സെന്റ് തോമസ് എച്ച് എസ് തിരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത് അതിനായി എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ട് മണി വരെ എല്ലാ ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു എല്ലാ പ്രവർത്തനങ്ങളിലും തന്നെ ക്ലാസ് റൂമിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനും കൂടി ഗുണകരമായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ക്ലബ് അംഗങ്ങൾ കൂടുതൽ ഊന്നൽ നൽകാറുള്ളത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുകയും പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കുട്ടികൾ നേതൃത്വം നിർവഹിക്കുകയും ചെയ്തു വരുന്നു തികച്ചും യാന്ത്രികം ഇല്ലാത്തതും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളാണ് സാമൂഹികശാസ്ത്ര പ്രവർത്തനങ്ങൾ.