.ടി.എ പ്രസിഡണ്ടും എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.മിജി ആണ്.ജസ്റ്റിൻ ടി പേരാമംഗലത്ത് ഹെഡ്മാസ്റ്ററായിരുന്നപ്പോൾ വീണ്ടും ശ്രീ.ബാബു സി.എൽ, പി.ടി.എ.പ്രസിഡന്റായി .ഇപ്പോൾ സ്മിത പി ജോസ് പ്രിൻസിപ്പാളും, ജോഷി വി.ഡി.ഹെഡ്മാസ്റ്ററും, റൈജു പി. ഡി.പി.ടി.എ.പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1943 - 47 ശ്രീ. കെ. രാമപ്പണിക്കർ ‍
1947 - 65 റവ. ഫാ.പീറ്റര് ആളൂർ
1965- 79 ശ്രീ. സി. പി. ആന്റണി‍
1979- 82 ശ്രീ. സി. പി. ആന്റണി‍ (ജൂനിയർ)
1982 - 84 ശ്രീ. പോൾ ജെ. വേഴാപ്പറമ്പിൽ
1984 - 89 ശ്രീ. പി.ജെ.ജോയിക്കുട്ടി‍
1989 - 92 ശ്രീ. സി. വി.സൈമൺ
1992 - 93 ശ്രീ. സി. സി. വർഗീസ്
1993 - 95 ശ്രീ. വി.കെ ആന്റണി
1995 - 98 ശ്രീ. ടി. എൽ. ജോസ്‍
1998 - 99 ശ്രീ. ടി. ജെ. സൈമണ്
1999-02 ശ്രീ. കെ. എഫ്. മത്തായി
2002 - 06 ശ്രീ ടി.ജെ. ജോസ്
2006- 2010 ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
2010-2014 ശ്രീ.തോമസ് ജോർജ്. കെ
2014-2016 ശ്രീ. ജസ്റ്റിൻ തോമസ് പി
2016-2020 ഫാ. വർഗീസ് തരകൻ
2020-2024 ജെസ്റ്റിൻ ടി പേരാമംഗലത്ത്
2024 - ജോഷി വി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. എൻ. ആ‍ർ. ശ്രീനിവാസ അയ്യർ - മുൻ ഇന്സ്പെക്ടർ ജനറൽ ഓഫ് പോലീസ്‍
  • ശ്രീ. ജോപോൾ അഞ്ചേരി‍ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം‍
  • ശ്രീ. കെ. എഫ്. ബാബു‍ -മുൻ മിസ്റ്റ‍‍ർ ഇന്ത്യ

പ്രശസ്തരായ പൂർവഅധ്യാപകർ

  • ശ്രീ. വൈദ്യലിംഗ ശർമ- പുരാണ പ്രഭാഷകൻ
  • ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി

ചിത്രശാല

കുടുതൽ ചിത്രങ്ങളിലൂടെ

വഴികാട്ടി

തൃശൂർ നഗരത്തിൽ നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനൽ ഹൈവേയിൽ 8 കിലോമീറ്റർ അകലെയാണ് തിരൂർ സെന്റ് തോമസ് ഹൈസ്കൂൾ. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റർ അകലമേയുള്ളൂ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ വടക്കാഞ്ചേരി റൂട്ടിൽ 8 കി.മീ . അകലത്തായി സ്ഥിതിചെയ്യുന്നു.
  • തൃശ്ശൂർ ടൗ​ണിൽ നിന്ന് 8 കി.മി. അകലം
Map